“നാളെ നമുക്ക് വിശദമായി പഠിക്കാം മോളു..” ജോബിനച്ചൻ ആശയുടെ തോളിൽ കൈ വെച്ച് …തമന്നയെ നയൻതാരയാക്കാൻ ശ്രമിച്ച്കൊണ്ട് അവളുടെ കൂടെ മുറ്റം വരെ നടന്ന് ചെന്ന് പുഞ്ചിരിയോടെ യാത്ര പറഞ്ഞയച്ചു.
ആശ, സംശയ ദൃഷ്ടിയോടെ ഒന്ന് തിരിഞ്ഞ് നോക്കി മനസില്ലാമനസോടെ വീട്ടിലേക്ക് നടന്നു.
“ഓ… മുഴുവനുമുണ്ടോ.. ആനി … അത്.”
ആശ പോയ ഉടനെ അച്ചൻ ഓടിച്ചെന്ന്
സ്യൂട് കേയ്സ് എടുത്ത് ചെയറിലിരുന്ന് ആർത്തിയോടെ തുറന്ന് നോക്കി.
“ഓ.. ഒരു ആക്രാന്തം ..”
ആനി അച്ചന്റെ എതിർ വശത്തെ കസേരയിൽ ചാരിയിരുന്നു.
“ആ… ആനി .. നീ കിച്ചനിൽ ചെന്ന്
ഒരോ ചായ ഇട്ടാണ്ട് വാ..ഞാനിതൊന്ന് എണ്ണി നോക്കട്ടെ.. വല്ല കള്ളനൊ മറ്റൊ ഉണ്ടെങ്കിലോ.”
“ങാ..ഹാ.. ചായ തന്ന് ഒതുക്കാൻ നോക്കുവാണോ… നമ്മുടെ വീഞ്ഞ് എടുക്ക്. വന്നപ്പംതൊട്ട് വായീന്ന് അതിന്റെ മണവടിക്കുവാ”
ആനി ശിരോവസ്ത്രമിളക്കി തലകുലുക്കി.
““ഓ… ഒന്നും പറയണ്ടാനീ.. കഴിഞ്ഞ ഒരാഴ്ച ‘രൂപ…താ’യിലെ കർഷക സംഘടനയിലെ കണക്ക് തീർപ്പായിരുന്നു… അതിന്റെ ക്ഷീണത്തിൽ ഒരു പെഗ്ഗിട്ട് ഇരിക്കുമ്പഴാ ഫിറോസിന്റെ കോള് വന്നത്. പിന്നെ ആ സന്തോക്ഷത്തിൽ ഒരു പെഗ്ഗ് കൂടി വിട്ടു.അപ്പഴാ.. ആ പെങ്കൊച്ച് വന്നത്.
അതാണെങ്കി ഈ മണം കേട്ട് കെറുവിച്ചിരിക്കുവാ..അതാ ഞാൻ ഓർക്കാതെ നിന്നോട് ചായ ഇടാൻ പറഞ്ഞത്”” അച്ചൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞിട്ട് അകത്ത് പോയി കുപ്പിയും വെള്ളവും ഗ്ളാസുമെടുത്തു വന്നു.
““എടാ അച്ചാ.. ചോദിക്കാൻ വിട്ടു;
ഏതാ ആ കൊച്ച് ? പുതിയ കമ്പിനി
ആണോ.” ആനി കുപ്പി തുറന്ന് മദ്യമൂറ്റി വെള്ളമൊഴിച്ച് ഒരിറുക്ക് കുടിച്ച് അച്ചന്
നീക്കിവെച്ചു….. അവരങ്ങനെയാണ്..!