“ഇനി ഞാന്‍ പറയാം. പറയട്ടെ” കുസൃതിച്ചിരിയോടെ അവള്‍ ചോദിച്ചു. ഞാന്‍ മൂളി.
“ചേച്ചി അപ്പച്ചനോട് സോറി പറയാന്‍ പറഞ്ഞു”
ങേ! എന്റെ മനസ്സ് ചാടിയ ചാട്ടം! അപ്പോള്‍ അവള്‍ക്ക് സ്വന്തം തെറ്റ് മനസ്സിലായി. ഹോ, എന്റെ ദൈവമേ ആശ്വാസം. അവളതൊരു പ്രശ്നമാക്കും എന്ന ഭീതിയിലായിരുന്നു ഞാന്‍ ഇതുവരെ. ഇനി പേടിക്കേണ്ടല്ലോ.
പക്ഷെ ഉള്ളിലെ ഭാവങ്ങള്‍ ഞാന്‍ മുഖത്ത് കാണിച്ചില്ല. ഹണിയെ ഗൌരവത്തോടെ നോക്കി ഞാനിങ്ങനെ ചോദിച്ചു:
“എന്തിന്റെ സോറി?”
“ഉം ഉം, ഒക്കെ ഞാനറിഞ്ഞു മോനെ” അവള്‍ കള്ളച്ചിരിയോടെ തലയാട്ടി.
ഞാന്‍ ഉരുകി. അപ്പോള്‍ ഇവളോട് അവളത് പറഞ്ഞോ? എന്തിന്?
“എന്തറിഞ്ഞെന്നാ നീ പറയുന്നത്?” സംഗതി അവളില്‍ നിന്നുതന്നെ അറിയണം എന്ന കണക്കുകൂട്ടലോടെ ഞാന്‍ പൊട്ടന്‍ കളിച്ചു.
“അപ്പച്ചന് അറിയാമല്ലോ? പിന്നെ പറഞ്ഞാലെന്താ? അപ്പൊ അവളാണോ അപ്പച്ചനാണോ സത്യം പറഞ്ഞേന്നറിയാമല്ലോ” വീണ്ടും കള്ളച്ചിരി.
എനിക്ക് പന്തികേട് തോന്നി. ഇവള്‍ കുരുട്ടുബുദ്ധിക്കരിയാണ്. എന്തോ ഊഹിച്ച് വന്നിരിക്കുകയാണ്. പക്ഷേ റീമ തന്നോട് സോറി പറയാന്‍ പറഞ്ഞെന്നു പറഞ്ഞത് എന്തിനാകാം? എന്തായാലും അങ്ങനെ പറയാന്‍ ഒരു കാരണം ഉണ്ടായി എന്നിവള്‍ അറിഞ്ഞിട്ടുണ്ട്.
“എന്തോന്ന് സത്യം? നീയന്താ ഈ പറേന്നെ? എനിക്കൊന്നും മനസ്സിലാകുന്നില്ല” ഞാന്‍ ബോള്‍ അവളുടെ കോര്‍ട്ടിലേക്ക് തട്ടി.
“ഒകെ. എങ്കില്‍ ഞാന്‍ പറയാം. അപ്പച്ചനും അവളും കൂടി ഇവിടുന്ന് കൊച്ചിക്ക് പോകുന്നു. അവിടെ കൂട്ടുകാരന്റെ വീട്ടില്‍ താമസിക്കുന്നു. അവിടെ ആകെ രണ്ടു ബെഡ് റൂമുകള്‍ മാത്രമേ ഉള്ളു. അതിലൊന്നില്‍, ഒരേ കട്ടിലില്‍ അപ്പച്ചനും റീമയും കിടക്കുന്നു…”
എന്റെ ചങ്കിടിപ്പ് പടപടാ കൂടി. ഹണി നിര്‍ത്തിയിട്ടു കള്ളച്ചിരിയോടെ ഇരിക്കുകയാണ്. ആ മരമാക്രി ഇവളോട് എല്ലാം പറഞ്ഞോ? ഇതൊരു ന്യൂസാക്കിയിട്ട് അവള്‍ക്കെന്ത് കിട്ടാന്‍?
“അതിനിപ്പോ എന്ത് പറ്റി?” ഞാന്‍ ചോദിച്ചു.
“ഇത്രേം ശരിയാണല്ലോ? ഇനി ബാക്കി അപ്പച്ചന്‍ പറ” അവള്‍ പറഞ്ഞു.
“എന്ത് ബാക്കി”
“ഹും, എനിക്കറിയാം എല്ലാം” അവളുടെ കുസൃതിച്ചിരി മാറി അവിടെ പരിഭവം നിറഞ്ഞു.