എന്റെ …. ഈശോയേ…. ഇതെന്താ കൊട്ടാരം ആണോ..??കൊട്ടാരം കണക്കിന് ഒരു വീട് അതിൽ നിറയെ തോരണങ്ങളും അലങ്കാര ദീപങ്ങളും വച്ച് മനോഹരം ആക്കിയിരിക്കുന്നു..
പല തരത്തിലും നിറത്തിലും ഉള്ള അലങ്കാര ദീപങ്ങൾ… സത്യത്തിൽ ഒരു ഡി ജേ പാർട്ടിക്ക് വന്ന പ്രതീതി…
പാട്ടിന്റെ ശബ്ദം റോഡ് വരെ കേൾക്കുന്നുണ്ട്… ഈ നാട്ടിലെ ഏതോ പ്രമാണിമാർ ആണ് ഇവർ എന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലായി..
എന്നാലും ഇവൾക്ക് കേരളവും ആയുള്ള ബന്ധവും എങ്ങനെ ഇത്ര നന്നായി മലയാളം സംസാരിക്കുന്നു എന്നും എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല…
അതൊക്കെ പോട്ടെ ഞാൻ എന്തിനാണ് ഇപ്പൊ ഇങ്ങോട്ട് വന്നത്…??
ഞാൻ ഇവിടെ എന്ത് കാണിക്കാൻ ആണ് പോവുന്നത്..??
ഇപ്പോളാണ് നേരത്തെ ഭുവൻ പിന്നെ പറയാം എന്ന് പറഞ്ഞ കാര്യത്തിന്റെ അർത്ഥം മനസ്സിലായത്…
കുഴപ്പം വല്ലതും ഉണ്ടാക്കിയാൽ ഇവിടുന്ന് ജീവനോടെ പോകാൻ പറ്റില്ല എന്ന്…
എൻട്രൻസ് ലേക്ക് നോക്കിയപ്പോൾ പോലീസുകാർ ഉൾപ്പെടെ ഉള്ളവർ ഉണ്ട് കാവലിന്..
ഇനി ഇവളുടെ അച്ഛൻ വല്ല മന്ത്രിയും ആയിരിക്കുമോ..?
ആരെങ്കിലും ആകട്ടെ… ഉള്ളിൽ പോയിട്ട് തീരുമാനിക്കാം എന്ത് ചെയ്യണം എന്ന്..
ഏതായാലും ഈ സ്ഥലത്തിന്റെ ഭംഗി വിവരിക്കാൻ വാക്കുകൾ കിട്ടിയില്ല…
വീടിനും മുന്നേ തുടങ്ങുന്ന ചുവന്ന പരവതാനി വിരിച്ച നടപ്പാത…
ചെന്നപ്പോൾ തന്നെ രണ്ടു പേർ വന്നു മെറ്റൽ ഡിറ്റെക്ടർ ഉപയോഗിച്ച് ദേഹം മുഴുവൻ പരിശോധിച്ചു…
ഒടുക്കത്തെ സെക്യൂരിറ്റി ആണല്ലോ…
ഉറപ്പായിട്ടും ഇതിന്റെ അകത്ത് മുഴുവൻ സി സി ക്യാമറകൾ ആകും..
ഞാൻ ഭുവന്റെ കൂടെ ഉള്ളിലേക്ക് നടന്നു.. വീട്ടുമുറ്റത്ത് നിറയെ ആളുകൾ..
എല്ലാവരും കണ്ടിട്ട് വലിയ പ്രമാണിമാരും ഉദ്യോഗസ്ഥരും ആണെന്ന് തോന്നുന്നു..
സ്റ്റേജിൽ ഏതോ ഒരു പെണ്ണ് പാടുന്നുണ്ട്…
ഇനി ഭുവൻ നേരത്തെ പറഞ്ഞ മെഹ്ഫിൽ എന്ന പരിപാടി ആണോ ഇവിടെ…
ഞാൻ ആകെ അന്തം വിട്ട് നോക്കി നിൽക്കുന്ന കണ്ടപ്പോൾ ഭുവൻ എന്റെ തോളിൽ തട്ടി പറഞ്ഞു..
“ഷോൺ വാ.. ”
ഭുവൻ എന്നെയും കൂട്ടി ഒഴിഞ്ഞ ഒരു ടേബിളിന്റെ അവിടെ കൊണ്ടുപോയി ഇരുത്തി..
ഇത് കുറച്ച് പുറകിൽ ആണ്…
എല്ലാവരും മുന്നിൽ ഇരുന്നു പരിപാടികൾ കാണുകയാണ്..
“ഷോൺ ഇവിടെ ഇരിക്ക്.. ഞാൻ ഉള്ളിൽ പോയി പരിചയം ഉള്ള ആരേലും ഉണ്ടോ എന്ന് നോക്കട്ടെ..”
ഭുവൻ എന്നെ അവിടെ ഇരുത്തി വീടിനകത്തേക്ക് പോയി..
ഞാൻ പോസ്റ്റ് ആയി അവിടെ കുറച്ച് നേരം ഇരുന്നു…
ഇവനെ കാണുന്നില്ലല്ലോ.. നല്ല ദാഹം…
നിറയെ ടൈപ്പ് കൂൾ ഡ്രിങ്ക്സ് ഉണ്ടല്ലോ ഏത് എടുക്കും…