കളിക്കുകയാണ്.അതി മനോഹരമായ നടനം. സാധാരണ തടിയനങ്ങി കളിക്കാത്ത ക്ലാസിക്കൽ നൃത്തം കാണാൻ വല്യ താല്പര്യം ഇല്ലാത്ത ഞാൻ വായും പൊളിച് നോക്കി നിന്ന് പോയി.പക്ഷെ ആ ഒളിഞ്ഞു നോട്ടത്തിന് അധികം ആയുസുണ്ടായിരുന്നില്ല. പാട്ടിനൊത്ത് കളിച് തിരിഞ്ഞ അവൾ കണ്ടത് വാതിൽക്കൽ നിന്ന് സീൻ പിടിക്കുന്ന എന്നെ ആണ്.പിടിക്കപ്പെട്ട ജാള്യതയിൽ അവൾ ഡാൻസ് നിർത്തി മുഖം വെട്ടിച്ചു നിന്നു . ഞാൻ അവളെ മൈൻഡ് ചെയ്യാതെ കടന്ന് പോയി ഫുഡ് ഡൈനിങ്ങ് ടേബിളിൽ കൊണ്ട് പോയി വെച്ചു തിരിച്ചു പോന്ന് ഉമ്മറത്തു കസേരയിൽ വന്നിരുന്നു.അധികം താമസിച്ചില്ല നർത്തകി കുണുങ്ങി കുണുങ്ങി വന്ന് എന്റെ അടുത്ത് കസേര വലിച്ചിട്ടിരുന്നു.
“എങ്ങനെ ഉണ്ടായിരുന്നു..?
“എന്ത്…?
“ഞാൻ കളിച്ചത്…. ”
അത് ചോദിക്കുന്നതോടൊപ്പം അവൾ എന്റെ അടുത്തേക്ക് നീങ്ങി ഷർട്ടിന്റെ കുടുക്കിൽ പിടിച്ചു വലിക്കാൻ തുടങ്ങിയിരുന്നു.
“ഉള്ളത് പറയാല്ലോ പത്തു പൈസക്കില്ല..”
ഞാൻ തീർത്തും അവജ്ഞയോടെ പറഞ്ഞു കൊണ്ട് അവളെ നോക്കി..
“ങ്‌ഹും.. പൊന്നൂസേ…. ”
അവൾ അതിഷ്ടപ്പെടാതെ ചിണുങ്ങാൻ തുടങ്ങി.
“ചുമ്മാ കൊഞ്ചാതെ
കാര്യം പറ പെണ്ണെ.. ”
ദേഷ്യം അഭിനയിക്കാൻ അല്ലെങ്കിലും എനിക്ക്
പ്രത്യേക പാടവമുണ്ട്.
“ശരിക്കും കൊള്ളൂലെ..?
“കൊള്ളൂലാന്ന് പറയാൻ പോലും കൊള്ളൂല, അത്രക്ക് ബോറാണ് ”
മുഖത്ത് പരമാവധി പുച്ഛം വരുത്തിക്കൊണ്ട് ഞാൻ മറുപടി നൽകി.
“പോടാ കോന്താ… അന്ന് ഞാൻ കളിച്ചു തരാത്തതിന്റെ കുശുമ്പല്ലേ.. എനിക്കറിയാ.”
പെണ്ണിന് ദേഷ്യം വന്ന് തുടങ്ങിയിരുന്നു.
“അന്ന് കാണാഞ്ഞത് നന്നായി. ഇത്ര ഊള ഡാൻസ് ആണെന്ന് ഞാൻ വിചാരിച്ചോ.. പത്തു പതിനാറു കൊല്ലം കൊണ്ട് നീ ഇതാണോ പഠിച്ചേ.?
അമ്പലപ്പറമ്പിൽ പിള്ളേര് ഇതിലേറെ നന്നായിട്ട് കളിക്കും
ത്ഫൂ… ”
എന്റെ മറുപടി കേട്ടതും കണ്ണിൽ വെള്ളം നിറച്ചു കൊണ്ട് എന്നെ ഒരു നോട്ടം നോക്കി അവൾ എണീറ്റ് അകത്തേക്ക് പോയി.
“പഴയ വീടാ ചവിട്ടി പൊളിക്കണ്ട ”
ദേഷ്യം പിടിപ്പിക്കാനായി ഞാൻ പിറകിൽ നിന്ന് വിളിച്ച് പറഞ്ഞു.
ദേഷ്യം വന്ന അമ്മുവിന്റെ മുഖത്തിന് ഒരു പ്രത്യേക ഭംഗിയാണ്.എനിക്കാണെങ്കിൽ അത് കാണുന്നത് വല്യ ഇഷ്ടവുമാണ്.
ഭക്ഷണം കഴിക്കുന്ന സമയത്ത് വല്യ മൈൻഡ് ഉണ്ടായില്ല. എന്നോടുള്ള ദേഷ്യംകൊണ്ടാണോ എന്നറിയൂല പതിവിലും കൂടുതൽകഴിക്കുന്നുണ്ട് അവസാനം എന്റെ പ്ലേറ്റിൽ അവശേഷിച്ചിരുന്നതും കൂടെ അനുവാദം ചോദിക്കാതെ അവൾ അടിച്ചു മാറ്റി.ഞാൻ ഉള്ളിൽ ചിരിച്ചു കൊണ്ട് അവളുടെ കുറുമ്പ് ആസ്വദിച്ചുകൊണ്ടിരുന്നു
കൊടുത്തു.