ആഷ്‌ലിൻ [Jobin James]

Posted by

ആഷ്‌ലിൻ

Ashlin | Author : Jobin James

 

കുറെ വർഷങ്ങളായി ഇവിടത്തെ വായനക്കാരൻ ആയിട്ട്, ആദ്യമായിട്ടാ എഴുതി നോക്കുന്നത്. മനസ്സിൽ നിറയെ പ്രണയമാണ് പക്ഷെ അതെത്രത്തോളം വാക്കുകളിൽ പ്രകടിപ്പിക്കാൻ കഴിയും എന്നറിഞ്ഞു കൂടാ.. ഒരു ശ്രെമം.. അഭിപ്രായം എന്താണെകിലും അറിയിക്കുക.. നന്ദി”രാവിലെ ഇങ്ങനെ ആണെങ്കിൽ ഇന്നത്തെ ദിവസം എങ്ങനാണാവോ” ലിഫ്റ്റ് ഡോർ ഓപ്പൺ ചെയ്യാൻ ബട്ടൺ അമർത്തി കാത്തു നിൽക്കുമ്പോ എന്റെ ആത്മഗതം അൽപ്പം മുഴക്കത്തിൽ ആയി.

രാവിലെ:

ഓഫീസിലേക്ക് ഇറങ്ങാൻ നേരം ബൈക്ക് സ്റ്റാർട്ട് ചെയ്യുമ്പോ അമ്മയുടെ വക “ഇന്ന് ഞാനും ഉണ്ട്. പള്ളിയിൽ എന്നെ ഇറക്കിയിട്ട് പോയാ മതി”. ബൈക്കിൽ അമ്മയേം കൊണ്ട് പോവണ്ടല്ലോ എന്നോർത്താ കാർ എടുത്തത്. അമ്മയെ ഇറക്കി ഇന്റർസെക്ഷനിൽ നിന്ന് വലത്തോട്ട് കേറി 70 – 80 ഇൽ കീറുമ്പോഴാണ് എങ്ങാണ്ടു നിന്നോ വന്ന ഒരു അമ്മച്ചി കാർ എടുത്ത് എനിക്ക് വട്ടം ചാടിയത്. എന്റെ കാറിന്റെ എബിഎസ് പവർ ഞാൻ ഇന്ന് മനസിലാക്കി. എന്തോ ഭാഗ്യത്തിന് ഞാനും അമ്മച്ചിയും പടമായില്ല.

കാർ എടുത്ത് ഇറങ്ങിയാൽ ഇങ്ങനെ എന്തേലും ഒക്കെ ഉണ്ടാകുമെന്നത് പതിവായതു കൊണ്ടാണ് ഞാൻ ബൈക്ക് എടുക്കാറുള്ളൂ.. ഓഫീസിൽ എത്താൻ വൈകുകേം ചെയ്തു.

ഈ ലിഫ്റ്റ് ഓപ്പൺ ആവുന്നില്ലലോ എന്റെ പ്രാക്ക് ഈ ലിഫ്റ്റ് കേൾക്കും എന്ന് പറഞ്ഞപ്പോഴേക്കും മുന്നിൽ വന്ന് തുറന്നു നിന്നു. നേരെ അകത്തേക്ക് കയറി എന്റെ ഓഫീസിൽ ഫ്ലോർ ആയ 19  അമർത്തി വാതിൽ അടയുന്നതിന്റെ തൊട്ട് മുമ്പ് സ്ക്യൂസ്‌ മി എന്ന് പറഞ്ഞ ഒരു പെൺകുട്ടി ഓടി വരുന്നത് കണ്ടു. ഞാൻ പെട്ടന്ന് തന്നെ ഡോർ ഓപ്പൺ ബട്ടൺ അമർത്തി. ആ പെൺകുട്ടി ലിഫ്റ്റിനകത്തേക്ക് കയറി ഞാൻ ലിഫ്റ്റ് ഡോർ അടക്കാനുള്ള ബട്ടൺ അമർത്തി. ആ കുട്ടി തന്റെ ഫ്ലോർ ബട്ടൺ പ്രെസ്സ് ചെയ്തോ എന്ന് കണ്ടില്ല.

ഒരു മലയാളി ലുക്ക്‌ ഉണ്ട്, എന്നാലും ഈ കൊച്ചിനെ മുമ്പ് ഈ ബിൽഡിങ്ങിൽ കണ്ടിട്ടില്ലല്ലോ. ദുബായിൽ തന്നെ മിക്കവാറും മലയാളിസ് കുറവ് മാത്രം വർക്ക്‌ ചെയ്യുന്ന ഓഫീസുകളാണ് ഈ ബിൽഡിങ്ങിൽ ഉള്ളത്. കൂടുതലും ബ്രിട്ടീഷ് കമ്പനികൾ. എന്നാലും ഇവൾ ആരായിരിക്കും എന്ന ചിന്ത എന്നെ മഥിക്കാൻ തുടങ്ങി. ചിലപ്പോ വല്ല ഇന്റർവ്യൂവിനു മറ്റോ വന്നതായിരിക്കും.

ഒരു ഹായ് പറഞ്ഞാലോ.. അല്ലേൽ വേണ്ട വെറുമൊരു കോഴിയാണെന്നു ആ കുട്ടി തെറ്റിദ്ധരിച്ചാലോ..

ഞാൻ ഒരു സ്റ്റെപ് പുറകിലേക്ക് ഇറങ്ങി നിന്ന്, ആ പെൺകുട്ടിയെ ഒന്ന് കൂടെ നോക്കി. നല്ല ഇറക്കമുള്ള മുടി, കളർ ചെയ്തിട്ടുണ്ട്.. ഷാംപൂ ഇട്ടു പതപ്പിച്ചിട്ടാണോ എന്തോ നല്ല തിളക്കവമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *