ഉണ്ണിമാമയുടെ മരണവുമായി ബന്ധപ്പെട്ട് പിന്നീടുള്ള കുറച്ച് ദിവസങ്ങളിൽ പോലീസിന്റെ അന്വേഷണം തകൃതിയായി നടന്നു.പലകുറി ഞങ്ങളുടെയൊക്കെ മൊഴിയെടുത്തു.അവസാനം കൊലക്കുറ്റത്തിന് പിടിക്കപെടുമെന്ന് ഭയന്ന പ്രതി ഭക്ഷണത്തിൽ വിഷം കലർത്തി ആത്മഹത്യാ ചെയ്തു എന്ന് എഫ് ഐ ആർ എഴുതി പോലീസ് കേസ് ക്ളോസ് ചെയ്തു.അതിന്റെ പിറ്റേന്നാണ് അമ്മുവിനെ ഡിസ്ചാർജ് ചെയ്യുന്നത്.
ചെറിയ കുലുക്കം പോലും അവളെ ബാധിക്കുമെന്നതിനാൽ ആംബുലൻസിൽ വളരെ സൂക്ഷിച്ചാണ് വീട്ടിലേക്ക് കൊണ്ട് പോയത്.അച്ഛന് പൂർണ സമ്മതം അല്ലായിരുന്നെങ്കിലും ലച്ചു നിർബന്ധം പിടിച്ചതാണ് വീട്ടിലേക്ക് കൊണ്ട് പോയത്.ഇതിനിടെ ആശുപത്രിയിൽ വെച്ച് അച്ഛൻ എന്നോട് മാപ്പ് പറയുകയും വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.
അമ്മുവിനെ നോക്കാൻ മുഴുവൻ സമയവും ഒരാള് കൂടെ വേണം എന്നുള്ളത് കൊണ്ട് ലച്ചു ലീവെടുക്കാം എന്ന് പറഞ്ഞതാണ്. പക്ഷെ ഞാൻ സമ്മതിച്ചില്ല.എല്ലാരുടെയും എതിർപ്പിനെ മറികടന്നു കൊണ്ട് ഞാൻ അവളുടെ പരിചരണം ഏറ്റെടുത്തു.
“ചെക്കാ അവൾക്ക് മൂത്രമൊഴിക്കാൻ പോലും കക്കൂസിലേക്കൊന്നും പോവാൻ പറ്റില്ല അതിനൊക്കെ പാത്രം വെക്കേണ്ടി വരും.. നീയെങ്ങനെയാ അതൊക്കെ..
അത് ശരിയാവൂല.. ”
എന്നെ പിന്തിരിപ്പിക്കാനുള്ള അവസാന ശ്രമം പോലെ ലച്ചു പറഞ്ഞു.
“സാരല്ല, ഞാൻ ചെയ്തോളാം !
എന്റെ മറുപടി ആലോചിച്ചുറപ്പിച്ചതായിരുന്നു.
“സാരല്ലമ്മേ എനിക്കും പൊന്നൂസാണ് കൂടുതൽ കംഫർട്ടബിൾ, പിന്നെ ഈ നാശത്തെ പ്രണയിച്ചതിന് മൂപർക്കുള്ള ശിക്ഷയാവും ഇത്!
അമ്മു ആ കാര്യത്തിൽ ഒരു തീർപ്പുണ്ടാക്കിയതോടെ അമ്മ പിന്മാറി.
അങ്ങനെ ഞാൻ ചാർജെടുത്തു ആദ്യമൊക്കെ അവൾക്കിത്തിരി മടിയുണ്ടായിരുന്നു.ഞാൻ പക്ഷെ അവളെ നിരന്തരം സമാധാനിപ്പിച്ചു കൊണ്ടിരുന്നു.അതോടെ അവളും ഈസിയാവാൻ തുടങ്ങി.അത് കൂടാതെ മരുന്നുകൾ കൃത്യ സമയത്ത് കൊടുക്കും പിന്നെ ഭക്ഷണം കഴിപ്പിക്കും.കുളിപ്പിക്കാൻ പറ്റാത്തൊണ്ട് തുണി നനച്ചു ദേഹം മൊത്തം തുടച്ചു കൊടുത്ത് ഡ്രസ്സ് മാറ്റിക്കും പിന്നെ ഞങ്ങൾ അങ്ങനെ