“മരിക്ക്ണ വരെ ഇന്നെപറ്റി ഒരു കുറ്റം പോലും പറഞ്ഞ് ഞാൻ കേട്ടിട്ടില്ല..,
ജീവനായിരുന്നു മൂപ്പര്ക്ക്.. ”
ദീർഘനിശ്വാസത്തോടെ അച്ഛമ്മ പറഞ്ഞു നിർത്തി.
“ഇവിടെ കല്യാണം കഴിഞ്ഞില്ല അപ്പോഴേക്കും എന്റെ കണ്ണീര് വറ്റി.”
അമ്മു എന്നെ ഒന്ന് ആക്കികൊണ്ട് ചിരിയോടെ പറഞ്ഞു.അച്ഛമ്മയും ആ ചിരിയിൽ പങ്കാളിയായി.
“ഓ ഇതിന് മുന്നേ നീ എന്നും ചിരിക്കായിരുന്നല്ലോ..”
അവളുടെ കളിയാക്കൽ എനിക്കിഷ്ടപെട്ടില്ല. പക്ഷെ ഞാൻ വിചാരിച്ചത്
പോലെയല്ല അവൾ അതെടുത്തത് എന്ന് ആ മുഖം കണ്ടപ്പോൾ എനിക്ക് മനസ്സിലായി.വേണ്ടായിരുന്നു..
“ഇനി അതൊന്നും ഓര്മിപ്പിക്കണ്ട ചെക്കാ….”
അച്ഛമ്മ എന്നെ വിലക്കി.
“ഏയ് എന്റെ കുട്ടിക്ക് അതൊന്നും പ്രശ്നല്ല അച്ഛമ്മാ..
ഞാൻ തമാശ പറഞ്ഞതല്ലേ.. ”
എന്റെ മടിയിൽ കിടക്കുന്ന അമ്മുവിന്റെ കാൽപ്പാദം പിടിച്ചുയർത്തി ഉമ്മവെച്ചു കൊണ്ടാണ് ഞാനത് പറഞ്ഞത്.ഉമ്മവെച്ചു കഴിഞ്ഞപ്പോൾ ആണ് അച്ഛമ്മ തൊട്ടടുത്തിരിക്കുന്നത് എനിക്കോർമ്മ വന്നത്.
“ശ്ശേ.. പരിസരബോധംന്ന് പറയണ സാധനം ഇല്ല നാണോം മാനോം ഇല്ലാത്തവൻ.. !
എന്റെ പ്രവർത്തിയിൽ ചൂളിപ്പോയ പെണ്ണ് എന്റെ നേരെ പല്ലുറുമ്മി
അച്ഛമ്മ അത് കണ്ട് ചിരിച്ചതെ ഒള്ളൂ..
“തനി പൊട്ടനാ അമ്മാ എന്താ പറയണേ ചെയ്യണേന്ന് ഒരു ബോധം ഇല്ല.”
അവൾ എന്നെ കുറ്റപ്പെടുത്താൻ തുടങ്ങി.
“ന്നാലും ഓനെപ്പോലെ സ്നേഹിക്ക്ണ ഒരുത്തനെ കിട്ടണെങ്കിൽ ഭാഗ്യം ചെയ്യണം പെണ്ണെ…..
അപ്രതീക്ഷിതമായി അച്ഛമ്മ എന്റെ പക്ഷം പിടിച്ചു..
“അങ്ങനെ അങ്ങോട്ട് പറഞ്ഞു കൊടുക്ക് ലക്ഷ്മി കുട്ടീ.. പോത്തിന് ബോധം വരട്ടെ…
എന്റെ ഡയലോഗ്മാഡത്തിന് തീരെ ഇഷ്ടപ്പെട്ടിട്ടില്ല. എന്നെ നോക്കി കൊഞ്ഞനം കുത്തുവാണ്.
“ഇങ്ങളെ കൊത്തികടിക്കല് കണ്ട് നിന്നിട്ട് കാര്യല്ല… ഞാൻ പോയി ന്റെ പണി ഒര്ക്കട്ടെ…. ”
ചെല്ലി പറഞ്ഞു കൊണ്ട് അച്ഛമ്മ എണീറ്റു പുറത്തേക്ക് പോയതോടെ ഞങ്ങൾ മാത്രമായി.
അതോടെ അവൾ എന്നെ വന്ന് തൊട്ടുരുമ്മാനും എന്റെ വിയർപ്പ് മണം ആസ്വദിക്കാനും തുടങ്ങി..
“ബ്രോസ്റ്റ് വാങ്ങി തരോ…?
എന്റെ കാതിൽ ഒരു മർമ്മരം കേട്ടു
“ഇല്ലാ…..”