അസുരഗണം 2 [Yadhu]

Posted by

കോകില യുടെ വീട്ടുമുറ്റത്ത് വണ്ടി നിർത്തി അവളെയും കൂട്ടി വീട്ടിനുള്ളിലേക്ക് കയറി. അവളെ ഒരു റൂമിൽ ആക്കി കുറച്ചു നേരം ഉറങ്ങാൻ പറഞ്ഞു. പക്ഷേ അവൾ ഉറങ്ങാതെ എന്തൊക്കെയോ ആലോചിക്കുകയാണ് ഒരു ഭ്രാന്തി ആയി മാറി എന്ന് വരെ തോന്നി പോയി.

അതേസമയം ലക്ഷ്മി അമ്മ അവരെ അന്വേഷിച്ചു റൂമിൽ എത്തുമ്പോഴേക്കും അവർ അവിടുന്നു പോയിക്കഴിഞ്ഞിരുന്നു . അവർ അവിടെ അന്വേഷിച്ചപ്പോൾ  അവിടെയുള്ള ഒരു നേഴ്സ് പറഞ്ഞു കോകില എന്ന ഒരു ഹെഡ് നേഴ്സ് അവളെ കൂട്ടിക്കൊണ്ടുപോയി എന്ന്. അവർ തിരിച്ച് റൂമിലേക്ക് എത്തി അവൻ കട്ടിലിലേക്ക് നോക്കി ആദി നല്ല ഉറക്കത്തിലാണ്. അവർ അവന്റെ അടുത്തേക്ക് ചെന്നു മെല്ലെ ആ കട്ടിലിനെ ഒരു വശത്തേക്ക് ഇരുന്നു തന്റെ കൈ മെല്ലെ അവന്റെ തലയിൽ ഉഴിഞ്ഞു കൊടുത്തു എന്നിട്ട് അവർ പഴയ കാലത്തെ കുറിച്ച്  ചിന്തിച്ചു. ആദിയുടെ അച്ഛൻ തന്നെ കല്യാണം കഴിച്ചു കൊണ്ടു വരുമ്പോൾ അവൻ ആറാം ക്ലാസിൽ പഠിക്കുകയായിരുന്നു ചെറുപ്പത്തിലെ അമ്മ നഷ്ടപ്പെട്ട അവന് തികച്ചും ഒറ്റപ്പെട്ട ലൂടെയാണ് അവന്റെ ജീവിതം കടന്നു പോയത്. ബന്ധുക്കൾ ഉണ്ടെങ്കിലും ആരും തന്നെ അവനെ സ്നേഹിച്ചിരുന്നില്ല എല്ലാവരും അവനെ കുറ്റപ്പെടുത്തുക മാത്രമാണ് ചെയ്തത്. ഞാൻ ഒന്നു സംസാരിക്കാൻ പോകുമ്പോൾ പോലും അവൻ അകന്നു പോയിരുന്നു. അവസാനം അവന്റെ ഇഷ്ടപ്രകാരം അവൻ തന്നെ പഠനം എന്ന പേരിൽ അവനാകുന്നു. അവസാനം തിരിച്ചെത്തിയപ്പോഴേക്കും സ്വത്തിനുവേണ്ടി അവനെ അവന്റെ ബന്ധുക്കൾ തന്നെ അവനെ കൊലയാളി ആക്കി കഴിഞ്ഞു. അങ്ങനെ ഓരോന്ന് ചിന്തിച്ചു അവർ മെല്ലെ പാർവതിയെ നോക്കി കരഞ്ഞ് അവശയായ അവൾ തന്റെ കുഞ്ഞിനെ മാറോടു ചേർത്തു ഉറങ്ങുകയാണ്. അവർ മെല്ലെ അവളുടെ അടുത്തേക്ക് ചെന്നു എന്നിട്ട് അവളെ മെല്ലെ വിളിച്ചു

ലക്ഷ്മിയമ്മ :  മോളേ.. മോളേ.. എഴുന്നേൽക്ക്

അവൾ മെല്ലെ കണ്ണുകൾ തുറന്നു

പാർവതി : എന്താ അമ്മ

ലക്ഷ്മിയമ്മ : നീ ഒന്നും കഴിച്ചില്ല ല്ലോ. കുഞ്ഞിനു ഒന്നും കൊടുത്തിട്ടില്ല നിങ്ങൾ രണ്ടാളും കഴിക്ക്.

പാർവതി : വേണ്ട അമ്മ എനിക്ക് വിശക്കുന്നില്ല

ലക്ഷ്മി അമ്മ : അതു പറഞ്ഞാൽ പറ്റില്ല നീയും കുഞ്ഞും ഭക്ഷണം കഴിക്കു എന്നിട്ട് വേണം ആദിക്ക് ഭക്ഷണം കൊടുക്കാൻ.

അവർ പറഞ്ഞപ്പോഴാണ് പാർവ്വതി ആ കാര്യം ഓർത്തത് ഈ ബഹളത്തിനിടയിൽ ആദിക്ക് ഭക്ഷണം കൊടുത്തില്ല എന്ന കാര്യം അവൾ വേഗം തന്നെ എണീറ്റു കുഞ്ഞിനെ അമ്മയുടെ കയ്യിൽ ഏൽപ്പിച്ചു ബാത്റൂമിൽ പോയി ഒന്നും മുഖം കഴുകി അമ്മ കൊണ്ടുവെച്ച കവറിൽ നിന്നും ഭക്ഷണം രണ്ടു പാത്രത്തിലേയ്ക്ക് ആക്കി ഒന്ന് അമ്മയുടെ കയ്യിൽ കൊടുത്തു എന്നിട്ട് കുട്ടിക്ക് കൊടുക്കാൻ പറഞ്ഞു .  അവളുടെ കയ്യിലിരുന്ന പാത്രം എടുത്ത് ആദിയുടെ അടുത്തേക്ക് പോയി എന്നിട്ട് അവനെ മെല്ലെ  വിളിച്ചു

പാർവതി : ആദി ഏട്ടാ.. ആദി ഏട്ടാ.. എണീക്കു ഭക്ഷണം കഴിക്കാം

ഞാൻ മെല്ലെ കണ്ണുകൾ തുറന്നു

പാർവതി : ഏട്ടാ ഭക്ഷണം കഴിക്കാം മരുന്ന് കഴിക്കേണ്ടത് അല്ലേ

ഞാൻ : ഇപ്പോ വേണ്ട നിങ്ങൾ കഴിച്ചോളൂ

Leave a Reply

Your email address will not be published. Required fields are marked *