തിരുവിതാംകൂർ കോളനി 1 [ഭീം]

Posted by

കൊട്ടാരത്തിൽ തന്നെ കഴിയണോന്നില്ലാല്ലോ… ഇങ്ങനൊരു ആണൊരുത്തന്റെ കൂടെ ജീവിച്ചാലും സ്വർഗ്ഗം തന്നെയു? അതു മതി എനിക്ക്.”
തന്റെ രാജകുമാരിയുടെ വാക്കുകൾ രാമന് തേർമഴയായി തോന്നിയെങ്കിലും ഉള്ളിലെ വിഷമം വേദനയായി തന്നെ കിടന്നു .
അനുജൻ രഘുരാമൻ രാജുവിന് ഒരു കളി കൂട്ടുകാരൻ ആയിരുന്നു. സ്കൂൾ വിട്ട് കഴിഞ്ഞാൽ മറ്റ് കുട്ടികളോട് കളിച്ച് നിൽക്കാതെ വീട്ടിൽ പാഞ്ഞെത്തും അനുജനെ ഒക്കത്തിരുത്തിയും പറമ്പിലൊക്കെ നടത്തി കളിപ്പിക്കും.
രാമന്റെ ദിനചര്യകൾ എന്നും ഒന്നു തന്നെയാണ്. വെളുപ്പിന് കട്ടൻ ചായയും കുടിച്ച് കൊണ്ട് പാടത്തേക്ക് പോകുന്ന അയാൾ പതിനൊന്നു മണിയോടെ വീടെത്തും. തലേന്ന് വെള്ളത്തിൽ കുതിർത്ത ചോറ് ഊറ്റിഎടുത്ത് ഉണക്കമീൻ ചുട്ടതോ, തേങ്ങാ ചമ്മന്തിയോ കൂട്ടി കഴിച്ച് അല്പം വിശ്രമം.പിന്നെ ഉണ്ണാനായി വരുന്നത് മൂന്നു മണി കഴിഞ്ഞാണ്. ആറ് മണി കഴിഞ്ഞ് വീടെത്തിയാൽ കുളിയും കഴിഞ്ഞ് ചമ്പകടയിലേക്ക് പോകും. (അന്തി ചന്ത)
മുരുക്കുംപുഴ സായന്തനത്തിലാണ് ചന്ത കൂടുന്നത്. ഓലകൊണ്ട് മേഞ്ഞ ഏഴെട്ട് ഷെട്ടുകൾ നിരന്നിരുപ്പുണ്ട്.മൺകലങ്ങൾ, പൊട്ട് കരി കുപ്പിവളകൾ, മരിച്ചീനി പച്ചക്കറികൾ… പുഴുങ്ങിയതും പുഴുങ്ങാത്തതുമായ നെല്ല്… പുത്തനരി ഉൾപ്പടെ വിവിധ തരം അരികൾ … വെറ്റില മുറുക്ക് അങ്ങനെ നീളുന്നു ഷെട്ടിലെ കച്ചവടങ്ങൾ .
ഷെട്ട് കഴിഞ്ഞുള്ള ഭാഗത്താണ് മീൻ കച്ചവടക്കാരുടെ സ്ഥാനം. ദൂരെ നിന്നും എത്തുന്ന പുഴ മീനുകൾ ചമ്പകടയിൽ സുപരിചിതമാണ്.വരാൽ,കാരി, ഒടതല, കൊറുവ, അങ്ങനെ നീളുന്നു നാട്ടുമീൻ. കടൽമീനും മോശമല്ലാത്ത രീതിയിൽ വിൽപ്പനക്കെത്തുന്നുണ്ട്.
(എന്റെ കുട്ടികാലത്തെ ഒരു ചന്തയാണിത്. കായലുമായി ഒരു കഥ എഴുതുമ്പോൾ കൂടുതൽ വിശദമാക്കാം.)
ചമ്പക്കടയ്ക്ക് അകത്ത് തന്നെ ഒരു ചായ തട്ടുണ്ട്.ഞാവിരിപിച്ചയുടെ ഈ കടയിൽ ചായയും പഴക്കേക്കും മാത്രമാണുള്ളത്.
രാമന്റെ ദിനചര്യകളിലൊന്നാണ് അന്തിചന്തയിലെത്തിയാൽ ഈ കടയിൽ നിന്നും ചായ കുടി.പിന്നെ മൂന്ന് പഴക്കേക്കും പൊതിഞ്ഞ് വാങ്ങും. മക്കൾ അതും പ്രതീക്ഷിച്ച് കാത്തിരിക്കും. രാജവല്ലി പലപ്പോഴും തനിക്ക് കിട്ടുന്ന പഴക്കേക്കിൽ പകുതി രാമന് കൊടുക്കും.ആ പങ്ക് കഴിച്ചില്ലങ്കിൾ രാജവല്ലിക്ക് വലിയ വിഷമമാണ്. എന്നാൽ രാമൻ വാങ്ങി ഒരു കടി കടിച്ചിട്ട് തിരികെ തന്റെ പ്രാണസഖിയുടെ വായിൽ വച്ചു കൊടുക്കും. പ്രണയാദ്രമായ നോട്ടത്തോടെ രജവല്ലി അത് സ്വീകരിക്കുമ്പോൾ ഉള്ളിൽ നിറയുന്ന അനുഭൂതി മുഖത്ത് താമരയായി വിരിയും.
രഘുരാമൻ കൂടി ഒന്നാം തരത്തിലെത്തിയപ്പോൾ കൂടുതൽ സന്തോഷിച്ചത് രാജുവായിരുന്നു. അനുജനെ കൂടെ കൊണ്ട് പോകുന്നതും, ഒരുറുമ്പു പോലും കടിക്കാതെ നോക്കേണ്ടതും തന്റെ ഉത്തരവാദിത്വമാണെന്ന് ആ കൊച്ചു മനസ്സ് തിരിച്ചറിഞ്ഞിരുന്നു. അവന്റെ ലോകവും സന്തോഷവും അനുജൻ മാത്രമായി ഒതുങ്ങിയിരുന്നു.
രഘുരാമന് തിരിച്ചറിവ് വന്നു തുടങ്ങിയപ്പോൾ തന്റെ ജ്യേഷ്ഠൻ തന്നെ എത്രത്തോളം സ്നേഹിക്കുന്നുവെന്ന് തിരിച്ചറിയാൻ തുടങ്ങി.അതിരില്ലാത്ത സ്നേഹം തിരികെ കൊടുക്കാനും അവൻബാദ്ധ്യസ്ഥനായി. ഇങ്ങനെ രണ്ട് മക്കളെ കിട്ടിയതിൽ കൂടുതൽ സന്തോഷിക്കുന്നത് രാമനും രാജവല്ലിയും തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *