ഞങ്ങളുടെ പിന്നിൽ ഇതെല്ലാം കണ്ടു കൊണ്ട് നിന്ന ലച്ചു ചിരിയോടെ പറഞ്ഞു.
“ശ്ശേ ഈ അമ്മ…. “
അമ്മു നാണത്തോടെ പറഞ്ഞു കൊണ്ട് ഉള്ളിലേക്കോടി.
“അമ്മ കാര്യായിട്ടാണോ പറഞ്ഞേ, അച്ഛൻ സമ്മതിച്ചോ?
ഞാൻ ആകാംഷയോടെ ചോദിച്ചു.
“ആ ചെറുതായിട്ട് നടത്തിയ മതീന്നാ അച്ഛൻ പറയ്ണെ..
വേറൊന്നും കൊണ്ടല്ല. എല്ലാം എല്ലാരും അറിഞ്ഞ സ്ഥിതിക്ക് ഇനി നാട്ടുകാരെ ബോധിപ്പിക്കണ്ടല്ലോന്നാണ് മൂപ്പര് ചോദിക്കുന്നെ..
പക്ഷെ അത് പറ്റൂല എനിക്കിത് ആഘോഷമായിട്ട് തന്നെ നടത്തണം.നാടാകെ അറിഞ്ഞു വലിയൊരു ആഘോഷായിട്ട് നടത്തും ഞാൻ !
ലച്ചു എന്നോടായി പറഞ്ഞു.
“ശ്ശോ വേണ്ടായിരുന്നു… ”
ഞാൻ നാണത്തോടെ പറഞ്ഞു കൊണ്ട് ലച്ചുവിനെ കെട്ടിപിടിച്ചു
പിന്നീടുള്ള ദിവസങ്ങൾ കല്യാണത്തിനുള്ള ഒരുക്കങ്ങളുടെതായിരുന്നു
കല്യാണത്തിന് മുന്നേ അമ്മ അവളുടെ അച്ഛനെയും അമ്മയെയും വിളിച്ചു വരുത്തി അവരുടെ കൂടെ വിട്ടു.
“എല്ലാം ചടങ്ങ് പോലെ തന്നെ നടക്കട്ടെ, അടുത്താഴ്ച ഞാനും എന്റെ മകനും വരുന്നുണ്ട് ഇവളെ കല്യാണം ആലോചിക്കാൻ “
ലച്ചു ഗൗരവത്തിൽ പറഞ്ഞ് അവരെ യാത്രയാക്കി.
തൊട്ടടുത്ത ഞായറാഴ്ച ഞാനും ലച്ചുവും അച്ഛമ്മയും പെണ്ണ് കാണലിനായി ഒരുങ്ങിയിറങ്ങി.ആകെ മൂന്ന് കിലോമീറ്റർ ദൂരമേ ഒള്ളൂ അവരിപ്പോ താമസിക്കുന്ന വീട്ടിലേക്ക്.രാവിലെ പത്തു മണിയോടെ അവർ ഞങ്ങളെ സ്വീകരിച്ചു.
എനിക്കും അമ്മുവിനും ചിരി അടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.പക്ഷെ ലച്ചുവിനെ പേടിച് ഞങ്ങൾ നിയന്ത്രണം പാലിച്ചു
ചായയും കൊണ്ട് വന്നപ്പോൾ പക്ഷെ ഞങളുടെ നിയന്ത്രണം വിട്ടു.ആർത്തു ചിരിച്ചുകൊണ്ട് അമ്മു നിലത്തേക്കിരുന്നു.രണ്ടിനും കണക്കിന് കിട്ടി അമ്മയുടെ അടുത്ത് നിന്ന്.
“ആഹ് ഇത്ര ദുഷ്ടയായ അമ്മായിയമ്മയോടൊപ്പം ജീവിക്കാൻ എനിക്ക് പറ്റൂല..ഐ ആം സോറി.. “
ലച്ചുവിന്റെ അമർത്തിയുള്ള നുള്ള് കിട്ടിയ ദേഷ്യത്തിൽ കൈ തടവി കൊണ്ട് അമ്മു എന്നോട് പറഞ്ഞു.
“ഡീ നിന്നെ ഞാൻ..
ലച്ചു ചിരിയോടെ അവളുടെ നേരെ കൈയ്യോങ്ങി.
“നിങ്ങളെത്ര പവൻ കൊടുക്കും ഇവൾക്ക്?
ലച്ചു ഗൗരവത്തോടെ ചോദിക്കുന്നത് കേട്ട് ഞാനടക്കമുള്ളവർ ഞെട്ടി.
“എന്തോന്നാ ലച്ചൂ ഈ പറയണേ..?
ഞാൻ തടിച്ചിയുടെ കൈ പിടിച്ചു കൊണ്ട് ചോദിച്ചു.