” അങ്കിലെ അത് കോളജിൽ നിന്ന് വരുന്ന വഴി ഒരു വണ്ടി മുട്ടിട്ട് നിർത്താതെ പോയതാ, ഭാഗ്യതിന് ഒരു ആളെ കാണാൻ വേണ്ടി ഞങ്ങൾ ആ വഴി വന്നു ഇവളെ കണ്ടു ഹോസ്പിറ്റലിൽ കൊണ്ട് വന്നു ആക്കി ” ഞാൻ ആണ് ആ ചോദ്യതിന് ഉത്തരം കൊടുത്തത്.
” എന്റെ മോളെ രക്ഷിക്കാൻ ദൈവം അയച്ചതാ. മോനെ, ദൈവം രക്ഷിക്കും ഒരിക്കലും മറക്കില്ല ഞങളുടെ പ്രാത്ഥനയിൽ മോനും കുടുംബവും എന്നും ഉണ്ടാവും. ” അയാൾ നിറകണ്ണുകളോടെ പറഞ്ഞു. ആ ഒഴുകി ഇറങ്ങുന്ന കണ്ണുനീരും ഇതെല്ലാം കെട്ട് പുച്ഛത്തോടെ എന്നെ നോക്കുന്ന അവളുടെ ആ കണ്ണുകളും എന്നെ ഉമിതീയിൽ എന്ന പോലെ ഉരുക്കി. അതിക നേരം എനിക്ക് അവിടെ നിൽക്കാൻ ആയില്ല അവരോടു യാത്ര പറഞ്ഞു ഞാനും നന്ദുവും അവിടെ നിന്ന് ഇറങ്ങി.
***
താളത്തിൽ അടിച്ച ഫോൺ റിങ് ആണ് എന്നെ ഓർമ്മകളിൽ നിന്ന് ഉണർത്തിയത്. അച്ചു ആണ്.
” ചേട്ടായി ഇത് എവിടെയാ? ഒരു അത്യാവശ്യ കാര്യം ഉണ്ട് ഒന്ന് പെട്ടന്ന് വാ ” ഞാൻ ഫോൺ എടുത്തതും അവൾ അലറി.
” oh കിടന്നു കാറാതെ ഞാൻ ദേ വരുന്നു” ഞാൻ ആ മണലിൽ നിന്ന് എഴുന്നേറ്റു ഓട്ടോസ്റ്റാൻഡ് ലക്ഷ്യമാക്കി നടന്നു.
തുടരും