“എന്തൊക്കെ പരീക്ഷണങ്ങള് നടന്നു ലെ.. ആ ഉണ്ണി എന്തൊക്കെ പരാക്രമങ്ങള് കാട്ടി കൂട്ടി അവസാനം ഓൻ സ്വയം അങ്ങട് പോയി !
ദീര്ഘ നിശ്വാസത്തോടെ പറഞ്ഞു നിർത്തി ലച്ചു എല്ലാവരെയും മാറി മാറി നോക്കി.
“ഉണ്ണി പോയതല്ല പറഞ്ഞയച്ചതാ…!
ലച്ചു പ്രതീക്ഷിച്ച ശബ്ദം ഗോപാലേട്ടന്റെതായിരുന്നു എങ്കിലും അത് പറഞ്ഞത് ലക്ഷ്മി കുട്ടിയമ്മ ആയിരുന്നു..
“ആര്.. ആരാ അമ്മേ..?
ഉദ്വേഗത്തോടെ അമ്മ ചോദ്യമെറിഞ്ഞു.
“ഓന് നമ്മളെല്ലാരേം പറഞ്ഞയക്കണം എന്നായിരുന്നു.അതിനേക്കാൾ നല്ലത് ഓനെ ഒറ്റക്ക് പറഞ്ഞയക്കുന്നതല്ലേ നല്ലത് ന്ന് തോന്നിയപ്പോ ഞാൻ തന്നെ ഓനെ പറഞ്ഞയച്ചു.ഇക്കല്ലാതെ ആർക്കാ.. അതിനവകാശം.. പെറ്റതിലൊന്ന് ചാപിള്ള ആയിരുന്നൂന്ന് ഞാൻ കൂട്ടിക്കോളാം… “
ഒറ്റമുണ്ടിന്റെ തലപ്പ് കൊണ്ട് കണ്ണ് തുടച്ചു കൊണ്ട് അച്ഛമ്മ അത് പറഞ്ഞപ്പോൾ കേട്ടത് തൊണ്ണൂറു വയസ്സ് കഴിഞ്ഞ കിളവിയുടെ ജല്പനം മാത്രമാണെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു എല്ലാവരും..
ഇതൊന്നുമറിയാതെ പരസ്പരം മതി മറന്ന് പങ്ക് വെക്കുകയാണ് കണ്ണനും അവന്റെ അനുപമയും.കാമ രസത്തിന്റെ സുന്ദര സ്വപനങ്ങൾ സാക്ഷാത്കരിച്ചുകൊണ്ട് ജേതാവായ കണ്ണൻ അവന്റെ കുഞ്ഞുവിന്റെ നഗ്നമായ മാറിടത്തിലെ ചൂട് പറ്റി ഉറങ്ങാൻ ശ്രമിക്കുമ്പോൾ.എത്ര ജന്മം വേണമെങ്കിലും തന്റെ പൊന്നൂസിനെ ഊട്ടാനുള്ള സ്നേഹത്തിന്റെ, പ്രണയത്തിന്റെ പാലാഴി നെഞ്ചിലുണ്ടെന്ന ഉത്തമ ബോധ്യത്തോടെ അമ്മു അവനെ ചുറ്റി വരിഞ്ഞുകൊണ്ട് മാറിലേക്ക് ചേർത്തു.
അവർ അനുസ്യൂതം പ്രണയിക്കട്ടെ അവളുടെ നിഷ്ക്കളങ്ക പ്രണയത്തിൽ അസൂയ പൂണ്ട് അവരെ നോവിക്കാൻ വരുന്നവരെ, പിരിക്കാൻ ശ്രമിക്കുന്നവരെ നേരിടാൻ നമുക്കും അണിചേരാം ലച്ചുവിന്റെയും ഗോപാലന്റെയും ലക്ഷ്മികുട്ടിയുടെയും കൂടെ…
(അവസാനിച്ചു )
Thank u my dears for your love, support and affection and care
Forgive my faults