അസുരഗണം 2
Asuraganam Part 2 | Author : Yadhu | Previous Part
പാർവതി : ആദി ഏട്ടാ…
(ഈ കഥയിലെ നായിക ഇവൾ ആണ് പാർവതി എന്ന ചിന്നു)
ആ നിലവിളിയിൽ ഞെട്ടി ഉണർന്നു ഞാൻ കാണുന്നത് തന്റെ തൊട്ടു അപ്പുറത്ത് കത്തിയുമായി നിൽക്കുന്ന രേണുകയെ ആണ്. അതേസമയം പെട്ടെന്നുണ്ടായ നിലവിളിയിൽ ഒന്നു പതറിയ രേണുക പെട്ടെന്നുതന്നെ സ്വബോധം വീണ്ടെടുത്ത് ആ കത്തി ശക്തിയിൽ കുത്തിയിറക്കി പക്ഷേ ആ കത്തി കുത്തി ഇറക്കിയത് ബെഡിലേക്ക് ആയിരുന്നു. കുത്തും എന്ന് ഉറപ്പായ ഞാൻ ഒരു വശത്തേക്ക് പെട്ടെന്ന് തന്നെ ചെയ്യുന്നു നിലത്തേക്ക് വീണു. അപ്പോഴേക്കും പാർവതി തന്റെ കയ്യിലിരുന്ന കുട്ടിയെ നിലത്തേക്ക് വെച്ച് രേണുകയെ വട്ടം പിടിച്ചു മുറുക്കി. എന്നിട്ട് അവൾ നിലവിളിച്ചു
പാർവതി : അയ്യോ രക്ഷിക്കണേ…………
ആ നിലവിളി കേട്ടു അടുത്ത റൂമുകളിലും വരാന്തയിലും ഉള്ള ആൾക്കാർ പെട്ടെന്നുതന്നെ ആ റൂമിലേക്ക് ഓടിക്കയറി. രേണുകയെ പിടിച്ചു അപ്പോഴും അവളുടെ മുഖത്ത് ആ ക്രൂര ഭാവം ഉണ്ടായിരുന്നു. അവൾ അലറിക്കൊണ്ട് പറഞ്ഞു
രേണുക : ഡാ നിന്നെ ഞാൻ കൊല്ലും. നീ എന്റെയും എന്റെ കുടുംബത്തെയും ജീവിതമാണ് നീ ഇല്ലാതാക്കിയത്. നീ രക്ഷപ്പെട്ടു എന്ന് നീ വിചാരിക്കേണ്ട. നിന്നെ ഞാൻ എന്തായാലും കൊല്ലും.
ആ വാക്കുകൾ കേട്ട് പാർവ്വതിയും ഞാനും ഒന്നു ഞെട്ടി. അപ്പോഴേക്കും രേണുകയെ പിടിച്ചു പുറത്തേക്ക് കൊണ്ടുപോയി. കരഞ്ഞു നിലവിളിക്കുന്ന അവളെ ഒരു ഒഴിഞ്ഞ മുറിയിൽ കൊണ്ടുപോയി ഇരുത്തി. എന്നിട്ട് അവിടെയുള്ള നേഴ്സുമാരും ഡോക്ടർമാരും എല്ലാവരും കൂടി ചേർന്ന് അവളെ ബലമായി പിടിച്ചു കിടത്തി. സെഡേഷൻ കൊടുത്തു. അവൾ പതിയെ മയക്കത്തിലേക്കു വീണു അതേസമയം നിലത്തു വീണു കിടക്കുന്ന എന്നെ അവിടെയുള്ള ആൾക്കാർ ചേർന്ന് എന്നെ പൊക്കിയെടുത്തു ബെഡിലേക്ക് കിടത്തി. ഞാൻ പതിയെ പാർവ്വതിയെ നോക്കി അവൾ ചുമരോട് ചേർന്ന് നിന്നു കരയുകയായിരുന്നു. അതേസമയം കാന്റീൻ ഇൽ നിന്നും ഭക്ഷണം വാങ്ങി ലക്ഷ്മി അമ്മ റൂമിലേക്ക് വരുകയായിരുന്നു ( കഴിഞ്ഞ ഭാഗത്ത് ഒരു 50 വയസ്സായ സ്ത്രീ വാതിൽ തുറന്നു കൊടുത്തു എന്നു പറഞ്ഞില്ലേ അവരാണ് ഈ ലക്ഷ്മിയമ്മ) അപ്പോഴാണ് തന്റെ മുറിയുടെ മുന്നിൽ ഒരുപാട് ആൾക്കാർ നിൽക്കുന്നത് കാണുന്നത്.