” മാമാ ഇത് ഞാനാ അജു ”
” നീ ഒക്കെ ഇത് എവിടാ ഇപ്പൊ ഇങ്ങോട്ട് ഒന്നും കാണാൻ ഇല്ലാല്ലോ? ”
” മാമൻ ഇപ്പൊ ഹോസ്പിറ്റലിൽ ഉണ്ടോ ഒരു എമർജൻസി ആണ്. ”
“ഇല്ല ഡാ ഞാൻ ഇന്ന് ഓഫ് ആ, എന്തെ വല്ല അടി പിടിയും ഉണ്ടാക്കിയോ?? ”
” ah, അടിപിടി ആണ് എനിക്ക് കിട്ടേണ്ട ഒരടി ഒരുത്തി വാങ്ങിച്ചെടുത്തു, പക്ഷെ ഒരു ആക്‌സിഡന്റ് എന്ന ലേബലെ വരാവൂ, അറിയാല്ലോ ”
” ഹ്മ്മ് പൊന്ന് മക്കൾ ഇങ്ങ് പോര് ഞാൻ ആ വർമ ഡോക്ടറിനോട് വിളിച്ചു പറഞ്ഞേക്കാം. എന്ത് പുണ്യം ചെയ്തിട്ട് ആണ് ആവോ എനിക്ക് ഇത്ര നല്ല അനന്തരവൻമാരെ കിട്ടിയേ. ”
” ശരി അപ്പൊ ” ഞാൻ ഫോൺ കട്ട് ചെയ്തു.
” മാമൻ അവിടെ ഉണ്ടോ?? ” നന്ദു ആണ്.
” ഇല്ലടാ, വർമ doc നോട് പറഞ് ഏല്പിക്കാം എന്ന് പറഞ്ഞു, നീ വണ്ടി ഒന്ന് ചവിട്ടി വിട്, രക്തം പൊക്ക് നിന്നിട്ടില്ല” നന്ദു ഒന്ന് മൂളി.
മാമൻ എന്ന് പറയുമ്പോൾ നന്ദുന്റെ മാമൻ ആണ്, അവന്റെ അമ്മയുടെ അനിയൻ ഹരിദാസ്, ആളു ഞങ്ങളെക്കാൾ വലിയ തല്ലിപ്പൊളി ആയിരുന്നു, അത് കൊണ്ട് തന്നെ ഞങ്ങളുമായി നല്ല കൂട്ട് ആണ്, മാമാന്ന് ആണ് വിളിക്കുന്നത് എങ്കിലും ഒരു ചേട്ടന്റെ സ്ഥാനം ആണ് പുള്ളിക്. ഞങ്ങളുടെ എല്ലാം തോന്നിയവാസങ്ങൾകും കൂട്ട് പലപ്പോഴും പുള്ളിക്കാരൻ ആണ്. ആൾ അലമ്പ് ആണേലും ചില്ലറ കാരൻ ഒന്നും അല്ല ഡോക്ടർ ആണ് അതും കേരളത്തിലെ തന്നെ മികച്ച ന്യൂരോ സർജൻസിൽ ഒരാൾ, കാണാനും സുന്ദരൻ. പുള്ളി പ്രാക്ടീസ് ചെയ്തിരുന്ന ഹോസ്പിറ്റലിന്റെ ഓണറിന്റെ മോളെ അങ്ങ് പ്രേമിച്ചു കെട്ടി, ഇന്ന് ആ ഹോസ്പിറ്റലിന്റെ ഓണർ ആണ്. അത് കൊണ്ട് തന്നെ ചില്ലറ അടിപിടി കേസും കൊണ്ട് ഞങ്ങൾ പോകാറ് അവിടേക്ക് ആണ് പുള്ളി അത് ഒതുക്കി തരും.
ഞങ്ങൾ അവളെയും കൊണ്ട് ഹോസ്പിറ്റലിൽ ചെന്നു. പറഞ്ഞത് പോലെ വർമ ഡോക്ടർ എല്ലാം ചെയ്തു തന്നെ.
” ഡോക്ടർ ഒരു ഉപകാരം കൂടി ചെയ്യണം ” പുള്ളി എന്താ എന്ന ഭാവത്തിൽ എന്നെ നോക്കി.
” അവളെ അഡ്മിറ്റ് ചെയ്തത് ഒരു അഞ്ചു മണി ഒക്കെ ആയപ്പോ ആണെന്ന് റെക്കോർഡ് ചെയ്യണം ”
” അർജുൻ പെണ്ണ് കേസ് ഇത് ആദ്യം ആണെല്ലോ, നീ ഒക്കെ കൂടി അവളെ വല്ലതും ചെയ്തോ, എന്നാ കേസ് മാറും ഞാൻ കൈ ഒഴിയും ”
” ഡോക്ടർ അങ്ങനെ ഒന്നുമില്ല എന്നെ നിങ്ങൾക്ക് അറിയില്ലേ, അവൾക്ക് കുഴപ്പം ഒന്നുമില്ല, ഇത് വേറെ ഒരു സീൻ ആണ്, പ്ലീസ് ” ഞാൻ അത് പറഞ്ഞപ്പോ ഡോക്ടർ ഒന്ന് മൂളിയിട്ട് പോയി.
” അജു ഇനി ഇതിൽ നിന്ന് എങ്ങനെ ഊരും?? ” നന്ദു ടെൻഷനിൽ ആണ്. ഞാൻ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. പിന്നെ പോക്കറ്റിൽ നിന്ന് അവളുടെ ഫോൺ എടുത്തു സ്വിച്ച് ഓൺ ആക്കി. പത്ത് അൻപതു മിസ്സ് കോൾ ഉണ്ട് മിക്കതും അമ്മൂസ്, അച്ചായി, ഐഷു എന്നീ നമ്പരുകളിൽ നിന്ന് ആണ്. ഫോണിന് ലോക്ക് ഇല്ലായിരുന്ന കൊണ്ട് അച്ചായി എന്ന നമ്പറിലെക്ക് ഞാൻ ഡെയൽ ചെയ്തു. ആദ്യ റിങ്ന് തന്നെ ഫോൺ എടുത്തു.