ചേട്ടത്തി വേറൊന്നും പറയാതെ കയറിപോയി.. ഞാനും ഒന്നും പറയാൻ പോയില്ല…
രാത്രി ഭക്ഷണം കഴിച്ചുകൊണ്ട് ഇരുന്നപ്പോൾ ചേട്ടത്തി ചോദിച്ചു…
“ഷോൺ.. നീ അവിടെ പോയി എന്താ ചെയ്യാൻ പോകുന്നത്..?”
“ഒന്നുല്ല.. കല്ല്യാണം കൂടണം തിരികെ പോരണം…”
“അത്രേ ഒള്ളു..?”
“അല്ലാതെന്താ..”
“അങ്ങനെ ആണേൽ കൊള്ളാം.. നീ ഇച്ചായനോട് പറഞ്ഞോ..”
“ഇല്ല ചേട്ടത്തി പറഞ്ഞാൽ മതി..”
“ഞാൻ പറഞ്ഞിട്ടുണ്ട്.. നിന്നോട് കുഴപ്പം ഒന്നും ഉണ്ടാക്കാതെ പോയിട്ട് വരാൻ പറഞ്ഞു…”
“ശരി ചേട്ടത്തി..”
ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഞാൻ മുറിയിൽ പോയി ബാഗും മറ്റും പാക് ചെയ്ത് റെഡി ആക്കി…
ഫ്ലൈറ്റ് ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്തിരുന്നു..
രാവിലെ 9.40ന് ആണ് ഫ്ളൈറ്റ്.. ഏകദേശം 12.50 ന് അവിടെ എത്തും എന്നാണ് ട്രവത്സിൽ നിന്ന് പറഞ്ഞത്..
കിടന്നിട്ട് ഉറക്കം വരുന്നില്ല.. സത്യത്തിൽ ഞാൻ എന്താണ് ചെയ്യുന്നത് എന്നോ ചെയ്യാൻ പോകുന്നത് എന്നോ എനിക്ക് ഒരു ഐഡിയയും ഇല്ല…
പക്ഷേ ഒന്നുറപ്പാണ് പോണം..
കുറെ തിരിഞ്ഞും മറിഞ്ഞും കിടന്നു എപ്പോളോ ഉറങ്ങി പോയി…
രാവിലെ 5.30ക്ക് തന്നെ എണീറ്റു..
ചേട്ടത്തിയും എണീറ്റിരുന്നു..
എല്ലാം റെഡി ആക്കി ഇറങ്ങി.. കാബ് ബുക്ക് ചെയ്തിരുന്നു.. ചേട്ടത്തിയോട് യാത്ര പറഞ്ഞു മിന്നു നല്ല ഉറക്കം ആയിരുന്നു..
കുഴപ്പം ഒന്നും കാണിക്കരുത് എന്ന് ചേട്ടത്തി വീണ്ടും താക്കീത് നൽകി..
മറുപടിയായി ഇല്ല എന്നും പറഞ്ഞു..
കാറിൽ കയറി എയർ പോർട്ടിൽ എത്തി…
എയർപോർട്ടിലെ മറ്റു പരിപാടികൾ എല്ലാം തീർത്ത് വിമാനത്തിൽ കയറി…
ഫ്ലൈറ്റ് ലാൻഡ് ചെയ്യാൻ പോകുന്നു എന്ന പൈലറ്റിന്റെ അനൗൺസ്മെന്റ് കേട്ടപ്പോൾ നെഞ്ച് പട പട ഇടിക്കാൻ തുടങ്ങി…
************** ************* ************
(കഥയുടെ രണ്ടാം ഭാഗം രാജസ്ഥാനിലെ അജ്മീർ, പുഷ്കർ എന്നീ പട്ടണങ്ങളെ ആസ്പദം ആക്കിയാണ്…)
രാജസ്ഥാനിലെ krishnagarh എയർപോർട്ട് ആണ്..
വളരെ തിരക്കേറിയ ഒരു എയർപോർട്ട് ആണ് ഇത്…
നാഷണൽ ഹൈവേ 8 ന്റെ അടുതായാണ് ഇത് സ്ഥിതി ചെയ്യുന്നത്…
മറ്റുകാര്യങ്ങൾ എല്ലാം തീർത്ത് എയർപോർട്ടിൽ നിന്നും പുറത്ത് കടന്നു..
എന്ത് ചെയ്യണം എന്നും എവിടെ പോകണം എന്നും അറിയില്ല…
എന്തായാലും അജ്മീരിലേക്കാണല്ലോ പോകേണ്ടത്..