രാത്രി ചാർജ്ജ് ചെയ്ത് 80% ആയപ്പോൾ ഓഫ് ചെയ്ത ഫോൺ ഓൺ ആക്കിയിട്ടില്ല പിന്നെ ഇത് എങ്ങനെ…..?????”പിന്നാ —ലെ വിജയഞ്ചേട്ടനും അരുണേട്ടൻ പറഞ്ഞൂന്നുമ്പറഞ്ഞു നോക്കി നിന്നതോ?”
ഞാൻ ചോദിച്ചപ്പോൾ —ലെ വിജയേട്ടൻ എന്ന് പറഞ്ഞതും വലിയൊരു ഞെട്ടൽ അരുണേട്ടനിൽ ഉണ്ടായി
ഏട്ടൻ അത് വിദഗ്ധമായി മറച്ച് എന്റെ നേരേ മിണ്ടരുത് എന്ന് കണ്ണിറുക്കിയിട്ട് അമ്മയുടെ നേരേ തിരിഞ്ഞു തന്റെ നെറ്റിയിൽ അടിച്ച് ചിരിച്ചു….
” അതിന്നാരുന്നോ! ന്റെ കുഞ്ഞേച്ചീ വന്നുവന്ന് വെളിവും ബോധോം ഇല്ലാണ്ടായി… അതിന്നലെയാന്നാ ഞാനോർത്തേ…”
അമ്മയോട് ഇത് പറഞ്ഞിട്ട് അരുണേട്ടൻ എന്റെ നേരേ തിരിഞ്ഞു…
“നീ വന്നേ.. വേറൊരു പണി നോക്കാനുണ്ട്…”
“അയിനരുണേട്ടാ എന്റെ ഫോണോഫാരുന്നല്ലോ പിന്നെങ്ങനാ…”
വഴിയിലേക്കിറങ്ങിയപ്പ ഞാൻ ചോദിച്ചു…
“ആ വിളിക്കു ഫോണേ വേണ്ടാലോ… ആട്ടെ അവിടെ വിജയേട്ടനേ ഒള്ളാരുന്നോ അതോ മറ്റു വല്ലവരും?”
അരുണേട്ടൻ ആശങ്കയോടെ എന്നോട് ചോദിച്ചു…
“ആ ചേട്ടന്റെ ഭാര്യേം മോളും ഉണ്ടാരുന്നു ചായേം തന്നു എന്താ.. അതെങ്ങനാ ഓഫായ ഫോണേ അരുണേട്ടനറിയാതെ അരുണേട്ടൻ വിളിക്കുന്നേ?”
അമ്പരന്നുള്ള എന്റെ ചോദ്യത്തിന് ബൈക്ക് സ്റ്റാർട്ടാക്കിയ അരുണേട്ടൻ പറഞ്ഞു…
“കേറ്… ബാക്കിയൊക്കെ അവിടെ ചെന്നിട്ട്!”
കാലത്ത് ഞാൻ ബൈക്ക് നിർത്തിയ സ്ഥലത്ത് അരുണേട്ടനും വണ്ടി വച്ചു…
“നീ മുന്നേ നടക്ക് ആ വീട്ടിൽ ഒന്നൂടി പോവാം!”
നടപ്പാത കുന്ന് കയറുമ്പോൾ തന്നെ ഞാൻ അമ്പരന്നു…
കാലത്ത് ഞാൻ കണ്ട സ്ഥലമേ അല്ല! അന്ധാളിപ്പോടെ കുന്നുകയറിയ എന്റെ ഉള്ളിൽ ഒരു വെള്ളിടി വെട്ടി…!!!
വിവർണ്ണമായ മുഖത്തോടെ ഞാൻ അരുണേട്ടനെ നോക്കി…
“ഈ വീടിന്റെ കണക്കു തന്നല്ലേ നീയെടുത്തത്..?”
അരുണേട്ടന്റെ ചോദ്യത്തിന് ഞാൻ ദയനീയമായി തലയാട്ടി മറുപടി പറയാൻ നാവ് പൊന്തുന്നില്ല!
ഞാൻ രാവിലെ കണക്കെടുത്ത ഭംഗിയും വൃത്തിയും ഉള്ള വീടിന്റെ സ്ഥാനത്ത് പാതിയും ഇടിഞ്ഞ് പൊളിഞ്ഞ് മേൽക്കൂര ആകെ നിലം പതിച്ച് ആകെ കാടുപിടിച്ച് കിടക്കുന്ന ആ വീടിന്റെ അസ്ഥികൂടം!
ഇടിഞ്ഞ് വീഴാത്ത ചുമരിൽ പായലിന് ഇടയിൽ അവിടിവിടെ തെളിഞ്ഞ് കണ്ടത് ഞാൻ കാലത്ത് കണ്ട അതേ സ്നോസം!!!!
“നീയാ കണ്ട മൂന്നുപേർ താമസിച്ച വീടു തന്നാ ഇത്!