“നാളെ എന്റെ ബർത്ത്ഡേ ആണ്.. ”
ഉമ്മറത്തു നിലാവും നോക്കി ഇരിക്കുമ്പോൾ അവൾ എന്നെ നോക്കാതെ പറഞ്ഞു.
“അയിന്?..
“ഗിഫ്റ്റ് ഒന്നും തരുന്നില്ലേ?
അവൾ അവിശ്വസനീയതയോടെ എന്നെ നോക്കി.
“ആ ബെസ്റ്റ്, അല്ലെങ്കിലേ ആകെ ടൈറ്റാണ് പത്തു പൈസ കയ്യിൽ ഇല്ലാ.. ”
“അതിന് വല്യ ഗിഫ്റ്റൊന്നും വേണ്ട, ഒരു മുട്ടായി കിട്ടിയാലും മതി. ”
അവൾക്കപ്പോഴും പ്രതീക്ഷ അവശേഷിച്ചിരുന്നു
“പറയണ്ടേ ബാലന്സില്ലാത്തോണ്ട് കടയിൽ നിന്ന് തന്ന ഏലാദി മുട്ടായി ഉണ്ട്. ന്നാ തിന്നോ.. ”
ഞാൻ പോക്കറ്റിൽ നിന്ന് മുട്ടായി എടുത്ത് അവൾക്ക് നേരെ നീട്ടി.
“അച്ഛന് കൊണ്ട് കൊടുക്ക്.. !
ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് അവൾ കസേരയിൽ നിന്ന് എണീറ്റു
“കൊറേ ആയി ഞാനിത് സഹിക്കുന്നു, ഇനി എന്റെ തന്തക്ക് പറഞ്ഞ മോന്ത ഞാൻ അടിച്ചു പൊളിക്കും. ”
അവളിരുന്ന കസേര മുറ്റത്തേക്ക് ചവിട്ടി തെറിപ്പിച്ചു കൊണ്ട് ഞാൻ കൈ ചൂണ്ടി അലറി.അവൾ എന്റെ പ്രകടനം കണ്ട് അന്തം വിട്ട് നിക്കുകയാണ്.പിന്നെ ഒന്നും മിണ്ടാതെ റൂമിലേക്ക് പോയി.
തമാശ അതിരു വിട്ടെന്ന് മനസ്സിലായ ഞാൻ അവളുടെ പിന്നാലെ ചെന്നു. കട്ടിലിൽ കമിഴ്ന്നു കിടന്ന് കരയുകയാണ്.
ഈ തൊട്ടാവാടിയെ കൊണ്ട് തോറ്റല്ലോ ഈശ്വരാ..
അവളുടെ അടുത്ത് ചരിഞ്ഞു കിടന്ന് ആ നീണ്ട മുടിയിഴകൾക്കു മീതെ തലോടി.
“എന്നെ തൊടണ്ട !
അവൾ നീങ്ങി കിടന്നു കൊണ്ട് പറഞ്ഞു
“ഞാൻ തമാശക്ക് പറഞ്ഞതാ കുശുമ്പി പാറൂ.. ”
എനിക്കപ്പോഴും ചിരിയാണ്.
“തമാശക്കൊന്നും അല്ല എനിക്കറിയാം.. ”
അവൾ വിതുമ്പുന്നതിനിടെ പറഞ്ഞു.
“എന്തറിയാന്ന്.. എന്റെ ലച്ചു ആണ് സത്യം. സൗകര്യമുണ്ടെങ്കി വിശ്വസിക്ക്. ”
അതോടെ പെണ്ണ് കരച്ചിൽ നിർത്തി തല വശത്തേക്ക് ചെരിച്ച് എന്നെ തന്നെ നോക്കി കിടക്കുന്നതിനിടെ അവൾ അടുത്ത ചോദ്യം ഉന്നയിച്ചു.
“ശരിക്കും എന്നെ മടുത്തു തുടങ്ങിയോ പൊന്നൂസെ?
“ആ മടുത്തു എന്തെ?.