തിരുവിതാംകൂർ കോളനി 1 [ഭീം]

Posted by

ഒറ്റ ശ്വാസത്തിൽ അയാൾ പറഞ്ഞൊപ്പിച്ചു. കേട്ടപാതി തലയിൽ കൈ വെച്ച് പൊട്ടി കരഞ്ഞു നിലത്തിരുന്നു പോയി. അമ്മയുടെ ഉച്ചത്തിലുള്ളകരച്ചിൽ കേട്ട് രാജു എഴുനേൽറ്റ് ഓടി ഇറങ്ങി വന്നു. കേട്ട വാർത്ത താങ്ങാനാകാതെ രാജവല്ലി അബോധാവസ്ഥയിലേയ്ക്ക് പോയി. അമ്മേന്ന് ഉറക്കെ വിളിച്ച് രാജുവും കരഞ്ഞു. ചെല്ലപ്പനാശാരിയുടെ പെമ്പ്ര ന്നോത്തിയും ആ സമയത്ത് ഓടിയെത്തി രാജവല്ലിയെ താങ്ങിയെടുത്ത് വെള്ളം കുടഞ്ഞ് എഴുനേൽപിച്ചു.
രാജവല്ലി വീണ്ടും കരയാൻ തുടങ്ങി.
”മോളെ… കൊഴപ്പോന്നൂല്ലന്നാ… നാണൂന്റെ ചായകടേല് പറഞ്ഞ് കേട്ടത്. ഒടനെ ഞാൻ ഇങ്ങോട്ട് ഓടു കായിരുന്നു.”
വൈകാതെ അവർ താലൂക്ക് ആശുപത്രിലേയ്ക്ക് പോയി.
സന്ധ്യക്ക് അന്തികയിൽ നിന്നും സാധനങ്ങളും വാങ്ങി തലചുവടുമായി റോഡരുകിലൂടെ നടന്ന് വരുകയായിരുന്ന രാമനെ ലക്ഷ്യം തെറ്റി വന്ന കാർ ഇടിച്ചു തെറുപ്പിച്ചിട്ട് പാഞ്ഞു പോയി. അത് കാണാൻ ഇടയായവർ ഉടനെ രാമനെ അടുത്തുള്ള താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
രണ്ടുനാൾ ബോധമില്ലാതെ ഐ സി യു വിൽ കിടന്നു.നോർമലായി വാർഡിലെടുത്തപ്പോൾ ഞെട്ടിക്കുന്നൊരു സത്യമാണ് രാജവല്ലിയെ കാത്തിരുന്നത്.തലയ്ക്ക് അടി ഏറ്റതു കൊണ്ടാകാം രാമന് സംസാരശേഷി നഷ്ടപ്പെട്ടിരുന്നു. വൈകാതെ പഴയ നിലയിലേക്ക് വരുമെന്ന് ഡോക്ടർ പറഞ്ഞുവെങ്കിലും നാളുകൾ കഴിഞ്ഞിട്ടും രാമന് ഒരു മാറ്റവും ഉണ്ടായില്ല. മാത്രമല്ല പഴയ ആരോഗ്യത്തിലും മാറ്റങ്ങൾ ഉണ്ടായി.
ആ കുടുംബത്തിന്റെ ഏക ആശ്വാസം ചെല്ലനാശാരിയും കുടുംബവും ആയിരുന്നു. വയസ്സായ അവർക്ക് രാമന്റെ പ്രായത്തിലുള്ള ഒരു മകനുണ്ട്.അവൻ ഗൾഫിലാണ്. വലിയ സാമ്പത്തിക ഭദ്രതയൊന്നും ഇല്ലങ്കിലും ജീവിക്കാനുള്ളതൊക്കെ മകൻ കൊടുക്കുന്നുണ്ട്. എന്നാലും ഇളകിയ പട്ടിക അടിക്കാനും കുറ്റിയും കൊളുത്തുമൊക്കെ മാറ്റാൻ ചെല്ലപ്പനാശാരി പോകും.
സഹായഹസ്തവുമായി എപ്പോഴും മുന്നിൽ നിൽക്കുന്ന ചെല്ലപ്പനാശാരിയെയും കുടുംബത്തെയും എത്ര നാൾ ബുദ്ധിമുട്ടിക്കും?… ആ ചോദ്യം രാജവല്ലിയെ കൂടുതൽ ദു:ഖത്തിലാഴ്ത്തി. ഭർത്താവിന്റെ ചികിൽസ മക്കളുടെ പഠിത്തം…. ഏതൊക്കെ വാതിൽക്കൽ മുട്ടുമെന്നറിയാതെ ആ കൊച്ചു കുടുംബം പകച്ചു നിന്നു.
”ഡി … മോളെ രാജീ…. നീ ങ്ങനെ തളർവാതം പിടിച്ച പൂച്ചയെ പോലെ ഇരുന്നാൽ പിള്ളാര്ടെ കാര്യം ആര് നോക്കോടി…?”
ചെല്ലപ്പനാശാരിത്തി ഒരു ദിവസം രാജവല്ലിയോട് ചോദിച്ചു.
”നിക്കൊന്നും അറീല ചേച്ചിയേ…. ന്തിനാ ദൈവം എന്നോട് ഈ ചതിചെയ്തേതേ… ”
രാജവല്ലി കരയാൻ താങ്ങി.
ലോകമോ… സമൂഹമോ എന്തെന്ന് തിരിച്ചറിയാത്ത രാജവല്ലിക്ക് കരയാൽ മാത്രമേ … കഴിഞ്ഞുള്ളു.
”രാജീ… ഇതൊക്കെയാ കുടുംബോ ന്നു പറേണത്. തളർന്നുവീഴുണോര കൂടെ നമ്മളും വീണാല് പോയില്ലേ… എല്ലാം.”
രാജവല്ലി കണ്ണീരു തുടച്ച് കേട്ടിരുന്നു.
”നാളമൊതല് നീ … പാടത്തേക്കിറങ്ങ്

Leave a Reply

Your email address will not be published. Required fields are marked *