ഭുവൻ കോളിംഗ് ബെൽ അടിച്ചു..
കുറച്ച് കഴിഞ്ഞപ്പോൾ അകത്ത് നിന്ന് ഒരു സ്ത്രീ വന്ന് വാതിൽ തുറന്നു…
അവന്റെ അമ്മയാണ്..
“दादी सुरक्षित नहीं गई! ( മുത്തശ്ശി സുരക്ഷിതമായി പോയില്ലേ..?)
“हाँ (അതെ)”
“यह कौन है? (ഇതാരാണ്)”
“यह मेरा मित्र है। वह केरल से हैं (എന്റെ സുഹൃത്ത് ആണ്.. കേരളത്തിൽ നിന്നും വന്നത് ആണ്.)
അവർ എന്നെ നോക്കിയപ്പോൾ
ഞാൻ അവരുടെ നേരെ കൈ കൂപ്പി നമസ്കാരം അറിയിച്ചു..
“आओ भी बच्चे ( അകത്തേക്ക് വരൂ കുഞ്ഞേ..)
ഞാൻ അവരുടെ കൂടെ അകത്തേക്ക് നടന്നു..
വലിയ വീട് ആണ്.. എല്ലാ സൗകര്യങ്ങളും ഉള്ളതായി തോന്നി..
എല്ലാം വളരെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു..
അവന്റെ വീട്ടിൽ അവനും അമ്മയും മുത്തശ്ശനും അവന്റെ അനിയത്തിയും മാത്രം ആണ് ഉള്ളത്..
മുത്തശ്ശി അവന്റെ മാമന്റെ കൂടെ നിൽക്കാൻ പോയിരിക്കുകയാണ്..
അവന്റെ അച്ഛൻ പട്ടാളത്തിൽ ആണ്..
ഉച്ചക്ക് അവന്റെ അമ്മയുടെ വക നല്ല അടിപൊളി ഭക്ഷണം ഉണ്ടായിരുന്നു.
ബാംഗ്ലൂരിൽ നിന്നത് കൊണ്ട് ഭക്ഷണം എനിക്ക് ഒരു പ്രശ്നം ആയിരുന്നില്ല.
എല്ലാത്തിനും ഇച്ചിരി എരുവ് കൂടുതൽ ആയിരുന്നോ എന്ന് തോന്നി..
സത്യത്തിൽ ഒരു അതിഥി എന്നതിലുപരി കുടുംബത്തിലെ ഒരു അംഗത്തെ പോലെ ആണ് അവർ എന്നെ നോക്കിയത്..
അവരുടെ ആതിഥ്യ മര്യാതയിൽ എനിക്ക് അഭിമാനം തോന്നി..
ഫുഡ് കഴിച്ചു കഴിഞ്ഞ് ഞാനും ഭുവനും ടെറസിന് മുകളിൽ പോയി നിന്നു..
“So.. Shone.. tell me where is your friend staying..?” (പറയു ഷോൺ, എവിടെയാണു നിന്റെ ഫ്രണ്ടിന്റെ വീട്?)
“I don’t know..?” (എനിക്കറിയില്ല)
“Sorry..??” (എന്താ..?)
“Yes Bhuvan……” (അതേ ഭുവൻ….)
ഞാൻ ഭുവനോട് എന്റെ വരവിന്റെ ഉദ്ദേശം വിശദമായി പറഞ്ഞു കൊടുത്തു…
എല്ലാം അന്തം വിട്ട് കേട്ട് നിന്ന ശേഷം ഭുവൻ ചോദിച്ചു…
“So you are came from Kerala for attending your lover’s marriage..?” (അപ്പോ നീ കേരളത്തിൽ നിന്ന് ഇവിടെ വരെ വന്നത് നിന്റെ കാമുകിയുടെ കല്യാണം കൂടാൻ ആണോ.?)
“No dude.. she is not my lover at all.. its just an atraction.. may be you can call it as a …. ya.. ok… i think am in love with her… But time is over .. i just want to see her again with that bride’s dress and go that’s all..” (അവളെന്റെ കാമുകി ഒന്നും അല്ല… ഒരു അട്രാക്ഷൻ.. വേണമെങ്കിൽ അതിനെ….
ഓകെ.. ശരി സമ്മതിച്ചു എനിക്ക് അവളെ ഇഷ്ടം ആണ്.. പക്ഷേ സമയം വൈകിപ്പോയി.. എനിക്ക് അവളെ ആ കല്ല്യാണ വേഷത്തിൽ ഒന്നുകൂടി ഒന്ന് കാണണം തിരികെ പോണം അത്രേ ഒള്ളു..)