എന്ന ആ മാനസികാവസ്ഥയിലേക്ക് ഞാനും എത്തി…..എവിടെ ഒക്കെയോ മാനസികാരോഗ്യ കേന്ദ്രങ്ങളിലോ എവിടെയോ ഒക്കെ അവളുടെ മാതാപിതാക്കളുടെ ആവശ്യപ്രകാരം ഞാൻ അവളുമായി പോയി!
ഒപ്പം ഞാനില്ലാതെ ഒരു കളിക്കും എന്റെ അമ്മു ഇല്ല!
മകൾ നഷ്ടമായ ആ അമ്മയുടെ മാനസികനില തകരാറായി എന്നാണ് അമ്മുവിനെ ധരിപ്പിച്ചത്!!!അവസാനം പ്രശസ്ത ഭദ്രകാളീ ക്ഷേത്രത്തിലെ കീഴ്ക്കാവിൽ ഭജനത്തിനായി ഞങ്ങൾ എത്തി…..
പണിയും മിനക്കെട്ട് ഏതാണ്ട് കളഞ്ഞ അണ്ണാന്റെ അവസ്ഥയിൽ ഒപ്പം ഞാനും….!ക്ഷേത്രത്തിൽ ഭജനമിരുന്ന് മൂന്നാം നാൾ വാളും ചിലമ്പുമണിഞ്ഞ് ഉറഞ്ഞു തുള്ളുന്ന വെളിച്ചപ്പാട് അമൃതയുടെ അടുത്തെത്തി….
അരിയും പൂവും തൊഴുകൈകളോടെ നിന്ന അവളുടെ തലയിലിട്ട് അനുഗ്രഹിച്ച് പറഞ്ഞു…..
“നാൽപ്പത്തൊന്നാം നാൾ മകളേ നിനക്കു മോക്ഷം”
ആ വാക്കുകൾ കേട്ട ഞാൻ ഒന്ന് ഞെട്ടി! അതുവരെ പലരോടും “അനുഗ്രഹം” എന്ന് പറഞ്ഞ ദേവിയുടെ പ്രതിപുരുഷൻ അമൃതയോടു മാത്രം പറഞ്ഞത് “മോക്ഷം” എന്നും….
തലയ്ക്കുള്ളിൽ വെട്ടിയ ഒരു മിന്നലോടെ ‘അനുഗ്രഹം’ മനുഷ്യനും ‘മോക്ഷം’ ആത്മാവിനും ആണല്ലോ എന്ന ആ വസ്തുത ഞാനും ഉൾക്കൊണ്ടു!
ചിഞ്ചുവിന്റെ കുടുംബവും ഞാനും ഭജനമിരിക്കുന്ന അവൾക്കൊപ്പം ക്ഷേത്രത്തിൽ തന്നെ കഴിഞ്ഞു….
ആ ഭജനമിരുന്ന ദിവസങ്ങളിൽ ഗൌരവഭാവം കൈക്കൊണ്ട അമൃത മറ്റൊരാളായി! മുക്കാലും സമയങ്ങളിൽ ധ്യാനത്തിലിരിക്കുന്ന അവൾ ഇടയ്ക്കിടെ എന്നെ നോക്കി വിങ്ങിപ്പൊട്ടും!
അപ്പോഴും സ്വന്തം മാതാപിതാക്കളെ അവൾ തിരിച്ചറിഞ്ഞില്ല!
നാൽപ്പത്തൊന്നാം ദിവസം കുളി കഴിഞ്ഞ് ഈറനായി വന്ന അവൾ ഒഴുകുന്ന കണ്ണീർ തുടയ്ക്കാൻ മിനക്കെടാതെ കല്ലിച്ച മുഖത്തോടെ എന്നോട് പിറുപിറുത്തു…
“അടുത്ത ജന്മത്തിൽ…. കാത്തിരിക്കും ഞാൻ….”
കർപ്പൂരഗന്ധത്തിൽ ഭക്തിനിർഭരമായ ആ അന്തരീക്ഷത്തിൽ ചെമ്പുമണിയും ചേങ്ങില നാദവും ഇടവിടാതെ ഉയർന്നു… ഉഷപൂജ കഴിഞ്ഞ് നട തുറന്നു…
കണ്ണുകളും അടച്ച് തൊഴുകൈകളോടെ നിന്ന അമൃത അതി ദയനീയമായി എന്നെ ഒന്ന് നോക്കിയിട്ട് നടക്ക് നേരേ നിലത്ത് പത്മാസനത്തിൽ ഇരുന്ന് കണ്ണുകൾ അടച്ച് കൈകൾ കൂപ്പി….