അതു ശരി ആണെന്ന് അവർക്ക് മനസ്സിൽ ആയി. അവർ അവനോടു ചോദിക്കാൻ തന്നെ തീരുമാനിച്ചു. അവർ എല്ലാവരും കൂടി അപ്പോൾ തന്നെ ഹോസ്പിറ്റലിലേക്ക് പോകാം എന്നു പറഞ്ഞു റെഡി ആവാൻ പോയി. എല്ലാവരും റെഡിയായി ഒരു ടാക്സി വിളിച്ചു ഹോട്ടലിലേക്ക് പോയി. കാർ ഹോസ്പിറ്റലിൽ മുന്നിലെത്തി അവർ എല്ലാവരും പുറത്തേക്കിറങ്ങി കാഷ്വാലിറ്റി യുടെ മുമ്പിലൂടെ നടക്കുമ്പോൾ ആയിരുന്നു പുറകിൽ നിന്നും ഒരു വിളി ‘ രേണുക’ ആ വിളി കേട്ട ഭാഗത്തേക്ക് തിരിഞ്ഞുനോക്കി നഴ്സിങ് പഠന കാലത്ത് അവളുടെ ഒപ്പം പഠിച്ച ഒരു സുഹൃത്തായിരുന്നു അത് പേര് ബിനോയ്.
ബിനോയ് : ഹലോ രേണുക തന്നെ കണ്ടു കുറെ ആയല്ലോ തന്നെ അന്വേഷിച്ചു കുറേ നടന്നു.
രേണുക : ആ ബിനോയി ഞാൻ ഇവിടെയാണ് വർക്ക് ചെയ്യുന്നത് തന്നെയും കണ്ടു കുറെയായി.
ബിനോയ് : തന്നോട് കുറച്ച് സംസാരിക്കണം കുറച്ചു കാര്യങ്ങൾ എനിക്ക് പറയാനുണ്ട് ഞാനിവിടെ ഒരു ഡോക്ടറെ കാണാൻ വന്നതാണ് അത് കഴിഞ്ഞു നമുക്ക് ഒന്ന് കാണണം
രേണുക : അതിനെന്താ ഞാനും ഇപ്പോൾ കുറച്ചു തിരക്കിലാണ് എനിക്കും ഒരാളെ കാണാൻ ഉണ്ട്.
ബിനോയ് : ഒരു കാര്യം ചെയ്യാം പത്തു മിനിറ്റിനുള്ളിൽ ഞാൻ ഡോക്ടറെ കാണും അതുകഴിഞ്ഞ് ഞാൻ തന്റെ അടുത്തേക്ക് വരാം
രേണുക : എന്നാൽ താൻ ന്യൂ ബ്ലോക്കിൽ ഇരുപത്തി രണ്ടാമത്തെ മുറിയിലേക്ക് വന്നാൽമതി ഞാൻ അവിടെ ഉണ്ടാകും.
ബിനോയ് : എന്നാൽ ശരി ഞാൻ അങ്ങോട്ട് വരാം
അവർ അവിടെ നിന്നും പിരിഞ്ഞു രേണുക നേരെ സീതയുടെ അടുത്തേക്ക് അവളുടെ കൂട്ടുകാരനാണ് എന്ന് പറഞ്ഞു അവർ എല്ലാവരും കൂടി ആദിയുടെ മുറിയിലേക്ക് പോയി റൂം ഇന്റെ മുൻപിലെത്തി ഡോർ അടച്ചിട്ടിരിക്കുകയായിരുന്നു അവർ മെല്ലെ വാതിൽ മുട്ടി. ഡോർ തുറന്നത് പാർവ്വതി ആയിരുന്നു അവർ ഉള്ളിലേക്ക് കയറി ഏറ്റവും അവസാനം ആണ് രേണുക കയറിയത്. അവളെ കണ്ടതോടെ പാർവതി ദേഷ്യം ഇരച്ചു കയറി അവൾ രേണുകയുടെ ചോദിച്ചു
പാർവതി : എന്റെ ഏട്ടനെ ഇനിയും കൊല്ലാനാണോ നിങ്ങൾ വന്നത്. ഞാൻ നിങ്ങളുടെ കാലു പിടിക്കാം എന്റെ ഏട്ടനെ ഒന്നും ചെയ്യരുത്.
അതുപറഞ്ഞ് അവൾ വിങ്ങിപ്പൊട്ടി ലക്ഷ്മിയമ്മ അവളുടെ അടുത്തേക്ക് വന്നു അവളോട് പറഞ്ഞു
ലക്ഷ്മി അമ്മ : ഇല്ല മോളെ അവർ അവനെ ഒന്നും ചെയ്യില്ല അവർക്ക് കുറച്ചു കാര്യങ്ങൾ അവരോട് ചോദിക്കാനുണ്ട് അത് ചോദിക്കട്ടെ
പാർവതി : ഇല്ല അമ്മ അവർ കള്ളം പറയുകയാണ് അവർ ഏട്ടനെ കൊല്ലും. അവരോട് പോകാൻ പറയും അമ്മ
ഇതെല്ലാം കേട്ടു നിന്ന സീത പാർവതിയുടെ അടുത്തേക്ക് വന്നു
മോളെ : ഞങ്ങളാരും ആദിയെ കൊല്ലാൻ വന്നതല്ല. ഞങ്ങൾക്ക് കുറച്ചു കാര്യം അവനോട് ചോദിക്കാനുണ്ട്. അത് ചോദിച്ചിട്ട് ഞങ്ങൾ പൊക്കോളാം. മോള് പേടിക്കണ്ട.