” ഇന്നലെ വല്ലോം നടന്നോ ” കുറച്ചു നേരത്തെ മൗനത്തിന് ശേഷം നന്ദു എന്റെ ചെവിയിൽ ചോദിച്ചു, ആ ചോദ്യവും മിററിൽ ലൂടെകണ്ട അവന്റെ വികടൻ ചിരിയും കൂടി ആയപ്പോ എനിക്ക് ടോട്ടൽ വെറഞ്ഞു വന്നു.
” ഡാ, മൈരേ അതികം കോണച്ച ചവിട്ടി റോട്ടിലേക്ക് ഇടും, ഇന്നലെ വല്ലോം നടന്നോ പോലും എന്തൊക്ക അറിയണം. ” ഒരു പൊട്ടിച്ചിരി ആയിരുന്നു ഓന്റെ മറുപടി.
” ഞാൻ ഉദ്ദേശിച്ചത് നീ ദേഷ്യതിൽ അവളെ വല്ലതും പറയുകയോ പിടിക്കുകയോ ചെയ്തോ എന്നാ… അല്ലാതെ…. ” ചിരിക്കിടയിൽ അവൻ അത്രയും പറഞ്ഞിട്ട് പിന്നേം ചിരിച്ചു.
“…നീ വേറെ ഒന്നും ചെയ്യാൻ പോണില്ലന്ന് എനിക്ക് അറിഞ്ഞൂടെ ”
” ഡാ ചെറുക്കാ ദേ എനിക്ക് നല്ല പുന്നാരം വരുന്നുണ്ട് കേട്ടോ ” അവന്റെ ചിരിയും പറച്ചിലും ഒക്കെ കൂടി കേട്ടപ്പോ ഞാൻ ദേഷ്യം കൊണ്ട് വിറച്ചു.
” സോറി സോറി ” നന്ദു ഒന്ന് അടങ്ങി.
” അജു, നീ വണ്ടി ഒന്ന് സൈഡിലേക്ക് ഒതുക്ക്, എനിക്ക് കുറച്ചു സംസാരിക്കണം. ” നന്ദു സീരിയസ് ആണെന്ന് അവന്റെ ടോണിൽ നിന്ന് മനസ്സിലായി. ഞാൻ വണ്ടി റോഡിന്റെ സൈഡിലേക്ക് ഒതുക്കി.
” എന്താണ്? ”
” പറയാം നീ ആദ്യം വണ്ടിന്ന് ഇറങ്ങ് ” എന്നും പറഞ്ഞ് നന്ദു മുന്നോട്ട് നടന്നു, അവൻ അര ആൾ പൊക്കം ഉള്ള ആ കമ്പി മതിൽ ചാടി കടന്ന് കടൽ തീരത്തേക്ക് നടന്നു, പുറകെ ഞാനും. രാവിലെ ആയത് കൊണ്ട് ജോഗിങ് ന് വന്ന ആളുകളും പിന്നെ ഷട്ടിൽ കളിക്കുന്ന പിള്ളേരും ഒഴിച്ചാൽ വേറെ തിരക്കുകൾ ഒന്നുമില്ല, തീരം ശൂന്യം ആണ്.
” എന്താ നിന്റെ ഉദ്ദേശം?? ” നന്ദന്റെ ചോദ്യം മനസ്സിലാവാതെ ഞാൻ അവനെ നോക്കി.
” അല്ല, അവളെ നീ കല്യാണം കഴിച്ചു, ഇനി എന്താ?? ”
” ഇനി എന്ത്, വാട്സ് നെക്സ്റ്റ്?? ” ഞാനും ആ ചോദ്യം അവനോടും എന്നോടും ആയി ആവർത്തിച്ചു. ഒരു വാശി പുറത്ത് അവളെ കല്യാണം കഴിച്ചു എന്നല്ലാതെ, ഇനി എന്ത് എന്നതിനെ കുറിച്ച് എനിക്കും വ്യക്തമായ പ്ലാൻ ഒന്നുമില്ല. എന്റെ ഉത്തരം എന്താണ് എന്ന് അറിയാൻ എന്നോളം നന്ദു എന്നെ തന്നെ നോക്കി നിൽക്കുകയാണ്.
” ആ കാര്യത്തിൽ തീരുമാനം ഒന്നും ആയിട്ടില്ല. അവൾ ആഗ്രഹിച്ച പോലെ ആ മറ്റവനെ കെട്ടി അവൾ അങ്ങനെ സുഖിക്കണ്ട എന്നെ ഉണ്ടായിരുന്നുള്ളൂ. അവനോടു ഉള്ള പ്രതികാരം നേർക്ക് നേർ ആണ്, അതിന് അവൻ ഇങ്ങ് വരണം, അത് വരെ അവളെ എന്റെ കാൽകീഴിൽ ഇട്ട് ചവിട്ടി തേക്കും ബാക്കി അത് കഴിഞ്ഞ് ആലോചിക്കാം ” ഞാൻ പറഞ്ഞു തീർന്നപ്പോൾ നന്ദു ഒന്ന് നെടുവീർപ്പ് ഇട്ടു.
” അജു വിട്ടു കളയെട. എന്തായാലും അവളുടെ ഇഷ്ടത്തിന് വിപരീതമായി നീ അവളെ കെട്ടിയില്ലേ അത് മതി. ഇനി അവളെ ദ്രോഹിക്കണ്ട. ഒന്നുമില്ലേലും ആരതി അല്ലാല്ലോ അവൻ അല്ലേ തെറ്റ് ചെയ്ത്, നമുക്ക് അവനെ പണിയാം. ”