Will You Marry Me.?? Part 2 [Rahul Rk]

Posted by

പുറത്ത് കണ്ട ഒരു ടാക്സി കാറിന്റെ അടുത്തേക്ക് നടന്നു…”अजमेर से कितनी दूर है? ( അജ്മീർ ഇവിടെ നിന്നും എത്ര ദൂരെയാണ്..?)

“लगभग आधे घंटे की दूरी पर, सर। चलो, मैं लेता हूँ। (ഏകദേശം അര മണിക്കൂർ അകലെ ആണ് സാർ, വരൂ ഞാൻ കൊണ്ടുപോയി വിടാം..)

എന്ത് ചെയ്യണം എന്നറിയാതെ നിന്നപ്പോൾ ആണ് തോളിൽ ആരോ കൈ വച്ചത്..

പെട്ടന്ന് ഞെട്ടി തിരിഞ്ഞു നോക്കി…

ഭുവൻ ആണ്…

“ഹേയ് ഷോൺ.. വൈ ആർ യു ഹിയർ..?”

“ഹേയ് ഭുവൻ..”

ഞങ്ങൾ രണ്ടുപേരും പരസ്പരം കെട്ടിപിടിച്ചു…
ഭുവൻ എന്റെ കോളേജ് മൈറ്റ് ആണ്.. ബാംഗ്ലൂരിൽ ഞങ്ങൾ ഒരുമിച്ച് ആയിരുന്നു.. സത്യത്തിൽ ഭുവൻ എന്റെ സീനിയർ ആയിരുന്നു..

“How you doing man..?” (എന്തൊക്കെയുണ്ട്..?)

“Good..” (സുഖം)

“So tell me what are you doing in Rajasthan, any job related visit..” (ഇവിടെ എന്ത് ചെയ്യുന്നു..? ജോലി സംബന്ധമായി വന്നതാണോ..?)

“Actually no, am hear to meet my friend,” (ഞാൻ ഒരു ഫ്രണ്ടിനെ കാണാൻ വന്നതാണ്..)

“Ok fine…” (ശരി)

“Bhuvan can you please help me to find a stay..” (എനിക്ക് ഇവിടെ ഒരു താമസം ഒരുക്കി തരാൻ പറ്റുമോ..?)

“Why man.. why are you looking for a hotel or something.. you can stay at my home dude..”
(നീ എന്തിനാ ഹോട്ടൽ ഒക്കെ അന്വേഷിച്ചു നടക്കുന്നത് എന്റെ വീട്ടിൽ താമസിക്കാം)

“Thanks dude..”

“It’s nothing man come let’s go..” (വരൂ പോകാം)

ഭുവൻ അവന്റെ മുത്തശ്ശിയെ യാത്രയാക്കാൻ വേണ്ടി എയർപോർട്ടിൽ വന്നത് ആയിരുന്നു..
സത്യത്തിൽ ഇവൻ ഇവിടെ ഉള്ള കാര്യം ഞാൻ പാടെ മറന്നിരുന്നു..
യാത്രയിൽ ഉടനീളം ഞങ്ങൾ കുറെ സംസാരിച്ചു.. എന്നാൽ എന്റെ വരവിന്റെ യഥാർത്ഥ ഉദ്ദേശം ഞാൻ ഭുവനോട് പറഞ്ഞില്ല..
പക്ഷേ ഇവിടെ എനിക്ക് അവന്റെ സഹായം വളരെ അത്യാവശ്യം ആണ്.. അത്കൊണ്ട് സമയം ആവുമ്പോൾ പറയാം എന്ന് വച്ചു..

വിശാലമായ ഹൈ വെയിലൂടെ കാർ അതിവേഗത്തിൽ ഓടി കൊണ്ടിരുന്നു..

അജ്മീർ അടുത്തുള്ള പുഷ്കർ എന്ന ഗ്രാമത്തിൽ ആണ് ഭുവന്റെ വീട്.
ഒരു കൊച്ചു പ്രദേശം അവിടെ മറ്റുള്ളവയിൽ നിന്ന് വിത്യസ്തം ആയി ഈ ഏരിയയിൽ കുറച്ച് ലക്ഷ്വറി വീടുകൾ കാണാം..

അവിടെ ആണ് ഭുവന്റെയും വീട്..

ഗയിറ്റ് കടന്ന് കാർ പോർച്ചിലേക്ക്‌ കടന്നു..

ഇവിടുത്തെ എല്ലാ കെട്ടിടങ്ങൾക്കും ഒരു പാരമ്പര്യ ചുവ ഉണ്ട്.. നമ്മുടെ നാട്ടിൽ നിന്ന് ഒരുപാട് വിത്യസ്തം ആണ്..

വീടിന്റെ മുന്നിൽ സൈഡിൽ ആയി ചെറിയ ഒരു കോവിൽ പോലെ എന്തോ ഉള്ളതായി കണ്ടു..

Leave a Reply

Your email address will not be published. Required fields are marked *