അന്ന് രാത്രി രണ്ടുപേർക്ക് ഉറങ്ങാൻ പറ്റിയില്ല, ഗൗതമിനും ശ്രുതിക്കും. അവർ രണ്ടു പേരും ഇന്നത്തെ കാര്യങ്ങൾ ഓർത്തു സന്തോഷിക്കുകയും വിഷമിക്കുകയും ചെയ്തു. ശ്രുതിക്ക് ഗൗതമിനോട് ഉള്ള ഇഷ്ടം തിരിച്ചു വന്നത് പോലെ തോന്നുന്നു, തന്റെ ഭർത്താവിനോട് താൻ ചെയ്യുന്ന ചതി അല്ലെ അത് എന്ന് അവൾ ആലോചിച്ചു കിടന്നു. ഗൗതമിനു ആകട്ടെ ശ്രുതിയോടുള്ള സ്നേഹം കൂടി വന്നു, അവളെ തനിക്കു സ്വന്തമാക്കാൻ കഴിയാത്തതിന്റെ വിഷമം അവനു നല്ലപോലെ ഉണ്ടായിരുന്നു.
അങ്ങനെ പെട്ടെന്ന് തന്നെ ശനിയാഴ്ച ആയി, വൈകുന്നേരം തന്നെ ശ്രുതി റെഡി ആകാൻ തുടങ്ങി, അവൾക്കു എന്തോ നിധി കിട്ടിയ സന്തോഷം, കാർത്തിക് ഇതെല്ലം നോട്ട് ചെയ്യുന്നുണ്ടായിരുന്നു. അങ്ങനെ എല്ലാവരും കൃത്യം 8 മണി ആയപ്പോഴേക്കും ഗൗതമിന്റെ അപാർട്മെന്റ് ഇൽ എത്തി. ഗൗതമിനെ കണ്ടപ്പോൾ തന്നെ ശ്രുതി ഭയങ്കര ഹാപ്പി ആയി. ഒരു ചെറിയ അപാർട്മെന്റ് ആയിരുന്നു ഗൗതമിന്റേത്, അതിൽ അത്യാവശ്യം അലങ്കാരങ്ങൾ ഗൗതവും റിതികയും ചേർന്ന് നടത്തിയിട്ടുണ്ട്. അവർ ഫുഡ് ആൻഡ് ബിയർ എല്ലാം സെറ്റ് ചെയ്തിട്ടുണ്ടായിരുന്നു. എല്ലാവരും പരസ്പരം പരിചയപ്പെടുത്തി കൊണ്ട് നിന്നു, കാർത്തിക് പതുക്കെ ഗൗതമിന്റെ അടുത്തേക്ക് വന്നു, “ശ്രുതി പറഞ്ഞു എനിക്ക് ഗൗതമിനെ കുറിച്ച് നല്ലപോലെ അറിയാം, നേരിട്ട് കണ്ടതിൽ സന്തോഷം” കാർത്തിക് ഒന്ന് സംസാരിച്ചു തുടങ്ങി. “ഞാൻ പ്ലസ് ടു കഴിഞ്ഞിട്ട് ഇപ്പോഴാ ശ്രുതിയെ നേരിട്ട് കാണുന്നത്, അവളുടെ കല്യാൺ ഫോട്ടോ ഞാൻ ക്ലാസ് whatsapp ഗ്രൂപ്പിൽ കണ്ടു അങ്ങനെ ഞാൻ കാർത്തിക് നെ കണ്ടിട്ടുണ്ട്” ഗൗതം പറഞ്ഞു. “താൻ അവളുടെ ഇഷ്ടം കണ്ടില്ല എന്നാണ് അവൾ പറഞ്ഞത്” കാർത്തിക് ചിരിച്ചുകൊണ്ട് പറഞ്ഞു. “അന്ന് ഞാൻ അത് മനസിലാക്കിയില്ല, കുറെ നാൾ എടുത്തു അത് മനസിലാക്കാൻ, ആ അതൊക്കെ പഴയ കഥ, നിങ്ങളുടെ ജീവിതം എങ്ങനെ പോകുന്നു?” കുറച്ചു നിരാശയോടെ ഗൗതം ചോദിച്ചു. “ഞങ്ങൾ ഹാപ്പി ആണ്, ശ്രുതി നല്ലൊരു കുട്ടി ആണ്, ഞാൻ ഒരുപാട് ഹാപ്പി ആണ് അവളെ കിട്ടിയതിനു” വളരെ ആത്മവിശ്വാസത്തോടെ കാർത്തിക് പറഞ്ഞു. കാർത്തിക്കും ഗൗതവും സംസാരിക്കുന്നത് ശ്രുതി ദൂരെ നിന്ന് നോക്കികൊണ്ട് നിന്നു, അവൾക്കു ചെറിയൊരു പേടി പോലെ.
അങ്ങനെ എല്ലാവരും വട്ടം കൂടി ഇരുന്നു ആഹാരവും ബിയർ ഉം കുടിച്ചു കഥകൾ പറഞ്ഞോട് ഇരുന്നു. എല്ലാവരും പല കഥകൾ പറഞ്ഞു ചിരിച്ചു കൊണ്ട് ഇരുന്നു. നിഹയും കാർത്തിക്കും കോളേജിലെ കഥകളും, ശ്രുതിയും ഗൗതവും സ്കൂൾ കഥകളും, സേവ്യർ അങ്കിൾ ഉം ആൻസി ചേച്ചിയും ബാംഗ്ലൂർ കഥകളും, ഫിറോസ് നാട്ടിൻ പുറത്ത കഥകളും പറഞ്ഞുകൊണ്ടിരുന്നു. റിതിക വല്ലാതെ ഒറ്റപ്പെട്ട പോലെ ഇരുന്നു, അപ്പോഴത്തെ ആ ജോളി മൂഡിൽ ആരും അത് ശ്രദിച്ചില്ല. ഗൗതം പോലും റിതികയേ ശ്രദിച്ചില്ല.
“ഒന്ന് നിർത്തുമോ, കുറെ നേരമായി കോളേജ് ഉം സ്കൂൾ ഉം ഒക്കെ പറഞ്ഞുകൊണ്ട് ഇരിക്കുന്നു, നിങ്ങള്ക്ക് ഒന്നും ബോർ അടികുന്നില്ലേ” റിതിക