“ആഹാ എന്താ ടൈമിംഗ്.. ”
എന്റെ ആത്മഗതം ഇത്തിരി ഉച്ചത്തിലായി പോയി
“ഒരു കാര്യം ചെയ്യാം നാളെ അവളേം കൂട്ടി അവള്ടെ വീട് വരെ ഒന്ന് പോവാ. പിറന്നാൾ അവിടുന്ന് ആഘോഷിച്ച് അവളെ അവിടെ നിർത്തി പോരാം.ഈ കോലാഹലങ്ങൾ ഒക്കെ അവസാനിച്ചിട്ട് തിരികെ കൊണ്ട് വരാം.. ”
ലച്ചു മുൻകൂട്ടി പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്..
“ഡൺ.. 👍”
അമ്മു പിന്നിൽ നിൽക്കുന്നത് കൊണ്ട് എനിക്കധികം സംസാരിക്കാൻ പറ്റുമായിരുന്നില്ല.പറഞ്ഞതിനൊക്കെ മൂളിക്കൊണ്ട് ഞാൻ ഫോൺ വെച്ചു.
“എന്തിനാ അമ്മ വിളിച്ചേ..?
ഞാൻ ഉമ്മറത്തേക്ക് കയറിയതും അമ്മു തിരക്കി.
“നാളെ നിന്റെ വീട് വരെ ഒന്ന് പോവാന്ന്. അമ്മക്ക് നിന്റെ വീട്ടുകാരെ ഒക്കെ ഒന്ന് കാണണം എന്ന് പറഞ്ഞു ”
ഞാനവളുടെ തോളിലൂടെ കയ്യിട്ട് അകത്തക്ക് നടക്കുന്നതിനിടെ പറഞ്ഞു.
“അയ്യോ എന്നാ ഇപ്പൊ തന്നെ വിളിച്ചു പറയട്ടെ.. ഒക്കെ അലങ്കോലമായി കിടക്കാവും അമ്മ വരുമ്പോ വൃത്തിയില്ലാതെ കണ്ടാൽ മോശല്ലേ… ”
“പിന്നേ മഹാറാണിയുടെ എഴുന്നള്ളത്തല്ലേ….?
ഒന്ന് പോയെടി… ”
“അങ്ങനെ അല്ല ന്നാലും ഒന്ന് വൃത്തിയാക്കി ഇടാലോ !
കണ്ടാൽ കയറി ഇരിക്കാനെങ്കിലും തോന്നണ്ടേ?
“അതൊക്കെ തോന്നിക്കോളും
നീ ബേജാറാവണ്ട.. ”
ഞാൻ അവളെ ആശ്വസിപ്പിക്കാൻ നോക്കിയെങ്കിലും അവൾ അപ്പോഴേക്കും വിളി കഴിഞ്ഞിരുന്നു.AEO യുടെ ഇൻസ്‌പെഷന്റെ തലേന്ന് സ്കൂൾ മാഷുമാർക്ക് ഉണ്ടാവുന്ന അതെ ടെൻഷൻ ആയിരുന്നു അവൾക്ക്.ഒന്നോരോന്ന് ഓർമിച്ചു പറഞ്ഞ് അവൾ നിർദേശങ്ങൾ നൽകി കൊണ്ടിരുന്നു. എല്ലാം മൂളികേട്ട് കൊണ്ട് അവളുടെ അമ്മ ഫോൺ വെച്ചു.അവളെ ചുറ്റി പറ്റി നടന്ന് സമയം കളഞ്ഞു. ഏകദേശം എട്ടു മണി ആയപ്പോൾ ഞാൻ ഫുഡ് വാങ്ങിക്കാൻ പുറത്തേക്ക് പോയി.ഓർഡർ ചെയ്തതെല്ലാം പാർസൽ വാങ്ങി തിരിച്ചെത്തി.വരുന്ന വഴിക്ക് വഴിയിൽ വെച്ച് കൂടെ പഠിച്ച പലരെയും കണ്ടെങ്കിലും ഞാൻ കാണാത്ത ഭാവം നടിച്ചു.അത് വേറൊന്നും കൊണ്ടല്ല അവള് കൂടെ ഇല്ലാതെ എനിക്കിപ്പോ ഒരിടത്തും ഒരു സമാധാനവും ഇല്ലാ.ആകെ ഒരു ടെൻഷനും വെപ്രാളവും ആണ്.ഒരു ലക്ഷണമൊത്ത പെൺകോന്തനായി ഞാൻ മാറിക്കൊണ്ടിരിക്കുകയാണെന്ന ദുഃഖ സത്യം എനിക്ക് മനസ്സിലാവാഞ്ഞിട്ടല്ല. പക്ഷെ എന്റെ ജീവിതത്തിൽ ആ രണ്ട് പെണ്ണുങ്ങൾ കഴിഞ്ഞേ ഒള്ളൂ മറ്റാരും. അവരെ ഒട്ടി നടന്നുണ്ടാവുന്ന ചീത്തപ്പേര് ഞാനങ് സഹിക്കും. അല്ല പിന്നെ !
തറവാട്ടിൽ എത്തിയപ്പോൾ ഉമ്മറത്തു ലൈറ്റുണ്ട് പക്ഷെ ആരും ഇല്ലാ.ഞാൻ വന്നത് മാഡം അറിഞ്ഞിട്ടില്ല അല്ലെങ്കിൽ പാല്പല്ലും കാട്ടി ഉമ്മറത്തുണ്ടായേനെ !
ടി വിയിൽ നിന്ന് കമൽ ഹാസന്റെ വിശ്വരൂപം സിനിമയിലെ ഉന്നൈ കാണാത നാൻ ഇൻട്രു നാനില്ലയെ എന്ന മനോഹരമായ ഗാനം ഉയർന്നു കേൾക്കുന്നുണ്ട്. അകത്തു നിന്ന് കൊലുസിന്റെ താളാത്മകമായ ശബ്ദവും . പാതി ചാരിയ ഉമ്മറവാതിൽ പതിയെ തള്ളി തുറക്കുമ്പോൾ പെണ്ണ് തകർത്ത്