“Ok..ok.. i can understand your situation.. you told sunday is the marriage.. ok we will go by sunday..” (എനിക്ക് നിന്റെ അവസ്ഥ മൻസിലാവുന്നുണ്ട്.. ശരി.. സൺഡേ അല്ലേ വിവാഹം.. നമുക്ക് അന്ന് പോയി അത് കൂടാം…)
“No dude.. ” ( അത് പോരാ….)
“Then..?” (പിന്നെ…?)
“I want to go now..” (എനിക്ക് ഇപ്പൊൾ പോണം…)
“Were you are going.. you only know the address of the reception hall.. she is now in her house.. ” ( നിനക്ക് ആകെ അറിയുന്നത് ആ റിസപ്ഷൻ ഹാളിന്റെ അഡ്രസ്സ് മാത്രം അല്ലേ.. അവൾ ഇപ്പൊൾ അവളുടെ വീട്ടിൽ ആകും..)
“I want to find her house..” (എനിക്ക് അവളുടെ വീട് കണ്ടെത്തണം..)
“It’s such difficult..” ( അത് കുറച്ച് ബുദ്ധിമുട്ട് ആകും ബ്രോ…)
“I have a plan.. but do you help me..?” (എന്റെ കയ്യിൽ ഒരു പ്ലാൻ ഉണ്ട്.. പക്ഷേ നീ എന്നെ സഹായിക്കുമോ..?)
“Sure dude… Tell me…” (തീർച്ചയായും ബ്രോ.. പറയൂ…)
“Ok shall we go..??” (എന്നാൽ നമുക്ക് പോയാലോ..?)
“Were..?” (എവിടെ..?)
“I will tell you come on..” (പറയാം.. വാ…)
“Ok then” ( ശരി…)
അമ്മയോട് യാത്ര പറഞ്ഞ് ഞങൾ കാറിൽ കയറി..
(തുടർന്നുള്ള ഭാഗങ്ങളിൽ ഭുവനും ഷോണും തമ്മിലുള്ള സംഭാഷണങ്ങൾ ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേക്ക് തർജമ ചെയ്തിരിക്കുന്നു..)
“ഷോൺ, പറ എങ്ങോട്ടാ പോവേണ്ടത്..??”
“സിറ്റി പ്രൈഡ് ഗാർഡൻ..”
“അവിടേക്ക് എന്തിനാ ഇന്ന് പോകുന്നത്.. ഞായറാഴ്ച അല്ലേ കല്ല്യാണം..?”
“കല്ല്യാണം സൺഡേ ആണ്.. പക്ഷേ അവിടെ പോയാൽ അവളുടെ ഡീറ്റെയിൽസ് കിട്ടുമല്ലോ..”
“അത് ശരിയാണ്.. നോക്കാം..”
“ഇവിടുന്ന് കുറെ ദൂരം ഉണ്ടോ??”
“ഇല്ല ഒരു 20 മിനിറ്റ്..”
ഭുവൻ സിറ്റി പ്രൈഡ് ഗാർഡനിലെ ക്ക് വണ്ടി ഓടിച്ചു..
സാംസ്കാരിക പെരുമൈക്ക് പേര് കേട്ട ഇടം ആണ് രാജസ്ഥാൻ…
ഇവിടുത്തെ ഓരോ നിർമ്മിതിയിൽ പോലും അത് കാണുന്നും ഉണ്ട്…
അധികം വൈകാതെ തന്നെ ഞങൾ അവിടെ എത്തി..
വണ്ടി പാർക്കിങ്ങിൽ നിർത്തിയിട്ട് ഞങൾ റിസപ്ഷൻ നോക്കി നടന്നു..
വിശാലമായ ഗാർഡനോട് കൂടിയ ഒരു കോൺഫറൻസ് സെന്റർ..