“അതിനും മാത്രം ഒന്നും ണ്ടായില്ലല്ലോ പെണ്ണെ ….”
കള്ളച്ചിരിയോടെ ഞാൻ മറുചോദ്യം ഉന്നയിച്ചു..
“അതല്ല പൊട്ടാ ഫോൺ തരിക്കുന്നു.. ആരാന്ന് നോക്ക്..”
അവൾ എന്റെ പോക്കറ്റിൽ നിന്ന് ഫോണെടുത്ത് എന്റെ നേരെ നീട്ടി വീണ്ടും എന്നെ പഴയപോലെ കെട്ടിപിടിച്ചു.
ലച്ചുവാണല്ലോ….
“എന്താ ലച്ചൂ..?
എന്തെങ്കിലും കാര്യമില്ലാതെ വിളിക്കുന്ന പതിവില്ലാത്തതിനാൽ തടിച്ചിയുടെ കോൾ കാണുമ്പോ ടെൻഷൻ ആണ്..
“പെണ്ണുണ്ടോ നിന്റെ അടുത്ത് ..?
“ആ…. “
അടുത്തില്ല മടിയിലാണ് എന്ന് പറയണം എന്നുണ്ടായിരുന്നെങ്കിലും മിണ്ടിയില്ല..
“എന്നാ അവിടുന്ന് മാറി നിക്ക്.. ”
ഗൗരവത്തിൽ തന്നെയാണ് അമ്മക്കുട്ടിയുടെ സംസാരം.
ഞാൻ അവളെ എഴുന്നേൽപ്പിച്ചു കട്ടിലിൽ ഇരുത്തി റൂമിൽ നിന്ന് പുറത്തേക്ക് പോന്നു.
“എന്താ അമ്മാ…. “
ലച്ചുവിന്റെ ബിൽഡ് അപ്പ് കണ്ട് എനിക്ക് ചെറുതായി ടെൻഷൻ ആവുന്നുണ്ടായിരുന്നു.
“ഒന്നൂല്ല നിന്റെ പിതാശ്രീ മറ്റന്നാൾ ഇവിടെ ലാൻഡ് ചെയ്യും.എന്നെ ഇപ്പൊ വിളിച്ചിരുന്നു…”
“ആ വരട്ടെ… ”
ഞാൻ നിസ്സംഗമായി മറുപടി നൽകി.
“മൂപ്പര് ഉണ്ണിയെ വിളിച്ച് എല്ലാം ഒറ്റികൊടുത്തിട്ടുണ്ട്. അവനോടും നാട്ടിലേക്ക് വരാൻ പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞു.. ”
“ആ എല്ലാരും വരട്ടെ അല്ലെങ്കിലും ഈ നാടകം അവസാനിപ്പിക്കാൻ സമയമായി.”
അപ്പോഴേക്കും അമ്മു ഉമ്മറത്തു വന്ന് ചെവി കൂർപ്പിക്കാൻ തുടങ്ങിയിരുന്നു.
“പിന്നെ വേറൊരു കാര്യം നാളത്തെ ദിവസത്തിന് ഒരു പ്രത്യേകത ണ്ട്..”
എന്താന്നറിയോ?
തടിച്ചി ആകാംഷയോടെ ചോദിച്ചു.
“ഇല്ലാ.. ഇതെന്താ ക്വിസ് ആണോ ലച്ചൂസെ?
“എടാ പൊട്ടാ നാളെ പെണ്ണിന്റെ പിറന്നാളാണ്.”