ഈ സമയം ഞാൻ ഒരു ബുദ്ധി പ്രയോഗിച്ചു.
” എന്നാൽ എന്റെ മൊബൈൽ ശെരിയായോ എന്ന് നോക്കട്ടെ, നിന്റെ മൊബൈലിലേക് ഒന്ന് മിസ് അടിച്ച് നോക്കാം”
അത് പറഞ്ഞപ്പോൾ അവൾ ഫോണിൽ എന്തോ ചെയ്ത് ലോക്ക് തുറന്ന് കയ്യിൽ തന്നു. എന്നിട്ട് ബെഡ്റൂമിലേക്ക് പോയി . ഞാൻ അവളുടെ ഫോൺ തുറന്ന് കോണ്ടാക്റ്റ് എടുക്കാൻ നോക്കിയപ്പോൾ അത് ഒരു ആപ്ലിക്കേഷൻ കൊണ്ട് ലോക്ക് ചെയ്ത് വെച്ചിരിക്കുന്നു.
ഞാൻ വേഗം വാട്സാപ്പ് തുറന്നപ്പോൾ അതിൽ അവളുടെ കൂട്ടുകാരികളുടെ കുറച്ചു ചാറ്റ് അല്ലാതെ വേറെ ചാറ്റൊന്നും കാണാനില്ല. വാട്സാപ്പ് ലോക്ക് ചെയ്യാഞ്ഞത് അത് കൊണ്ടായിരിക്കും എന്ന് ഞാൻ ചിന്തിച്ചു.
എന്നാലും എന്തെങ്കിലും കിട്ടിയാലോ എന്ന് കരുതി ഞാൻ എന്റെ മൊബൈലിൽ വാട്സാപ്പ് വെബ് ഡൗൺലോഡ് ചെയ്ത് അവളുടെ മൊബൈലിൽ നിന്ന് കണക്ട് ചെയ്തു. ഇപ്പൊ അവളുടെ വാട്സാപ്പിൽ എപ്പോ ഓൺ ചെയ്താലും എനിക്ക് ആ ചാറ്റ് കാണാം.
ഞാൻ അവളുടെ ഫോൺ അവിടെ വെച്ച് എന്റെ മൊബൈലിൽ നിന്ന് രവിയ്ക്ക് വിളിച്ചു.
” ഹലോ..! രവി, ഞാൻ അജിത്താണ്”
” ഹാ.. പറയടാ.. നീ.. മരണ വീട്ടിലൊക്കെ പോയി വന്നോ.. ?”
” ഇല്ലടാ.. മരിച്ചിട്ടൊന്നും ഇല്ല. കുറച്ച് ക്രിട്ടിക്കൽ ആണ് എന്ന് സ്കൂളിലെ ക്ലർക്ക് വിളിച്ചു പറഞ്ഞു”
നിഷയോട് പറഞ്ഞ കള്ളം അവനോടും ആവർത്തിച്ചു.
” ഓഹ്.. അത് ശെരി. ആ.. നീയെന്താ ഇപ്പൊ വിളിച്ചെ.. ?”
” നാളെ നിനക്ക് ഒരു വിരുന്ന് തരണം എന്ന് ഇവിടെ ഒരാൾക്ക് ആശ.. പറ്റുമെങ്കിൽ നീ ഉച്ചയ്ക്ക് വാ…”
” ഓഹ്.. അതിനെന്താ.. സാദനം ഞാൻ കൊണ്ട് വരണോ അളിയാ..”
” അതൊന്നും വേണ്ടായേ .. നീ കൃത്യ സമയത്ത് എത്തിയാ മതി ..”
“ഓഹ്.. ശെരി.. ”
” ശെരി ടാ..”
ഞാൻ ഫോൺ വെച്ചു കുറച്ച് നേരം ടീവി കണ്ടു. കുറച്ച് കഴിഞ്ഞപ്പോൾ നിഷ കുളിച്ച് ഒരു മാക്സിയൊക്കെ ഇട്ട് പുറത്ത് വന്നു. ഞാൻ അവളോട് കാര്യം പറഞ്ഞു. അവളുടെ മുഖത്ത് ഒരു പ്രത്യേക തിളക്കം ഞാൻ കണ്ടു.
” ഞാനൊന്ന് കുളിക്കട്ടെ..”
എന്ന് പറഞ്ഞ് ഞാൻ ബാത്റൂമിലേക്ക് നടന്നു. കൂടെ മൊബൈലും എടുത്തു. ഇനി അഥവാ അവർ ചാറ്റ് ചെയ്യുന്നുണ്ടെങ്കിൽ കാണാമല്ലോ എന്ന് കരുതി.
വിചാരിച്ച പോലെ തന്നെ.. അവളുടെ വാട്സാപ്പിൽ മെസ്സേജ് വന്നതിന്റെ നോട്ടിഫികേഷൻ എന്റെ മൊബൈൽ വന്നു. ഞാൻ അത് എടുത്ത് നോക്കി.
അവൾ അവന്റെ പേര് സേവ് ചെയ്ത് വെച്ചിരിക്കുന്നത് ” മൈ ഡിയർ ”