എല്ലാ മെസേജും കണുന്നുണ്ടെങ്കിലും മറുപടി ഇല്ലാത്തത് എന്റെ പേടി ഇരട്ടിപ്പിച്ചു.
ഞാൻ : നാളെത്തന്നെ ഞാൻ ഇവിടെന്ന് താമസം മാറിക്കൊള്ളാം. ഇത് ആരോടും പറയരുത് പ്ലീസ്…..
ആ മെസേജും സെന്റ് ആയി…സീൻ ചെയ്തു…
രണ്ടു സെക്കന്റ് കഴിഞ്ഞപ്പോൾ ദീപമാഡം ടൈപ്പിംഗ് എന്ന് കാണിച്ചു…
ആകാംഷയോടെ ആ മറുപടി ഞാൻ കാത്തു നിന്നു…
ടൈപ്പിംഗ്…..
വീണ്ടും അത് മാറി.
വീണ്ടും ടൈപ്പിംഗ്….. എന്ന് കാണിച്ചു. രണ്ടു മൂന്ന് തവണ അങ്ങനെ ഉണ്ടായി.. പിന്നെ കുറച്ചു നേരം ടൈപ്പിംഗ് എന്ന് തന്നെ തുടർന്നു….
എന്റെ കൃഷ്ണമണികൾ വികസിച്ചു അവ ആ ഡിസ്പ്ലേയിലേക്ക് ഇമവെട്ടാതേ നോക്കി നിന്നു.
ഒരു മിനിട്ടോളം ടൈപ്പിംഗ് എന്ന് തന്നെയായിരുന്നു. മാഡം കാര്യമായി എന്തോ ടൈപ്പ് ചെയ്യുകയാണെന്നെനിക്ക് തോന്നി.
ആ നിമിഷമത്രയും എന്റെയുള്ളിൽ തീയായിരുന്നു.
വീണ്ടും മാഡം ടൈപ്പിംഗ് നിർത്തി അവസാനം ഒരു മെസേജ് വന്നു.
മാഡം : മം.
എന്ന് മാത്രമായിരുന്നു അത്. അതിനർത്തം ഞാൻ താമസം മാറണമെന്ന് തന്നെയായിരുന്നു എന്ന് എനിക്ക് മനസ്സിലായി. കൂടുതൽ പറയാനുള്ള ശക്തി എനിക്കില്ലായിരുന്നു. താമസ്സിയാതെ മാഡം ഓഫ് ലൈനായി. ഞാൻ ഓൺലൈനിൽ തന്നെ ഉണ്ടായിരുന്നു. കുറച്ചു നേരം കഴിഞ്ഞ് അവർ വീണ്ടും ഓൺലൈനിൽ വന്നു. ടൈപ്പിംഗ് എന്ന് കാണിച്ചു. ഞാൻ ആ മെസേജിനായി വെയ്റ്റ് ചെയ്തു.
മാഡം : താമസം മാറണമെന്നൊന്നും ഞാൻ പറഞ്ഞില്ലല്ലോ.
അതെനിക്ക് നേരിയ ആശ്വാസം നൽകി.
വീണ്ടും മാഡത്തിന്റെ അടുത്ത മെസേജ് വന്നു.
മാഡം : ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുന്നതൊക്കെ നിന്റെ വ്യക്തിപരമായ കാര്യമാണ്. എന്നാലും അതൊന്നും അത്ര നല്ലതല്ല ഭാവിയിൽ നിനക്കു തന്നെ ദോഷം ചെയ്യും. നിന്നോട് ഇപ്പോഴും സ്നേഹമുള്ളത് കൊണ്ടു പറഞ്ഞതാ.
ഞാൻ : അറിയാണ്ട് പറ്റിപ്പോയതാ….
മാഡം : അറിയാണ്ടോ ഇതോ…?
ഞാൻ : അരോടും പറയരുത് പ്ലീസ്…
ഞാൻ യാജിച്ചു.
മാഡം : ഞാൻ അരോടും പറയാനൊന്നും പോണില്ല. പറയാൻ പറ്റുന്ന കാര്യം അല്ലല്ലോ… കാണിച്ചു കൂട്ടിയത്.
എന്നെ യൊന്ന് കുത്തി പറഞ്ഞതാണെങ്കിലും എനിക്ക് സമാധാനമായി.
ഞാൻ : താങ്ക്സ്, ഇപ്പോഴാണ് പേടി മാറിയത്.
മാഡം : മം കള്ളത്തരം ചെയ്യുമ്പോൾ പേടി വേണം.