സംസാരിച്ചിരിക്കും.അവളുടെ മടിയിൽ തലവെച്ചു കിടക്കുമ്പോൾ പെണ്ണ് കൈ എത്തിച്ചു തല മസാജ് ചെയ്ത് തരും.അവളുടെ ആവശ്യത്തിനല്ലാതെ ഞാൻ റൂമിൽ നിന്ന് പോലും ഇറങ്ങാതായി.എന്നെ കണ്ടില്ലെങ്കി പെണ്ണ് കുഞ്ഞുങ്ങളെപ്പോലെ ബഹളം വെക്കുന്നത് ശീലമാക്കി.
“ഈ ആക്രിയെ വല്ല കൊക്കേലും കൊണ്ട് എറിഞ്ഞിട്ട് നല്ലൊരു പെണ്ണിനെ കെട്ടാൻ നോക്ക് ചെക്കാ.. ”
ശബ്ദം കേട്ട് ഞാൻ ഓടിച്ചെല്ലുമ്പോൾ അവൾ പാതി കാര്യമായി പറയും. വന്ന് വന്ന് ഞാനതൊക്കെ മൈൻഡ് ചെയ്യാതായപ്പോൾ അവൾ പറച്ചില് നിർത്തി.
വീടിന്റെ മുറ്റം പോലും കാണാറില്ലെങ്കിലും അവളോടൊപ്പം ഞാൻ ഹാപ്പി ആയിരുന്നു.
“ഇതൊക്കെ അങ്ങേരു നമ്മളെ പരീക്ഷിക്കുന്നതാടീ.. കൂളായിട്ട് ഇരിക്ക് മൂപ്പര് ചമ്മി നാറണം ”
ഞാൻ ഇടയ്ക്കിടെ അവളോട് പറയാറുണ്ട്. അത് കേൾക്കുമ്പോൾ അവൾ ഒന്ന് ഉഷാറായി പാൽപ്പല്ലുകൾ കാട്ടി ചിരിക്കും.അച്ഛൻ എല്ലാം മേടിച്ചു കൊണ്ട് തരുമെങ്കിലും അവളോട് സംസാരിക്കാൻ എന്തോ മടിയുള്ള പോലെ തോന്നാറുണ്ട് എനിക്ക്.പതിയെ പതിയെ അതിനും മാറ്റം വന്നു തുടങ്ങി. വന്ന് വന്ന് അവർ തമ്മിൽ നല്ല കൂട്ടായി.വീടും കിടപ്പാടവും പോയ അവളുടെ അച്ഛനെയും അമ്മയെയും ലച്ചു ഇടപെട്ട് വാടക വീട്ടിലേക്ക് മാറ്റി.ഉണ്ണിമാമയുടെ മരണത്തോടെ അച്ഛമ്മ വീടും പറമ്പും കുട്ടൻ മാമക്ക് എഴുതി കൊടുത്ത് ഞങ്ങളുടെ വീട്ടിലേക്ക് താമസം മാറ്റി അച്ഛനും അമ്മയും ഇടക്ക് വരാറുണ്ട്.കൃത്യമായ ചികിത്സയുടെയും ഫിസിയോ തെറാപ്പിയുടെയും ദൈവാനുഗ്രഹത്തിന്റെയും ഫലമായി ഏകദേശം നാല് മാസം ആയപ്പോഴേക്കും അമ്മു കഴുത്ത് അനക്കാൻ തുടങ്ങി.അതോടെ എല്ലാവർക്കും വല്യ സന്തോഷം ആയി പിന്നെ പിന്നെ ഞാൻ കഴുത്തിൽ മസാജ് ചെയ്ത് കൊടുക്കാനും തുടങ്ങി.സാവധാനം അവൾ പൂർവ സ്ഥിതിയിലായി.കുറെ കാലം അനങ്ങാതെ കിടന്നത് കൊണ്ട് അവൾക്ക് എണീറ്റിരിക്കുമ്പോഴേക്കും തല ചുറ്റുന്നുണ്ടായിരുന്നു.ഇടക്ക് ഞാനും ലച്ചുവും മാറി മാറി കുറച്ച് ദൂരം പിടിച്ചു നടത്തിക്കും.എന്റെ പഴയ കുറുമ്പിയായി മാറിക്കഴിഞ്ഞു പെണ്ണിപ്പോൾ.എട്ടുമാസം ആയപ്പോഴേക്കും ചികിത്സ പൂർണമായി നിർത്തി.കഴിഞ്ഞ കാലം ഒരു ദുസ്വപ്‌നം പോലെ മറന്ന് വീണ്ടും ഞങ്ങൾ പ്രണയ ജോഡികളായി പാറി പറക്കാൻ തുടങ്ങിവീട്ടിലെ സർവഅധികാരിയായി അവൾ വിലസി നടക്കുവാണ് ഇപ്പൊ.അച്ഛൻ കൂടെ കൂടെ അവളെ വിളിക്കാറുണ്ട്.ലച്ചു കല്യാണത്തിന് മുന്നേ തന്നെ വീടിന്റെ ഭരണം അവളെ ഏൽപ്പിച്ചു കഴിഞ്ഞു . സത്യം പറഞ്ഞാൽ എനിക്കിതൊന്നും തീരെ പിടിക്കുന്നില്ല.അതു കൊണ്ട് തന്നെ തരം കിട്ടുമ്പോഴെല്ലാം ഞാൻ അവളെ നുള്ളാനും പിച്ചാനും തുടങ്ങി.അവൾ ലച്ചുവിനോട് പറഞ്ഞു കൊടുത്ത് പലിശ സഹിതം അത് തിരിച്ചു തരും.
നാട്ടിൽ എല്ലാവരും ഞങ്ങളുടെ കാര്യങ്ങൾ അറിഞ്ഞു കഴിഞ്ഞിരുന്നു.ആദ്യമൊക്കെ ചോദ്യങ്ങൾ ഉണ്ടായെങ്കിലും പിന്നെ പിന്നെ അതാരും ശ്രദ്ധിക്കാതായി.പിന്നെ ഞങ്ങളുടെ കാര്യം അന്വേഷിക്കല് മാത്രം അല്ലല്ലോ നാട്ടുകാർക്ക് പണി.
പരസ്പരം മതിമറന്നു സ്നേഹിക്കുന്ന ദിവസങ്ങളിലൊന്നിൽ ലച്ചുവിനോടൊപ്പം അടുക്കളയിൽ കറിക്കരിഞ്ഞു കൊണ്ടിരിക്കുകയാണ് പെണ്ണ്.
ഞാനാണെങ്കിൽ അവളെ കാണാതെ അസ്വസ്ഥനായി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു
“അമ്മൂ… ”
ഞാൻ നീട്ടി വിളിച്ചു
ഓ…