കർത്താവേ രാജസ്ഥാനിൽ ആണോ കല്ല്യാണം…
“അല്ല.. രാജസ്ഥാൻ..”
“അതേ.. രാജസ്ഥാനിൽ ആണ് അവൾ ഇപ്പോൾ..”
“അതെന്താ അവിടെ…”
“ഷോൺ… താൻ അഡ്രസ്സ് ചോദിച്ചു ഞാൻ തന്നു.. ദയവ് ചെയ്ത് ഇതിന്റെ പേരിൽ പ്രശ്നം ഒന്നും ഉണ്ടാകരുത്…”
“ഇല്ല സ്നേഹ… താങ്ക്സ്.. താൻ എന്നും എന്റെ നല്ല ഒരു ഫ്രണ്ട് ആയിരിക്കും.. തനിക്ക് എന്ത് ഹെൽപ് വേണേലും എപ്പോ വേണേലും എന്നെ വിളിക്കാം.. താങ്ക്സ് അഗൈൻ..”
“ഓകെ.. ഷോൺ.. താൻ എന്തെങ്കിലും അബദ്ധം കാണിച്ചു എന്നെ കൂടി കുടുക്കരുത്…”
“ഇല്ല സ്നേഹ… ഐ പ്രോമിസ്…”
“ഓകെ… ബൈ..”
ഇവക്ക് രാജസ്ഥാനും ആയി എന്ത് കണക്ഷൻ… ഇനി രാജസ്ഥാനി ആയിരിക്കുമോ…??
പക്ഷേ മലയാളം ആണല്ലോ സംസാരിച്ചത്…
ഫേസ്ബുക്ക് ക്ലോസ് ചെയ്ത് ഗൂഗിൾ ഓപ്പൺ ആക്കി…
ഏകദേശം 2250 കിലോമീറ്റർ ഉണ്ട് ഇവിടുന്ന് അജ്മീറിലേക്ക്.. 45 മണിക്കൂറോളം ട്രാവൽ..
ഫ്ലൈറ്റിൽ ആണെങ്കിൽ ഏകദേശം 6 മണിക്കൂർ…
ബാംഗ്ലൂരിൽ നിന്നത് കൊണ്ട് ഹിന്ദി വല്ല്യ കുഴപ്പം ഇല്ലാതെ സംസാരിക്കും…
അത് മതി…
ഓരോന്ന് ആലോചിച്ച് എങ്ങനെയൊക്കെയോ ഉറങ്ങി പോയി…
കോളിംഗ് ബെൽ കേട്ടപ്പോൾ ആണ് എണീറ്റത് ചേട്ടത്തി ആണ്…
“എന്താ ഷോൺ.. മുഖം ഒക്കെ വല്ലാതെ ഇരിക്കുന്നെ.. ഉറങ്ങിപോയോ..??”
“ചേട്ടത്തി…??”
“എന്താടാ…”
“”എനിക്ക് നാളെ രാജസ്ഥാനിൽ പോണം…’
“നീ എന്തിനാ രാജസ്ഥാനിൽ പോണത്..?”
“ഒരു കല്ല്യാണം കൂടാൻ ആണ്..”
“ആരുടെ കല്ല്യാണം.. കൂട്ടുകാരുടെ വല്ലോം ആണോ..?”
“അല്ല…”
“പിന്നെ…?”
ഞാൻ ചേട്ടത്തിയോട് എല്ലാം വിശദമായി പറഞ്ഞു..
“ഷോൺ, നീ സീരിയസ് ആണോ..?”
“അതേ ചേട്ടത്തി..”
“ഉം…”