അകത്തേക്ക് നോക്കി…
“മോളേ വിനീതേ ഒരു കടലാസും പേനയും ഇങ്ങെടുത്തോ…”
വിനീത പേപ്പറും പേനയും ആയി വന്നു!
മധുരമായ ഒരു പുഞ്ചിരിയോടെ പേപ്പറും പേനയും എന്റെ നേരേ നീട്ടി…
വലിയ നുണക്കുഴികൾ ആ പൂനിലാവ് പോലുള്ള മുഖത്തെ കവിളുകളിൽ തെളിഞ്ഞു…
കൂടുതൽ ഒന്നും പറയാനില്ല പെട്ടന്ന് ഒരിറക്ക് ഉമിനീർ ഞാൻ വിഴുങ്ങി!
അഴകളവുകളുടെ പൂർണ്ണരൂപം എന്നൊക്കെ പറഞ്ഞ് കേട്ടിട്ടേയുള്ളു!
ഇപ്പ കണ്ട് ബോദ്ധ്യായി!
പേപ്പറും പേനയും തന്നപ്പോൾ നെയ്യ് പോലെ മാർദ്ദവമാർന്ന ആ പൂംവിരലുകൾ എന്റെ കൈയ്യിൽ ഒന്ന് സ്പർശിച്ചു…
ഒരു കൊള്ളിയാൻ ഒരു മിന്നൽ കൈയ്യിലൂടെ എന്റെ ശരീരമാകെ വ്യാപിച്ചു…
എന്റെ വിറയൽ പുറത്ത് കാട്ടാതെ ഞാൻ ഒരു വിധത്തിൽ അകത്ത് കൂടി കയറി പെയിന്റിന്റെ കണക്ക് കുറിച്ച് മടങ്ങി വിനീതയുടെ മധുരസ്മേരത്തൊടെ ഉള്ള ആ നോട്ടങ്ങൾ എന്റെ കരളിന്റെ കയങ്ങളിൽ കൊളുത്തി പിടിച്ചു….
തിരികെ വീട്ടിൽ വന്ന് എന്തോ കഴിച്ചു എന്ന് വരുത്തി ഞാൻ കട്ടിലിലേക്ക് മറിഞ്ഞു!
ആകെ ഒരു മന്ദത…
മധുരമുള്ള ഒരു ആലസ്യം! ഭാരമെല്ലാം ഇല്ലാതായി അപ്പൂപ്പൻ താടി പോലെ പറന്ന് നടക്കുന്ന ഒരു അവസ്ഥ…
“കുഞ്ഞേച്ചിയിതെന്തു ഭ്രാന്തായീ പറയുന്നേ? ഞാമ്പറഞ്ഞു വിട്ടടത്തു കണക്കെടുക്കാമ്പോയിട്ടു വന്നു കെടക്കുവാന്നോ അവങ്കുഞ്ഞേച്ചിയെ പറ്റിച്ചെവിടെയോ പോയതാ എടാ സനലേ…”
അരുണേട്ടന്റെ ശബ്ദം കേട്ടിട്ടാണ് ഞാൻ ഉറക്കത്തിനും ഉണർവ്വിനും ഇടയിലുള്ള ആ അവസ്ഥയിൽ നിന്നും ചാടി എണീറ്റത്!
അരുണേട്ടനും മാമന്റെ ആ പ്രായക്കാർക്കും എല്ലാം അമ്മ കുഞ്ഞേച്ചിയാണ്!
ഞാൻ എണീറ്റ് ചെന്നപ്പ വാദി പ്രതിയായി!
എന്നെ വിളിച്ചിട്ട് കിട്ടാഞ്ഞാണ് അരുണേട്ടൻ ഈ തപ്പി വന്നതെന്ന്!
ഏട്ടൻ വിളിച്ചിട്ടുമില്ല ഒരിടത്തും പറഞ്ഞ് വിട്ടിട്ടും ഇല്ല എന്ന്!
ഇപ്പോൾ വിളിച്ചപ്പോൾ ഫോൺ സ്വിച്ചോഫ്! അതാണ് തിരക്കി വന്നതെന്ന്!
“ആഹാ….”
വേഗം മുറിയിൽ ചെന്ന് ഫോണെടുത്ത എന്റെ മുഖം വിവർണ്ണമായി! ഫോൺ സ്വിച്ച് ഓഫാണ്…!
ഓൺ ആക്കിയപ്പോൾ ബാറ്ററി 80%…!