അടുക്കളയിൽ നിന്ന് എല്ലാരേയും കേൾപ്പിക്കാൻ അവൾ വിളികേട്ടു
“ഇത്തിരി വെള്ളം എടുത്ത് താ…
കഷ്ടണ്ട് ട്ടോ പൊന്നൂസേ ഞാനിവിടെ പണീലല്ലേ
ഒന്നെടുത്തു കുടിച്ചൂടേ..?
അവൾക്ക് എന്റെ വിളി തീരെ ഇഷ്ടപ്പെട്ടിട്ടില്ല.
“ഓ ആറേഴു മാസം ദേഹത്ത് ഒരുറുമ്പ് പോലും കടിക്കാതെ കൊണ്ട് നടന്നപ്പോ ഞാൻ ചെയ്യാത്തതൊന്നും ഇല്ലാ. ആ എനിക്കിപ്പോ ഒരു തുള്ളി വെള്ളം എടുത്ത് തരാൻ സൗകര്യം ഇല്ലാല്ലേ.. ആയിക്കോട്ടെ…
ഞാൻ അവസാന ആയുധമായ സെന്റി എടുത്തലക്കി.
അടുത്ത നിമിഷം ഗ്ലാസ്സിൽ വെള്ളവുമായി അവൾ ഹാളിലേക്ക് വന്നു.
“ന്നാ ഇനി വെള്ളം കിട്ടാഞ്ഞിട്ട് ചാവണ്ട….
അവൾ കുറുമ്പൊടെ പറഞ്ഞ് ഗ്ലാസ് എന്റെ നേരെ നീട്ടി.ഞാൻ പുഞ്ചിരിയോടെ അവളെ കടന്ന് പിടിച്ചതും അവൾ നാണത്തോടെ തലകുനിച്ചു.
“അമ്മ അപ്പുറത്ത്‌ണ്ട് ട്ടോ ചെക്കാ….
അവൾ എന്റെ കയ്യിൽ നുള്ളികൊണ്ട് പറഞ്ഞു.
“ആരുണ്ടായാലും എനിക്ക് വിഷയല്ല… കാണാൻ കൂടി കിട്ട്ണില്ലല്ലോ ഇപ്പോ ഫുൾ ടൈം അമ്മേടെ വാലായിട്ട് നടക്കല്ലേ..”
“എന്റെ ചക്കര കുട്ടനല്ലേ ഒന്ന് വിടെടാ… അമ്മ കണ്ടാ മാനം പോവും… ”
അവൾ കെഞ്ചാൻ തുടങ്ങി. പക്ഷെ അപ്പോഴും ഒരു കള്ളച്ചിരി ആ മുഖത്തുണ്ടായിരുന്നു.
“കുടിക്കാൻ തന്നിട്ട് എത്ര കാലായീന്ന് വല്ല വിചാരോം ണ്ടോ.. പെണ്ണെ…?
“അതിനെന്താ ദാ വെള്ളം കുടിച്ചോ..
“അച്ഛന് കൊണ്ട് കൊടുക്ക്… !
“ദേ എന്റെച്ചനു പറയണ്ടാട്ടോ.. ”
അവൾ ചിണുങ്ങി.
“നീ വേണേൽ എന്റച്ഛനേം വിളിച്ചോടി…
“അയ്യടാ പാവാണ് എന്റെ അമ്മായിയപ്പൻ….
“എന്നാ ഒരുമ്മ തന്നിട്ട് പൊക്കോ..
പറഞ്ഞു തീർന്നില്ല അവളുടെ ചുണ്ടുകൾ എന്റെ കവിളിൽ മുദ്ര വെച്ചു. കുറുമ്പൊടെ എന്നെ ഒന്ന് നോക്കിയ ശേഷം
അവൾ എന്റെ മാറിലേക്ക് തലചായ്ച്ചു.
“ഡീ അമ്മ കാണും.. ”
ഞാനവളുടെ പുറത്ത് തലോടിക്കൊണ്ട് പറഞ്ഞു..
“കാണട്ടെ വേറാരും അല്ലല്ലോ ന്റെ ഏട്ടനല്ലേ.. എത്ര ദിവസായി ഇങ്ങനെ നിന്നിട്ട്.. ”
അവൾ കുറുകിക്കൊണ്ട് എന്നെ മുറുക്കിയണച്ചു.
“ദിവസവും നിക്കാനുള്ള
ഏർപ്പാടുണ്ടാക്കാം.. പെട്ടന്ന് തന്നെ പിടിച്ചു കെട്ടിക്കാനാ അച്ഛൻ പറഞ്ഞേക്കുന്നെ…