പാർവതി : മരുന്ന് കഴിക്കേണ്ടത് അല്ലേ കുറച്ചെങ്കിലും കഴിക്ക്
ഞാൻ : ആ ശരി തന്നോ
ഞാൻ മെല്ലെ കൈ കുത്തി എഴുന്നേറ്റിരിക്കാൻ നോക്കി. കൈ വല്ലാതെ വേദനിക്കുന്നു. അത് എന്റെ മുഖം ഭാഗത്ത് വ്യക്തമായിരുന്നു. അതു കണ്ട ഉടനെ പാർവതി തന്റെ കയ്യിലിരുന്ന പ്ലേറ്റ് ബെഡിൽ വെച്ച് എന്നെ എഴുന്നേൽപ്പിക്കാൻ നോക്കി മെല്ലെ പൊന്തിച്ച് ഒരു തലയണ മുതുകത്ത് ചേർത്ത് ചാരിവെച്ച എന്നെ ഇരുത്തി. ഞാൻ അവളെ ഒന്നു നോക്കി എന്റെ കണ്ണുകൾ നിറയുന്നത് അവൾ കണ്ടു. ഒരു ചെറു പുഞ്ചിരിയോടെ ബെഡിൽ ഇരുന്നു പ്ലേറ്റ് എടുത്തു ആ ഭക്ഷണം എനിക്ക് തന്നു കയ്യിൽ ബാൻഡ് ഇട്ടിരിക്കുന്നത് കാരണം പിടിക്കാൻ ബുദ്ധിമുട്ടായിരുന്നു. അതുകണ്ട് ഉടൻ ഒരു സ്പൂൺ എടുത്ത് എനിക്ക് വാരി തന്നു. ഇതെല്ലാം കണ്ടുകൊണ്ടിരുന്ന ലക്ഷ്മി അമ്മയുടെ മനസ്സിൽ ഒരു ചെറിയ ആശ്വാസം കൊണ്ടു .
ഇതേസമയം കോകില യുടെ വീട്ടിൽ അവർ മെല്ലെ രേണുക കിടക്കുന്ന മുറിയിൽ നോക്കി. അവൾ മയങ്ങുകയായിരുന്നു. കരഞ്ഞും നിലവിളിച്ചും ക്ഷീണിച്ച അവൾ നല്ല മയക്കത്തിലാണ്. അവർ അവളുടെ അടുത്തേക്ക് ചെന്നു എന്നിട്ട് ആ ബെഡിൽ ഇരുന്നു അവൾ കിടക്കുന്ന തൊട്ടപ്പുറത്തെ അവളുടെ ബാഗിൽ ഇരിക്കുന്നുണ്ട്. അവർ മെല്ലെ അതെടുത്തു. എന്നിട്ട് അതു തുറന്ന് അതിൽനിന്ന് മൊബൈൽ എടുത്തു പുറത്തേക്കിറങ്ങി. അവളുടെ അമ്മയെ വിളിച്ചു. അവരോട് സാവകാശം എല്ലാ കാര്യങ്ങളും പറഞ്ഞു അതു കേട്ട ഉടൻ അവർ കരയാൻ തുടങ്ങി. കോകില അവരോട് തന്റെ വീട്ടിലേക്ക് വരാൻ പറഞ്ഞു. ഏതാനും മണിക്കൂറുകൾ കൊണ്ട് തന്നെ അവൾ അവിടന്ന് പുറപ്പെട്ടു എന്നുള്ള മറുപടി കോകിലക്ക് കിട്ടി. കോകില തിരിച്ചു റൂമിൽ വന്നു അവളെ നോക്കി നല്ല ഉറക്കത്തിലാണ് അപ്പോഴേക്കും സമയം ആറുമണി ആയിക്കഴിഞ്ഞു .അവർ അപ്പോഴേക്കും രാത്രിക്കുള്ള ഭക്ഷണം പാചകം ചെയ്യുകയായിരുന്നു. അപ്പോഴാണ് കോകില യുടെ ഇളയമകൻ ഓടിവന്നു പറഞ്ഞു
കോകില യുടെ മകൻ : അമ്മ ആ ചേച്ചി എഴുന്നേറ്റു അവിടെ ഇരുന്ന് കരയുന്നുണ്ട്.
അതു കേട്ട ഉടൻ കോകില അവളുടെ അടുത്തേക്ക് പോയി. കുറച്ചുനേരം സമാധാനിപ്പിക്കാൻ നോക്കി. അവസാനം അവളെ എണീച്ച് ഹോളിലേക്ക് കൊണ്ടുവന്നു . അവൾക്ക് കഴിക്കാൻ ഭക്ഷണം കൊടുത്തു. അപ്പോഴേക്കും സമയം എട്ടരയോടെ അടുത്തിരുന്നു. പെട്ടെന്നാണ് വീട്ടുമുറ്റത്ത് ഒരു കാർ നിർത്തിയ ശബ്ദം കേട്ടു കോകില ഉമ്മറത്തേക്ക് വന്നു നോക്കിയപ്പോൾ കാണുന്നത് രേണുകയുടെ അമ്മയും അനിയത്തിയും ആണ്. കോകിലക്ക് മുൻപേ അവരെ പരിചയം ഉള്ളതുകൊണ്ട് അവർക്ക് പെട്ടെന്ന് തന്നെ മനസ്സിലായി രേണുകയുടെ അമ്മയും (ഇനി അവരെ സീത എന്നുവിളിക്കാം) അനിയത്തിയും ആണെന്ന് . കോകില നേരെ അവരുടെ അടുത്തേക്ക് ചെന്നു.
സീത : അവൾ എവിടെ അവൾ എന്തിനാ ഇങ്ങനെ ചെയ്തത്
അവർ കരഞ്ഞുകൊണ്ട് ചോദിച്ചു