ക്ലൈമാക്സ് ആവാൻ ആയപ്പോൾ ആണ് നോട്ടിഫികേഷൻ വന്നത്..
സ്നേഹ മെസ്സേജ് അയച്ചിരിക്കുന്നു..
സിനിമ നിർത്തി വച്ച് ഫേസ്ബുക്ക് ഓപ്പൺ ആക്കി..
“It’s ok…”
അവള് ഓൺലൈൻ ഉണ്ട്.. എങ്ങനെ ചോദിക്കും..
“തനിക്ക് സിസ്റ്റർ മാർ ആരെങ്കിലുമുണ്ടോ??”
ഓപ്പൺ ആയി ചോദിച്ചത് മോശം ആയോ…
കുറച്ച് കഴിഞ്ഞപ്പോൾ റിപ്ലേ വന്നു..
“Iam sorry.. തനിക്ക് എന്താ അറിയേണ്ടത്.. താൻ ഉച്ച മുതൽ എന്നെ ഫോളോ ചെയ്യുന്നത് ഞാൻ കാണുന്നുണ്ട്…”
“സോറി.. ശരിക്കും ഞാൻ തന്നെ അല്ല തന്റെ കാർ ആണ് ഫോളോ ചെയ്തത്..”
“എന്റെ കാറോ.. എന്തിന്..??”
“സത്യം പറഞ്ഞാൽ തന്റെ കാർ ഞാൻ ഇന്നലെ ഒരു കഫേയിൽ വച്ച് കണ്ടിരുന്നു.. അന്ന് അത് ഓടിച്ചിരുന്നത് എനിക്ക് വളരെ വേണ്ടപ്പെട്ട ഒരാൾ ആണ്.. സത്യത്തിൽ അയാൾ ആണെന്ന് കരുതിയ ഞാൻ ഇന്ന് തന്നെ ഫോളോ ചെയ്തത്…”
“ഓഹോ.. എനിക്ക് തോന്നുന്നു തനിക്ക് വണ്ടി മാറിക്കാണും.. അല്ലാതെ തനിക്ക് വേണ്ടപ്പെട്ട ആരും എന്റെ കാർ ഓടിക്കാൻ സാധ്യത ഇല്ല.. അത് തന്നെയും അല്ല.. തനിക്ക് അത്രയും വേണ്ടപ്പെട്ട ആൾ ആയിട്ട് തനിക്ക് അയാളെ പറ്റി ഒന്നും അറിയില്ലേ.. അതിൽ എന്തോ പന്തികേട് ഉണ്ടല്ലോ…”
“അയ്യോ അങ്ങനെ അല്ല.. രാവിലെ ഒരു പതിനൊന്നര മണിക്ക് കെ.പി ഐസ്ക്രീമിൽ വച്ച് ആണ് ഞാൻ തന്റെ വണ്ടി കണ്ടത്.. അന്ന് അത് ഓടിച്ചിരുന്ന പെൺകുട്ടിയെ ആണ് ഞാൻ അന്വേഷിക്കുന്നത്…”
“ഓകെ.. ബട്ട്.. താൻ ഇനിയും കാര്യം പറഞ്ഞില്ലല്ലോ.. എന്തിനാ താൻ അവളെ ഫോളോ ചെയ്യുന്നത്…”
അയ്യോ എന്ത് പറയും… എന്തായാലും ഇതിലൂടെ പറഞ്ഞാൽ ശരിയാവില്ല..
നേരിട്ട് പറയാം എന്ന് പറഞ്ഞാലോ.. മോശം ആവുമോ.. ഏയ്…
“നമുക്ക് ഒന്ന് നേരിൽ കാണാൻ പറ്റുമോ..?
ഐ മീൻ .. ജസ്റ്റ് എ നോർമൽ ടാൽക്..”
“സോറി അത് വേണം തോന്നുന്നില്ല.. നിങ്ങള് ആരാണെന്നോ എന്താണെന്നോ എനിക്ക് അറിയില്ല.. But seriously I can’t help you… Bye…”
ശോ… കയ്യീന്ന് പോയല്ലോ… ഇനിയിപ്പോ എന്ത് ചെയ്യും…
നാളെ അവൾടെ കോളേജ് വരെ ഒന്ന് പോയാലോ.. മോഷമാവുമോ… ഏയ്.. പോയേക്കാം.. ആവശ്യകാരന് ഔചിത്യം പാടില്ല എന്നാണല്ലോ..
ഞാൻ ഫേസ്ബുക്ക് ക്ലോസ് ചെയ്ത് ബാക്കി പടവും കണ്ട് തീർത്ത് കിടന്നുറങ്ങി…
സ്വപ്നത്തില് എങ്കിലും അവളെ ഒന്നുകൂടി കാണണെ എന്ന് പ്രാർത്ഥിച്ചു.. ബട്ട് നടന്നില്ല…
********** ********* **********