” ഹലോ.. അമ്മെ.. ‘അമ്മ ഇതെവിടെയാ..?”
“മോനെ മുത്തശ്ശിക്ക് തീരെ സുഖമില്ല, ഞാൻ കുഞ്ഞമ്മാവന്റെ കൂടെ തറവാട്ടിലേക്ക് വന്നതാണ്. വീടിന്റെ ചാവി ഞാൻ അയൽവക്കത്തെ സനോജിന്റെ വീട്ടിൽ ഏല്പിച്ചിട്ടുണ്ട് ”
” ഞാൻ വരണോ അമ്മെ.. ?”
” വേണ്ട മോനെ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാൻ വിളിക്കാം”
“ആ ശെരി”
ഞാൻ ഫോൺ വെച്ചു അയൽക്കാരായ എന്റെ സുഹൃത്ത് സനോജിന്റെ വീട്ടിലേക്ക് നടന്നു.
അച്ഛൻ മരിച്ചതിന് ശേഷം അമ്മ വീട് വിട്ട് അങ്ങനെ പുറത്തൊന്നും പോവാത്തതാണ്.
ഇതിപ്പോ മുത്തശ്ശിക്ക് വയ്യാത്തത് കൊണ്ടാവും പാവം പോയത്.
ഞാൻ ചാവി വാങ്ങിച്ച് തിരിച്ചു വീട്ടിലെത്തിയപ്പോൾ നിഷ സിറ്റൗട്ടിൽ എന്നെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു.
” മുത്തശ്ശിക്ക് തീരെ വയ്യാത്രെ.. ‘അമ്മ അവിടെയാണ്.”
അവൾ ഞാൻ പറഞ്ഞതൊന്നും ശ്രദ്ധിക്കാതെ മുഖവും വീർപ്പിച്ചു എന്റെ കയ്യിൽ നിന്നും ചാവിയും മൊബൈലും മേടിച്ച് വാതിൽ തുറന്ന് അകത്തേക്ക് കയറി.
അവളെ ഒന്ന് തണുപ്പിക്കാൻ ഞാൻ അവളോട് പറഞ്ഞു.
” ഏതായാലും അമ്മ ഇവിടെ ഇല്ലല്ലോ, നമുക്ക് നാളെ തന്നെ രവിയെ വിളിക്കാം..”
അമ്മയ്ക്ക് ഈ സല്കാരങ്ങളോട് എതിർപ്പ് ഉള്ള ആളായിരുന്നു. “വെറുതെ എന്തിനാ പൈസ ചെലവാക്കുന്നത് “എന്ന് പറയും, ആ സ്വഭാവം നിശയ്ക്കും അറിയാം.
ഇത് കേട്ടതും അവൾ പെട്ടെന്ന് തിരിഞ്ഞ് നിന്ന് വിശ്വാസം വരാതെ എന്നെ നോക്കി. എന്നിട്ട് എന്നോടായി പറഞ്ഞു.
” ശെരിയാ ഏട്ടാ.. നാളെ തന്നെ വിളിക്കണം. ഇത്രയും നല്ലൊരു ജോലി രവിയേട്ടൻ തന്നിട്ടും നമ്മൾ തിരിച്ചെന്തെങ്കിലും ചെയ്യണ്ടേ….?”
” അവന് വേണ്ടതെല്ലാം നീ ചെയ്ത് കൊടുക്കുന്നുണ്ട ല്ലോ.. ”
ഞാൻ മനസ്സിൽ പറഞ്ഞു
“ഏട്ടനെന്താ ആലോചിക്കുന്നേ.. ?”
” ഏയ്.. ഒന്നുമില്ല. നീ നിന്റെ മൊബൈൽ തന്നെ ഞാൻ അവനെ ഒന്ന് വിളിക്കട്ടെ”
മൊബൈൽ എന്റെ നേരെ നീട്ടിയ അവൾ പെട്ടെന്ന് തിരിച്ചു മേടിച്ചു.
” എന്താ.. !എന്തുപറ്റി.. ?”
ഞാൻ ചോദിച്ചു.
” സോറി ഏട്ടാ ബാലൻസ് കുറവാണ് ”
അത് പറഞ്ഞപ്പോൾ കാര്യം എനിക്ക് പിടികിട്ടി. അവന്റെ നമ്പർ അവൾ സേവ് ചെയ്ത് വെച്ചത് ഞാൻ കാണുമോ എന്ന പേടി.