Will You Marry Me.?? Part 2 [Rahul Rk]

Posted by

അതിൽ ആദ്യത്തെ ആണ് തിലക് അല്ലെങ്കിൽ റോക സെറിമണി.. ഇതിൽ വധുവിന്റെ വീട്ടിലെ പുരുഷന്മാർ വരനു സമ്മാനങ്ങൾ നൽകുന്നു വാളും ആഭരണങ്ങളും മധുര പലഹാരങ്ങളും ആണ് കൊടുക്കാറ്. പിന്നീട് വധുവിന്റെ സഹോദരൻ വരനെ തിലകം അണിയിക്കും.. ഇന്ന് ഇതൊക്കെ സിമ്പിൾ ആയി ഒരു റിംഗ് എക്സ്ചേഞ്ച് ലൂടെയും നടത്തുന്നവര് ഉണ്ട്.
അടുത്ത പ്രധാനപ്പെട്ട ഒരു ചടങ്ങ് ആണ് ഗണപതി സ്ഥാപന.. ഇതെല്ലാം ഹിന്ദു വിവാഹ വേദികളിൽ ആണ് കാണാൻ ആവുക.. ഇതിൽ വിഗ്നേശ്വരൻ ആയ ഗണപതിയെ വീട്ടിലേക്ക് ക്ഷണിക്കുകയും അനുഗ്രഹം വാങ്ങിക്കുകയും ചെയ്യുന്നതായാണ് സങ്കൽപ്പം.
അടുത്ത ചടങ്ങ് ഇപ്പൊ നിങ്ങളുടെ നാട്ടിലും കാണാർ ഉണ്ട്. ഇവിടെ അതിനു പിത്തി ദസ്തൂർ എന്നാണ് പറയുന്നത് ഹാൽദി എന്നും അറിയപ്പെടുന്നു. ഈ ചടങ്ങിൽ ചെറുക്കന്റെ വീട്ടിൽ ചെറുക്കനും പെണ്ണിന്റെ വീട്ടിൽ പെണ്ണിനെയും മഞ്ഞളും ചന്ദനവും അടങ്ങിയ ഹാൽദി പേസ്റ്റ് പുരട്ടുന്ന ചടങ്ങ് ആണ്. കല്യാണത്തിന് മുൻപ് ശരീരം തിളക്കമുള്ളതും മിനുസമുള്ളതും ആവാൻ വേണ്ടി ആണിത്.. മഞ്ഞയാണ് ഈ ദിവസത്തിന്റെ നിറം..
പിന്നെയുള്ള ചടങ്ങ് ആണ് മെഹ്ഫിൽ. ഇത് ഒരു സംഗീത നിഷ എന്നൊക്കെ വേണമെങ്കിൽ പറയാം. രണ്ടു കുടുംബത്തിൽ നിന്നും ഉള്ള ആളുകൾ വിവിധ കലാപരിപാടികൾ അവതരപ്പിക്കാം..
അടുത്തത് മഹിറ ദസ്തൂർ.. ഇതിൽ അച്ഛന്മാർ രണ്ടുപേരും പരസ്പരം മക്കൾക്കും കുടുംബാംഗങ്ങൾക്കും സമ്മാനങ്ങൾ നൽകുന്നു.. വിവാഹത്തിന്റെ ചിലവുകൾ ഇരുകൂട്ടരും പരസ്പരം പങ്കിടുന്നു എന്നും ഇതിന് അർത്ഥമുണ്ട്.
പല്ല, ജാനേവ് ചടങ്ങ് ആണ് അടുത്തത്. ഇതിൽ പല്ല ചടങ്ങ് കല്ല്യാണത്തിന് കുറച്ച് മുൻപ് വധുവിന്റെ വീട്ടിൽ വച്ച് നടക്കുന്നത് ആണ്. ഇതിൽ വരന്റെ ആളുകൾ പെണ്ണിന് വസ്ത്രങ്ങളും ആഭരണങ്ങളും ആയി വരുന്നു.. ജാനേവ് ചടങ്ങ് വരന്റെ വീട്ടിൽ ആണ് നടക്കുന്നത്. ഇതിൽ വരൻ വധുവിന് കുങ്കുമം അണിയിച്ച് കഴുത്തിൽ ഒരു ഓറഞ്ച് നൂൽ അല്ലെങ്കിൽ താലി ചാർത്തുന്നു. ഇത് പുതിയ ദാമ്പത്യ ജീവിതത്തിലേക്ക് ഉള്ള ഇരുവരുടെയും പ്രവേശനം ആയി കണക്കാക്കുന്നു..
അടുത്തത് നിക്കാസി എന്ന ചടങ്ങ് ആണ്. ഇതിൽ വരന്റെ സഹോദരിമാർ വരന്റെ തലയ്ക്ക് ചുറ്റും ഒരു സ്വർണ നൂൽ കെട്ടുകയും തിന്മകൾ ഇല്ലാതാകാൻ കാജൽ ഉപയോഗിക്കുകയും ചെയ്യും.
മറ്റൊരു ചടങ്ങ് ആണ് വർമാലയും ഫറേസും. 7 തവണ വലം വെക്കുന്ന ചടങ്ങ് ആണ് ഇത്. രാജസ്ഥാനി കല്ല്യാണത്തിന് നാല് തവണ മാത്രമേ മണ്ഡപത്തിൽ അഗ്നി സാക്ഷിയായി വലം വക്കുകയുള്ളു. ബാക്കി മൂന്നെണ്ണം വരന്റെ വീട്ടിൽ കയറുന്നതിന് മുന്നേ ആയി ആണ് വക്കുന്നത്.
അവസാനം ആണ് ശതപടി. ഇതിൽ വരനും വധുവും ഒരുമിച്ച് 7 കാലടികൾ വെക്കുന്നു. ഓരോ കാൽവെപ്പിലും ഇരുവരും തങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തിലേക്കുള്ള വാക്ദാനങ്ങൾ നൽകുകയും സുഖത്തിലും ദുഃഖത്തിലും ഒരുമിച്ച് ആയിരിക്കും എന്ന് വാക്ക് നൽകുകയും ചെയ്യുന്നു..
ഇത്രേം ഒക്കെ ആണ് പ്രധാന രാജസ്ഥാനി വിവാഹ ചടങ്ങുകൾ..”എന്റെ ഈശോയേ.. ഇതെന്തോന്ന് ഉത്സവം വല്ലതും ആണോ..? എന്തായാലും അടിപൊളി…”കൊള്ളാം… നമ്മൾ എത്താർ ആയോ..?””ദാ എത്തി..”ഭുവൻ റോഡിന്റെ ഒരു സൈഡിൽ ഒഴിഞ്ഞ ഒരു സ്ഥലത്ത് വണ്ടി നിർത്തി..

“ഇറങ്ങി വാ..”

ഞാൻ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി..

Leave a Reply

Your email address will not be published. Required fields are marked *