ഭൂതം [John Honai]

Posted by

അങ്ങനെ ഓരോന്നും ചിന്തിച്ചിരുന്ന ഞാൻ എന്റെ മുറിയിൽ സൂക്ഷിച്ചു വച്ചിരുന്ന എന്റെ പഴയ ഒരു പെട്ടി എടുത്ത് തുറന്നു.

ഞാൻ പോലും അറിയാതെ ആ പെട്ടി പോയി തുറന്നത്. ഞാൻ ചിന്തിച്ചു ചെയ്ത കാര്യമല്ല. ഇപ്പോൾ ആ പെട്ടി തുറക്കേണ്ട ആവശ്യവും ഇല്ലായിരുന്നു ഈ അര്ധരാത്രിയിൽ. ഞാൻ അറിയാതെ എന്നെ ആരോ അത് ചെയ്യിച്ച പോലെ.

എന്റെ കുട്ടികാലത്തെ ഓർമ്മകൾ സൂക്ഷിച്ചു വച്ച പെട്ടിയാണ് അത്. എന്റെ കുഞ്ഞിലേ ചില കളിക്കോപ്പുകൾ.

ഈ പാതിരാത്രിയിൽ എനിക്ക് എന്തിനാണ് കളിക്കോപ്പുകൾ. ആ പെട്ടി തുറന്നു തിരഞ്ഞപ്പോൾ ചെമ്പു കൊണ്ടുണ്ടാക്കിയ എന്തോ ഒരു കുഞ്ഞ് വിളക്ക് പോലെ തോന്നിക്കുന്ന എന്തോ ഒന്ന്. എന്നാൽ അതിന് തിരി ഒന്നും കാണുന്നില്ല.

മുത്തശ്ശിയുടെ അന്ത്യകർമങ്ങൾക്ക് പോയപ്പോൾ തറവാട്ടിലെ കുളത്തിൽ കുളിക്കുമ്പോഴാണ് ആ വിളക്ക് എന്റെ കാലിൽ തടഞ്ഞത്. എന്തോ കൗതുകം തോന്നിയത് കൊണ്ട് അത് അന്ന് കയ്യിൽ സൂക്ഷിച്ചു. നാളുകൾക്ക് ശേഷം ഇന്നാണ് ആ വിളക്ക് വീണ്ടും എടുക്കുന്നത്.

എന്ത് പ്രാന്താണ് എനിക്ക് ഈ അർദ്ധരാത്രിയിൽ ഇത് വന്ന് തോണ്ടി എടുക്കാൻ എന്ന് തോന്നി പോയി. എന്നാൽ എന്നെ ആരോ നിയന്ത്രിച്ചു കൊണ്ട് വന്നു അത് എന്നെ കൊണ്ട് എടുപ്പിച്ച പോലെ ആണ് എനിക്ക് തോന്നിയത്.

ഒരു വിളക്ക് പോലെ തോന്നിക്കുന്ന ആ കുഞ്ഞ് സാധനം കയ്യിൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. വിളക്ക് പോലെ തോന്നുന്നെങ്കിലും അത് ഒരു വിളക്കല്ല എന്ന് എനിക്ക് തോന്നി.

ഞാൻ അത് എടുത്ത് സൂക്ഷിച്ചു നോക്കിയപ്പോൾ അത് രണ്ട് ഭാഗം യോചിപ്പിച്ചു വച്ചിരിക്കയാണെന്നു എനിക്ക് മനസ്സിലായി. ഞാൻ അത് രണ്ടു കൈ കൊണ്ട് വലിച്ചു തുറക്കാൻ നോക്കി. പഴയ സാധനം ആയത് കൊണ്ട് കുറച്ചു ബുദ്ധിമുട്ടു തോന്നി ഒന്ന് തുറക്കാൻ. നല്ല ടൈറ്റ് ആണ് സാധനം.

ആഞ്ഞു വലിച്ചപ്പോൾ ആ വിളക്ക് പെട്ടെന്ന് തുറന്നു. എന്തോ വലിയ ഒരു ശബ്ദത്തോടെ ആ മുറിയിൽ കണ്ണിൽ കുത്തുന്ന തരത്തിൽ പ്രകാശം നിറഞ്ഞു.

പേടിച്ചു പിന്നിലേക്ക് മാറിയ ഞാൻ താഴെ വീണു… എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ഞാൻ ആ വെളിച്ചത്തെ നോക്കി കണ്ണും തുറിച്ചു നോക്കി നിന്നു.

ഇനി എന്റെ മരണം നടന്നിരിക്കുമോ? എന്റെ മരണാന്തര ലോകമാണോ ഞാൻ ഈ കാണുന്നത് !!!

………………………………….

അഭിപ്രായങ്ങൾ എഴുതുക… അടുത്ത ഭാഗത്തിനായി കാത്തിരിക്കുക… തുടർന്നു വായിക്കുക….

Leave a Reply

Your email address will not be published. Required fields are marked *