“പറ ചേട്ടത്തി…”
“ഒന്നൂല്ല പിന്നെ പറയാം…”
ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഞാൻ റൂമിൽ ചെന്ന് ലാപ്ടോപ് ഓൺ ആക്കി…
ഫേസ്ബുക്ക് എടുത്ത് വീണ്ടും സ്നേഹ എന്ന് സെർച്ച് ചെയ്തു.. കുറച്ച് നേരം തിരഞ്ഞപ്പോൾ തന്നെ അവളുടെ അക്കൗണ്ട് കിട്ടി..
അതിൽ നിന്നും അവൾ ഒരു നിയമ വിദ്യാർത്ഥിനി ആണ് എന്നും ഇവിടെ അടുത്തുള്ള കോളജിൽ ആണ് പഠിക്കുന്നത് എന്നും മനസ്സിലായി..
ഫോട്ടോകൾ മുഴുവൻ നോക്കി എങ്കിലും അതിൽ ഒന്നും ഞാൻ അന്വേഷിക്കുന്ന മുഖം കണ്ടെത്താൻ ആയില്ല..
ഞാൻ വേഗം തന്നെ ഒരു റിക്വസ്റ്റ് അയച്ചു..
അപ്പോളേക്കും താഴേന്ന് ചേട്ടായി വിളിച്ചപ്പോൾ ഞാൻ ലാപ് ഓഫ് ആകി താഴേയ്ക്ക് പോയി.. ഫോണിലെ ഫേസ്ബുക്ക് മതി തല്കാലം..
ചേട്ടായിയെയും കൂട്ടി ഞാൻ റയിൽവേ സ്റ്റേഷനിലേക്ക് പോയി..
ട്രയിൻ വന്ന് ചേട്ടായി കേറി പോയിട്ട് ആണ് തിരികെ പോന്നത്…
വീട്ടിൽ തിരിച്ചെത്തി ചേട്ടത്തിയോട് ഗുഡ് നൈറ്റ് പറഞ്ഞ് ഞാൻ മുറിയിലേക്ക് നടന്നു..
ഫോൺ ബെഡിലേക്കിട്ട് ഡ്രസ്സ് മാറികൊണ്ട് നിന്നപ്പോൾ ആണ് ഫോണിൽ നോട്ടിഫികേഷൻ സൗണ്ട് കേട്ടത്..
ഫോൺ എടുത്തു നോക്കിയപ്പോൾ വാട്ട്സ്ആപ്പ് മെസ്സേജ് ആണ്..
ജൂലി ആണല്ലോ..
ഇവൾ ഇപ്പൊ എന്ത് മെസ്സേജ് അയക്കാൻ ആണ്..?
“ഹായ് ഷോൺ… മനസ്സിന് ഇഷ്ടപ്പെട്ട പെൺകുട്ടിയെ കണ്ടു് എന്നറിഞ്ഞു…
എത്രയും പെട്ടന്ന് അവളെ വീണ്ടും കണ്ടെത്താൻ ആവട്ടെ.. ആൾ ദി ബെസ്റ്റ്…”
ജീവൻ പറഞ്ഞത് ആവും…
അവൾക്ക് മറുപടിയായി എന്ത് ടൈപ്പ് ചെയ്യണം എന്നറിയില്ല…
തൽക്കാലം മറുപടി ഒന്നും അയക്കാതെ ഞാൻ ഫോൺ അവിടെ തന്നെ വച്ച് ലാപ്ടോപ് എടുത്ത് ഓൺ ചെയ്തു..
ഫേസ്ബുക്ക് ഓപ്പൺ ആക്കിയപ്പോൾ പുതിയ നോട്ടിഫികേഷൻ കണ്ടു..
നോക്കിയപ്പോൾ സ്നേഹ ഫ്രണ്ട് റിക്വസ്റ്റ് അസെപ്റ്റ് ചെയ്തിട്ടുണ്ട്..
പിന്നെ ഒന്നും നോക്കിയില്ല ഒരു മെസ്സേജ് അയച്ചു..
“ഹായ്… Iam sorry i was juat interrupted you today..”
ഫേസ്ബുക്ക് ക്ലോസ് ചെയ്ത് എന്തെങ്കിലും സിനിമ കാണാം എന്ന് കരുതി..
മലയാളത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട റൊമാൻസ് മൂവി ആയ അനാർക്കലി കാണാം..
സിനിമ വച്ച് അതും കണ്ട് കിടന്നു…