അജു, നീ എന്തൊക്കയാ ഈ ആലോചിച്ചു കൂട്ടുന്നെ, നിന്റെ ജീവിതം തുലച്ചവൾ ആണ് ഇത് ബീ യുവർ സെൽഫ്. ഞാൻ എന്നെ തന്നെ പറഞ്ഞ് പേടിപ്പിച്ചു. അല്ലേലും എത്ര വെറുപ്പ് ആണേലും ചില സമയത്ത് ഇവളെ കാണുമ്പോൾ മാത്രം വല്ലാത്ത ഒരു പരവേശം ആണ്, മറ്റൊരു പെണ്ണിനും ഇല്ലാത്ത എന്തോ ഒരു പ്രതേകത ഇവൾക്ക് ഉള്ളത് പോലെ.
എന്റെ കയ്യിൽ കിടക്കുന്ന അവളുടെ ചൂടും, ശ്വാസം വലിച്ചു വിടുന്ന താളവും വാടി മുല്ലപൂവിന്റെയും ഏതോ പെർഫ്യൂമിന്റയും പിന്നെ അവളുടെ വിയർപ്പിന്റെയും ഒക്കെ കൂടി കലർന്ന വല്ലാത്ത ഒരു ഗന്ധവും എല്ലാം കൂടി എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നു. ഞാൻ അവളെ ഒരുവിധം കട്ടിലിൽ കിടത്തി, അന്നേരം അവൾ കിടപ്പ് കോൺഫർട്ടബിൾ ആക്കാൻ എന്നോണം ഒന്ന് അനങ്ങി കിടന്നു. അവൾ എഴുന്നേറ്റു എന്ന് ഓർത്ത് ഒരുനിമിഷം ഞാൻ ഭയന്നു, ഭാഗ്യത്തിന് അത് ഉണ്ടായില്ല. പക്ഷെ മറ്റൊന്ന് സംഭവിച്ചു, അവൾ നിവർന്നു കിടന്നപ്പോൾ ആ സാരിയുടെ തുമ്പ് മാറി നല്ല ഗോതമ്പു നിറമുള്ള അവളുടെ വയർ അനാവൃതമായി. ഒരു അമ്പതു പൈസ വലിപ്പവും അത്യാവശ്യം ആഴവും ഉള്ള അവളുടെ പൊക്കിൾകുഴി, അതിനെ ചുറ്റി നേർത്ത സുവർണ നിറമുള്ള കുഞ്ഞ് കുഞ്ഞ് രോമരാജി, അവയ്ക്ക് അവിടെ നിന്ന് താഴോട്ട് പോവും തോറും കട്ടി കൂടി വന്ന് സാരിക്കുള്ളിൽ മറഞ്ഞിരിക്കുന്നു. ചോര ചൂട് പിടിപ്പിക്കുന്ന കാഴ്ച, പെണ്ണുടലിലെ കേവലം ചെറിയ ഭാഗങ്ങൾക്ക് പോലും ഇങ്ങനെ രക്തം തിളപ്പിക്കാൻ ആവുമോ??
അജൂ, വീണ്ടും ഞാൻ എന്നെ തന്നെ വിളിച്ചതാണ്, ഞാൻ പെട്ടന്ന് തന്നെ റൂമിന് വെളിയിൽ ഇറങ്ങി വാതിൽ അടച്ചു. ശ്വാസം ഒന്ന് വലിച്ചു വിട്ടു. ഷയ്മ് ഓൺ യൂ എന്നും പിറു പിറുത്ത് കൊണ്ട് ഞാൻ പുറത്തേക്ക് ഇറങ്ങി. ആളുകൾ പന്തൽ പൊളിക്കുന്നത്തിന്റേം കസേര യും മറ്റും അടുക്കുന്നതിന്റേം ഒക്കെ തിരക്കിൽ ആണ്.
” ഗുഡ് മോർണിംഗ് ” ഒരു അർഥം വെച്ചുള്ള ചിരിയോടെ പലരും എന്നെ വിഷ് ചെയ്തു, ഫസ്റ്റ് നൈറ്റ് എങ്ങനെ ഉണ്ടായിരുന്നു എന്ന ചോദ്യം ആണ് ചിരിയുടെ മീനിങ് എന്ന് അറിയാവുന്ന കൊണ്ട് എല്ലാരേം ഒന്ന് ചിരിച്ചു കാണിച്ചതല്ലാതെ മറുപടി ഒന്നും പറഞ്ഞല്ല.
” അജു നീ ഇത് ഇപ്പൊ എങ്ങോട്ടാ?? ” രാംഅങ്കിൾ ആണ്.
” ജിം ലേക്ക് ”
” ഇന്ന് തന്നെ പോണോ?? ”
” എന്റെ അങ്കിളെ, ഒരാഴ്ച ആയി അവിടേക്ക് തിരിഞ്ഞു നോക്കിയിട്ട്, അടുത്ത മാസം ചാമ്പ്യൻഷിപ് ആണ്, ഇനിയും പ്രാക്ടീസ് മുടങ്ങിയാൽ ഇടി കൊണ്ട് മെഴുകും ”
അത് കേട്ടപ്പോ ഒന്ന് മൂളിയതല്ലാതെ അങ്കിൾ ഒന്നും പറഞ്ഞില്ല.
” ah വണ്ടി വിട്ടോ ” എന്നും പറഞ്ഞ് നന്ദു ബാക്കിൽ ചാടി കയറി. ഇന്നലെ പിണങ്ങി കല്യാണത്തിന് പോലും വരാതെ ഇരുന്നവൻ ആണ്.
” വണ്ടി എടുക്കഡാ ” നീ ഇത് എവിടെ നിന്ന് വന്നെടാ മര ഭൂതമേ എന്ന ഭാവത്തിൽ അവനെ നോക്കി ഇരുന്ന തട്ടി അവൻ പറഞ്ഞു. ഞാൻ ഒന്ന് അമർത്തി മൂളിയിട്ട് വണ്ടി എടുത്തു.