എന്താ നടക്കുന്നത് എന്ന് മനസ്സിലാവുന്നതിന് മുന്നേ അവൻ ആ ബോട്ടിലിന്റെ കഷ്ണം എന്റെ നേർക്ക് വീശി. ഞാൻ, ഞാൻ പോലും അറിയാതെ പുറകിലേക്ക് മാറി ആ മൂവ് ഡോഡ്ജ് ചെയ്തു, സിമ്പിൾ റിഫ്ലെക്സ്. അവൻ വീണ്ടും എന്റെ നേരെ ആ ബോട്ടിൽ വീശി. ഇത്തവണ എന്റെ ഇടത്തെ കൈ കൊണ്ട് ആ അവന്റെ ആ കൈ തണ്ടയിൽ പിടിച്ചു, അവന്റെ എല്ലു നുറുങുന്ന പോലെ ആ പിടി മുറുക്കി അവന്റെ ബോട്ടിൽ ഉള്ള പിടി അയഞ് അത് താഴെ വീണു. അന്നേരം അവൻ അവന്റെ ഇടത് കൈ എന്റെ മുഖം ലക്ഷ്യമാക്കി വീശി. ഞാൻ വലതു കൈ കൊണ്ട് അത് ബ്ലോക്ക് ചെയ്തിട്ടു അവന്റെ ഇടത്തെ ഷോൾഡർ നോക്കി അടിച്ചു, ആ അടിയുടെ ശക്തിയിൽ അവന്റെ കയ്യിലേക്ക് ഉള്ളു ഞരമ്പ് ബ്ലോക്ക് ആയി അല്പനേരത്തെക്ക് ഇടത് കൈ ചലിക്കില്ല, ഞാൻ അവന്റെ വലത് കയ്യിലെ പിടിച്ചു വിട്ടിട്ട് എന്റെ രണ്ട് കയ്യും കൊണ്ട് അവന്റെ നെഞ്ചിൽ ഒരു പുഷ് കൊടുത്തു അവൻ പുറകിലേക്ക് ആഞ്ഞു രണ്ടു സ്റ്റെപ് പുറകിലേക്ക് പോയ അവൻ ഇടത് കാലിൽ ഊന്നി നിന്നു പിന്നെ മുന്നോട്ട് ആഞ്ഞു വലതു കാലു കൊണ്ട് എന്റെ നെഞ്ച് നോക്കി സർവ്വ ശക്തിയും എടുത്ത് ഒരു സിമ്പിൾ കിക്ക് തോടുത്ത് വിട്ടു. പക്ഷെ ആ മൂവ് മുൻകൂട്ടി കണ്ട ഞാൻ ഒരു സ്റ്റെപ് മുന്നോട്ട് വെച്ച് സൈഡിലേക്ക് ചരിഞ്ഞു അതിൽ നിന്ന് ഒഴിഞ്ഞു മാറി. പിന്നെ മുഷ്ടി ചുരുട്ടി അവന്റെ ഇടത് വാരിയെല്ല് നോക്കി ഒരു പഞ്ച്കൊടുത്തു. അവൻ ശ്വാസം കിട്ടാതെ കുനിഞ്ഞു മുട്ടിൽ നിന്നു അന്നേരം ഞാൻ രണ്ട് കയ്യും കൊണ്ട് അവന്റെ തലയിൽ പിടിച്ചിട്ട് മുട്ട്കാൽ കൊണ്ട് അവന്റെ മുഖത്ത് തൊഴിച്ചു. അവൻ പുറകിലേക്ക് മറിഞ്ഞു വീണു. എ സിമ്പിൾ നോക്ക്ഔട്ട്. റിങ്ങിൽ ആയിരുന്നേൽ ക്‌ളീൻ KO. ഞാൻ അവനെ വിട്ടിട്ട് അവളുടെ അടുത്തേക്ക് ഓടി ചെന്നു.
” ഡീ, ഡീ, ഹേ ആരതി ” ഞാൻ കുലുക്കി വിളിച്ചു പെണ്ണിന് അനക്കം ഇല്ല. തലയുടെ പിറകിൽ ആണ് അടി കൊണ്ടിരിക്കുന്നത്. രക്തം പോവുന്നുണ്ട്. ഞാൻ എന്റെ ഷർട് ഊരി അവളുടെ തലയിൽ പൊത്തി പിടിച്ചു. പിന്നെ അവളെ എന്റെ കൈക്കുള്ളിൽ കോരി എടുത്തു.
” നന്ദു ഡാ എഴുന്നേക്ക് ” എവിടെട്ട് ഇതൊന്നും അറിയാതെ പോത്ത് പോലെ കിടന്ന് ഉറങ്ങുകയാണ് അവൻ, ഞാൻ അവന്റെ നടു നോക്കി ഒരു ചവിട്ട് കൊടുത്തു. ചെക്കൻ ചാടി എഴുന്നേറ്റ് എന്നെ നോക്കി. അവന്റെ ചുണ്ടിൽ ഒരു വഷളൻ ചിരി വിടർന്നു. വിയർത്തു കുളിച് ഷർട്ട് ഇല്ലാതെ നിൽക്കുന്ന ഞാൻ എന്റെ കയ്യിൽ ബോധം കെട്ട് കിടക്കുന്ന അവൾ, അവൻ ഉദ്ദേശിച്ചത് എന്ത് ആണെന്ന് എനിക്ക് മനസിലായി.
” വേണ്ടാത്തത് ആലോചിച്ചു കൂട്ടാതെ വണ്ടി എടുക്ക് മൈരേ ” ഞാൻ ചൂടായി. അന്നേരം ആണ് ബോധം ഇല്ലാതെ കിടക്കുന്ന അക്കുവിനേം അവളുടെ തലയിൽ നിന്ന് ഒഴുകുന്ന ചോരയും അവൻ കണ്ടത്. നന്ദു പെട്ടന്ന് തന്നെ ചാടി എഴുന്നേറ്റു, ഞങ്ങൾ അക്കുവിന്റെ വാനിൽ കയറി
” എവിടെ?? ലക്ഷ്മി യിലേക്ക് ആണോ?? ” നന്ദുന്റെ ചോദ്യതിന് അതേ എന്ന് തല ആട്ടി.
“എന്ന നീ മാമനെ വിളിച്ചു ഹോസ്പിറ്റലിൽ ഉണ്ടോ എന്ന് ചോദിച്ചു നോക്ക് ” നന്ദു ഫോൺ എന്റെ നേരെ നീട്ടി. ഞാൻ ആ ഫോൺ വാങ്ങി ഡയൽ ചെയ്തു.
” ഹലോ എന്താ നന്ദാ?? ”