ഞങ്ങൾ മൂന്നും ഓരോന്ന് പറഞ്ഞ് ഇരുന്നു ആ ടൈം കൊണ്ട് ഞാനും അക്കുവും രണ്ടു കുപ്പിയോളം തീർത്തു. നന്ദു അങ്ങനെ കഴിക്കില്ല.
” ഭായ് ഈ ഐറ്റം എങ്ങനെ ഉണ്ട് ന്ന് നോക്ക് ” അക്കു ഒരു പൊതി എടുത്തു കാണിച്ചു. ചടയൻ. പിന്നെ അത് തുറന്ന് ബഗ്ഗി പോലും ചേർക്കാതെ ഓയിൽ പേപ്പറിൽ വിതറി ചുരുട്ടി എന്റെ നേരെ നീട്ടി. ഒരു പുക ഉള്ളിലേക്ക് എടുത്തപ്പോഴെ മനസ്സിലായി അതിന്റ കോളിറ്റി.
” ഡാ അജു, ഇനിയും വലിച്ചു കയറ്റണ്ട. നീ ഒരാഴ്ചക്ക് ശേഷം ആണ് വരുന്നേ ഇന്നും കൂടി വിട്ടിൽ പോയില്ലേൽ അച്ചു നിന്നെ പച്ചക്ക് കത്തിക്കും ” നന്ദു പറഞ്ഞത് സത്യം ആണ്, അതോണ്ട് ഞാൻ ഒരു പുക കൂടി എടുത്തിട്ട് ബാലൻസ് അക്കുവിനു തന്നെ കൊടുത്തു.
” അല്ല ഭായ് ഒരാഴ്ച ഇവിടെ ഇല്ലായിരുന്നോ?? എവിടെ പോയി?? ”
ഒരു ഗ്ലാസ് കൂടി മോന്തിയിട്ട് ഞാൻ നടന്നത് മുഴുവൻ വള്ളി പുള്ളി തെറ്റാതെ അക്കുവിനു പറഞ്ഞു കൊടുത്തു. മുഴുവൻ കേട്ടു കഴിഞ്ഞു അക്കു എന്നെ ഒന്ന് നോക്കി.
” ഓളെ വെറുതെ വിട്ടത് മോശം ആയി പോയി, ഭായിയെ തല്ലിട്ട്, ഓൾ ഒന്ന് മാപ്പ് പോലും പറഞ്ഞില്ലല്ലോ, കോളേജിൽ ഇട്ട് വാട്ടിയത് ഒന്നും ഒന്നുമായില്ല. നല്ല ഒരു പണി കൊടുക്കണം. ”
അവൻ അത് പറഞ്ഞപ്പോ ഞാൻ എല്ലാം ഒന്ന് കൂടി ഓർത്ത് എടുത്തു. അവൾ എന്റെ കരണം നോക്കി അടിച്ചതും ആ ബസ്സിൽ ഉണ്ടായിരുന്ന ഒരു പരിചയം ഇല്ലാത്തവന്മാർ ഒക്കെ എന്നെ പിടിച്ചു തള്ളിയതും ബസ്സിൽ നിന്ന് ഇറക്കി വിട്ടതും നാണം കെട്ട് ആ ബസ്സ്റ്റോപ്പിൽ നിന്നതും എല്ലാം എല്ലാം വീണ്ടും എന്നിലേക്ക് തികട്ടി വന്നു. എന്നിൽ വീണ്ടും പകയുടെ തീ ആന്തി, അല്ലെകിൽ ഞരമ്പിൽ ഓടിക്കൊണ്ട്ഇരുന്ന ലഹരി കെട്ടു പോയ കനൽ ആളി കത്തിച്ചു.
” നന്ദു സമയം എന്തായി?? ” ഞാൻ നന്ദു വിനോട് ചോദിച്ചു.
” മൂന് അര ”
” കോളേജ് ഇപ്പൊ വിടും അപ്പൊ അങ്ങോട്ട് പോയിട്ട് കാര്യം ഇല്ല, നിനക്ക് അവളുടെ അഡ്രെസ്സ് അറിയില്ലേ?? ” എന്റെ ചോദ്യതിന് അറിയാം എന്ന അർത്ഥത്തിൽ തല ആട്ടി.
” എന്ന വാ വന്നു വണ്ടിഎടുക്ക്, അക്കു നിന്റെ വണ്ടിയുടെ കീ താ ” ഞാൻ നന്ദുവിനോടും അക്കുവിനോടും ആയി പറഞ്ഞു. നന്ദു ആണ് വണ്ടി എടുത്തത്. ഞങ്ങൾ അവളുടെ ബസ് സ്റ്റോപ്പിന്റെ അടുത്ത് വണ്ടി നിർത്തി കാത്തിരിന്നു.
“അജു എന്താണ് നിന്റെ ഉദ്ദേശം?? ” നന്ദു ആണ്.
” ഉദ്ദേശം അവളെ ഒന്ന് പേടിപ്പിക്കണം. അത്രേ ഉള്ളു, നീ അവൾ വരുമ്പോ വണ്ടി പതിയെ പുറകെ എടുക്കണം. ആരും ഇല്ലാത്തതക്കതിന് അവളുടെ അടുത്ത് ചേർത്ത് വണ്ടി നിർത്തണം. അത്രേം മാത്രം നീ ചെയ്താ മതി ബാക്കി ഞാൻ ഏറ്റു. ” ഞാൻ അത് പറഞ്ഞപ്പോ നന്ദു ഒന്ന് അമർത്തി മൂളി. കാത്തിരിപ്പിന്റെ ഒടുക്കം അവൾ വന്നു. ഒപ്പം വേറെ ഒരുത്തനും ഉണ്ടായിരുന്നു, അവർ ഓരോന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് നടക്കുന്നു. ആ കാഴ്ച കണ്ടപ്പോ എന്റെ ഹാർട് വല്ലാതെ മിടിച്ചു എന്തോ വല്ലാത്ത ദേഷ്യം, ബട്ട് വൈ?? ഏതാ അവൻ, അവനെ എവിടേയോ കണ്ടിട്ടുണ്ടല്ലോ.