സത്യത്തിൽ ഇവിടെ ഉള്ള ഓരോ പേരുകൾക്കും ഒരു അർത്ഥം ഉണ്ട്..രണ്ടക്ഷരം കൂട്ടി ചേർത്താൽ കിട്ടുന്ന പേര് ആണല്ലോ നമ്മൾ ഒക്കെ സാധാരണ ആയി കുഞ്ഞുങ്ങൾക്ക് ഇടുന്നത്..
പണ്ട് ആരോ പറഞ്ഞ് കേട്ടിട്ടുണ്ട് സ്റ്റീൽ പാത്രം നിലത്തേക്ക് ഇട്ട് അത് വീഴുമ്പോൾ ഉണ്ടാകുന്ന സൗണ്ട് ആണ് ചൈനക്കാർ കുഞ്ഞുങ്ങൾക്ക് ഇടുന്നത് എന്ന്.. ഓരോരോ മണ്ടത്തരങ്ങൾ.. അന്നത്തെ കാലത്ത് അത് വിശ്വസിച്ചിരുന്ന ഞാനും ഒരു മണ്ടൻ തന്നെ..
നമ്മുടെ നാട്ടിൽ കാലി ചന്ത എന്നൊക്കെ പറയുന്ന പോലെ ഇവിടെ പുഷ്കർ പട്ടണത്തിൽ ഒരു പരിപാടി ഉണ്ട്..
പിന്നീട് ഞങ്ങൾ പുഷ്കർ മാർക്കറ്റിലേക്ക് പോയി.. ഒരു വലിയ വ്യാപാര ലോകം.. നിറങ്ങൾ കൊണ്ട് നിറഞ്ഞ ഒരിടം.. വൻ തിരക്ക് ആണ്.. പല തരം സാധനങ്ങളും ആൾക്കാർ വിൽക്കുന്നുണ്ട്.. പാരമ്പര്യ ഉത്പന്നങ്ങൾ മുതൽ അത്യാധുനിക ഉത്പന്നങ്ങൾ വരെ ഇവിടെ ഉണ്ട്.. ഞാനും കുസുമും വെറുതെ അതിലെ ഒക്കെ കറങ്ങി നടന്നു..
പിന്നീട് ഞങൾ പോയത് പുഷ്കർ തടാകം കാണാൻ ആണ്.. ഇത് വളരെ പ്രശസ്തം ആണ്…
അതിന്റെ ഭംഗി വിവരിക്കാൻ എന്റെ കയ്യിൽ വാക്കുകൾ ഇല്ല…
വിനോദ സഞ്ചാരികളുടെ ഒരു പ്രധാന ആകർഷണ കേന്ദ്രം ആണ് പുഷ്കർ തടാകം..
ചുറ്റും പാരമ്പര്യം വിലിച്ചുണത്തുന്ന കെട്ടിടങ്ങളും അമ്പലങ്ങളും.. അതിനും പുറകിൽ ഉയർന്നു നിൽക്കുന്ന മല നിരകൾ…
ആകാശം, കണ്ണാടി ചില്ലിൽ എന്ന പോലെ തടാകത്തിൽ പ്രതിഫലിച്ചു…
വൈകുന്നേരങ്ങളിലെ സിന്ദൂരം ചാർത്തിയ സൂര്യൻ ആകാശത്തിൽ നിന്നും തടാകത്തിലേക്ക് പ്രതിഫലിക്കുന്ന കാഴ്ച അതിമനോഹരം ആയിരിക്കും എന്ന് എന്നോട് കുസും പറഞ്ഞു…
കണ്ട് തീർക്കാൻ ഇനിയും ഒരുപാട് ഉണ്ട്.. എങ്കിലും ഞങൾ വീട്ടിലേക്ക് തിരികെ നടന്നു..
വീട്ടിൽ എത്തി
കുറെ നേരം ഞങൾ ഒരുമിച്ച് ഗെയിം കളിച്ചു..
ഇവിടെ ഏതോ അമ്പലത്തിൽ ഉത്സവം ആയത് കൊണ്ട് സ്കൂൾ ഇല്ലത്രെ…
അത് കൊണ്ട് എനിക്ക് നല്ലൊരു ടൂർ ഗെയിഡിനെ കിട്ടി…
അങ്ങനെ സമയം ഒരു 5 മണി ഒക്കെ ആയപ്പോ ഭുവൻ വന്നു..
അവൻ വന്നു ചായ ഒക്കെ കുടിച്ച് റെഡി ആയി വന്നപ്പോൾ ഞങൾ കാർ എടുത്ത് ആഷികയുടെ വീട്ടിലേക്ക് തിരിച്ചു..
“ഭുവൻ..??”
“പറ ഷോൺ..”
“ഇൗ രാജസ്ഥാനി കല്ല്യാണം എങ്ങനെ ആണ്.. അതായത് നിങ്ങളുടെ ചടങ്ങുകൾ, ആചാരങ്ങൾ ഒക്കെ… ഇന്ന് അവിടെ അതായത് അവളുടെ വീട്ടിൽ എന്തെങ്കിലും പരിപാടി ഉണ്ടാകുമോ…”
“ഷോൺ… നിങ്ങളുടെ നാട്ടിലെ പോലെ ഒന്നും അല്ല..
രാജസ്ഥാൻ സംസ്കാരങ്ങളെ വളരെ പ്രോത്സാഹിപ്പിക്കുന്ന അല്ലെങ്കിൽ മുറുകെ പിടിക്കുന്ന ഒരു ദേശം ആണ്.. ഇവിടുത്തെ എല്ലാ ചടങ്ങുകളും വളരെ കളർ ഫുൾ ആയിരിക്കും..
കല്യാണത്തിന് ഇവിടെ ചടങ്ങുകൾ ഒരുപാടുണ്ട്…