ആദവിനെ നോക്കി ഒന്ന് കണ്ണിറുക്കി കൊണ്ട് താമശയോടെ പറഞ്ഞു നിർത്തി…
” അങ്ങനെ എനിക്ക് വേണ്ടി ആരും അടി കൊള്ളണം എന്നില്ല… എന്റെ പ്രശ്നത്തിൽ നിങ്ങൾ തലയിടുന്നത് എനിക്ക് ഇഷ്ടമല്ല എന്ന് നിങ്ങളോട് ഞാൻ ഒരുവട്ടം പറഞ്ഞു…ഇനി ഫ്രണ്ട്ഷിപ്പിന്റെ പേരും പറഞ്ഞു നിങ്ങൾ എന്റെ ഒപ്പം വന്നാൽ ആ ഫ്രണ്ട്ഷിപ്പ് പിന്നെ ഉണ്ടാവില്ല…” ആദവിന് ദേഷ്യം വന്നിരുന്നു… തനിക്ക് വേണ്ടി അവർ വേദനികുന്നത് ഒരിക്കലും അവനു ഉൾകൊള്ളാൻ കഴിയുമായിരുന്നില്ല…
അവരോട് ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് അവൻ മുന്നോട്ട് നടന്നു…
അവനോട് നിൽക്കുവാൻ പറഞ്ഞു അവർ രണ്ടു പേരും അവനെ മാറി മാറി വിളിച്ചെങ്കിലും അവരുടെ വാക്കുകൾ അവൻ ചെവിക്കൊണ്ടില്ല…കുറച്ചു നേരത്തെ പരിജയമേ ആദവിനോട് അവർക്ക് രണ്ടു പേർക്കും ഉള്ളൂ എങ്കിലും അവനു നടക്കാൻ പോകുന്നത് ഓർത്ത് അവരുടെ മനസ്സും വിഷമിച്ചിരുന്നു…
” ആ പിന്നെ എനിക്ക് എന്ത് സംഭവിച്ചാലും ആ ഭാഗത്തേക്ക് രണ്ടെണ്ണവും വന്നു പോകരുത്…” നടന്നു നീങ്ങുകയായിരുന്ന ആദവ് അവരെ രണ്ടുപേരെയും തിരിഞ്ഞു നോക്കി ശാസനയുടെ രൂപത്തിൽ പറഞ്ഞു…
ആദവിനോട് ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് തോന്നിയ അവർ നടന്നു നീങ്ങുന്ന അവനെ ആശങ്കയോടെ നോക്കി നിന്നു….പതിയെ അവരും നാളെ കാണാം എന്ന് പറഞ്ഞു പിരിഞ്ഞു… കിരണിന്റെ വീട്ടിലേക്ക് അത്യാവശ്യം ദൂരം ഉള്ളത് കൊണ്ട് അവൻ കിട്ടിയ ബസ്സിൽ അപ്പൊ തന്നെ സ്ഥലം വിട്ടിരുന്നു…. പക്ഷെ മിഥുൻ പോകാൻ തയ്യാറായിരുന്നില്ല…
ബൈക്ക് സ്റ്റാന്റിൽ നിന്ന് ബൈക്ക് എടുത്ത് കൊണ്ട് ഉന്തി തള്ളി കൊണ്ട് നടക്കുകയായിരുന്നു ആദവ്… കോളേജ് വിട്ടത് കൊണ്ട് അതിന്റെ തിരക്കിലൂടെ വണ്ടി ഓടിക്കാൻ അവനു പേടി ആയിരുന്നു… രാവിലെ നാണം കെട്ടതു പോലെ ഇനിയും നാണം കെടുവാൻ അവൻ ഒരുക്കമല്ലായിരുന്നു…കോളേജിന്റെ തിരക്ക് ഒഴിയുന്നിടത്തു വെച്ച് കേറി ഓടിക്കാം എന്നവൻ വിചാരിച്ചു… ആരെയും നോക്കാതെ മുന്നിലേക്ക് മാത്രം നോക്കി നടക്കുയാണ് അവൻ…ബൈക്ക് ഉന്തുന്ന അവനെ പലരും കൗതുകത്തോടെ നോക്കുന്നത് അവൻ അറിയുന്നുണ്ടായിരുന്നു… പല പെണ്ണുങ്ങളും അവനെ നോക്കി മുഖം ചുളിച്ചു… ഇന്നത്തെ കാലത്തേ പെണ്ണുങ്ങൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ഉള്ളതായിരുന്നില്ല അവന്റെ വേഷവിധാനങ്ങൾ….വാറു ചെരുപ്പും വെള്ള മുണ്ടും മുഷിഞ്ഞ ഒരു ഷർട്ടുമായിരുന്നു അവന്റെ വേഷം… പക്ഷെ അവനു മുഖ സൗന്ദര്യം ഏറെയായിരുന്നു…നീളനെ വളർത്തിയ അവന്റെ മുടി എപ്പോഴും മുന്നിലേക്ക് വന്ന് അവന്റെ പാതി മുഖത്തെ മറക്കും… അതു പോലെ തന്നെ അവൻ താടി വടിച്ചിട്ട് കുറെ ആയിരുന്നു… അവൻ ചില സമയത്ത് ഒരു കൈകൊണ്ട് അവന്റെ മുടി പിന്നിലേക്കാക്കി ഒതുക്കും…അപ്പോൾ ആയിരിക്കും അവന്റെ മുഖം ഒന്ന് കാണുന്നത്..