“എടാ ആ ദുഷ്ടൻ നമ്മളേം കൊല്ലുവോ.. എനിക്ക് പേടി ആവുന്നു…
“അവനൊരു ക്രിമിനൽ ആണമ്മേ
സൂക്ഷിക്കണം. അച്ഛൻ എന്തെ..?
എനിക്കപ്പോഴാണ് അച്ഛന്റെ ഓർമ വന്നത്. ഇന്നലെ അച്ഛന്റെ മുന്നിൽ പത്തി മടങ്ങിയതിന്റെ ദേഷ്യത്തിൽ അവൻ വല്ലതും.. !
“നീ ഒന്ന് വിളിച്ച് നോക്കിക്കേ.. “
അത് പറയുമ്പോൾ ലച്ചു കരച്ചിലിന്റെ വക്കിലെത്തിയിരുന്നു.ഫോണെടുത്ത് അച്ഛന്റെ നമ്പറിലേക്ക് ഡയൽ ചെയ്യാൻ തുടങ്ങിയപ്പോൾ അതാ അച്ഛന്റെ കോൾ ഇങ്ങോട്ട് വരുന്നു.
“ഹലോ എവിടെയാ അച്ഛാ….
ടെൻഷൻ ഒളിച്ചു വെക്കാതെ ഞാൻ ചോദിച്ചു
“തറവാട്ടില്….
അച്ഛൻ ഗൗരവത്തോടെ പറഞ്ഞു.
“അവിടെ എന്താ..?
ഇയാളെന്തിനാ ആ പ്രാന്തന്റെ മടിയിലേക്ക് ചെന്ന് കേറിയത് എന്നായിരുന്നു എന്റെ മനസ്സിൽ.
“ചെറിയൊരു വിശേഷം ണ്ട് ഉണ്ണി ആത്മഹത്യ ചെയ്തു !
അച്ഛന്റെ വാക്കുകൾ ശരം പോലെ കാതിലും പിന്നീട് നെഞ്ചിലും തുളച്ചു കയറി.ഈ നടക്കുന്നതൊക്കെ സ്വപ്നമാണോ സത്യമാണോ എന്നറിയാതെ ഞാൻ മിഴിച്ചു നിന്നു.അച്ഛൻ പറഞ്ഞത് ഫോണിലൂടെ കേട്ട ലച്ചു നെഞ്ചിൽ കൈ വെച്ചു കൊണ്ട് നിലത്തേക്കിരുന്നു. സന്തോഷം കൊണ്ട് തുള്ളിച്ചാടാനാണ് എനിക്കപ്പോൾ തോന്നിയത്.ഉള്ളിൽ ആഹ്ലാദം അലയടിച്ചപ്പോൾ ഞാൻ അമ്മുവിനോട് കാര്യം പറഞ്ഞു.
ഞെട്ടലോടെ അവൾ എന്നെ നോക്കി കിടന്നു.
“നമുക്കിനി ആരെയും പേടിക്കണ്ട പെണ്ണെ.. ആ കാലൻ ചത്തു. ”
ഞാനവളുടെ കവിളിൽ മുത്തികൊണ്ട് പറഞ്ഞു
“ഇനിയിപ്പോ മരിച്ചത് കൊണ്ടെന്താ പൊന്നൂസിന് നല്ല എട്ടിന്റെ പണി തന്നിട്ടല്ലേ അയാള് പോയത്
ആജീവനാന്ത കാലം ഈ ജീവച്ഛവത്തെ ചുമക്കാൻ !”
അമ്മു കണ്ണ് നിറച്ചു കൊണ്ട് പറഞ്ഞു.അതിന് ഞാൻ മറുപടിയൊന്നും പറഞ്ഞില്ലാ. അവളുടെ അനുവാദം വാങ്ങി ഞാൻ ഹോസ്പിറ്റലിൽ നിന്ന് പോന്നു. നേരെ പോയത് മോഹനേട്ടന്റെ വീട്ടിലേക്കാണ്.ഞാൻ ചെല്ലുമ്പോൾ ബോഡി പോസ്റ്റ്‌മോർട്ടം ചെയ്ത് കൊണ്ട് വന്നിട്ടേ ഒള്ളൂ..
ചേതനയറ്റ ആ ശരീരത്തിന് മുന്നിൽ ഒരു പിടി കണ്ണീർപൂക്കൾ അർപ്പിച്ചു കൊണ്ട് ഞാൻ തിരിച്ചു പൊന്നു. അയാളുടെ ഭാര്യയുടെയും മക്കളുടെയും കരച്ചിൽ കണ്ട് അവിടെ നിക്കാൻ തോന്നീല എന്നതാണ് സത്യം.മൂന്ന് മക്കളിൽ ഒരാളുടെ കല്യാണം ഇനി കഴിയാനുണ്ട്.
മനഃപൂർവ്വമല്ലെങ്കിൽ കൂടി മൂപ്പരുടെ മരണത്തിനു ഞാനാണല്ലോ കാരണക്കാരൻ എന്ന കുറ്റബോധം എന്നെ വല്ലാതെ വേട്ടയാടി കൊണ്ടിരുന്നു.അവിടുന്ന് നേരെ തറവാട്ടിലേക്ക് പോയി ഉണ്ണിയുടെ മൃതദേഹം കുറച്ച് നേരം നോക്കി നിന്ന് മനസ്സിനെ ആശ്വസിപ്പിച്ചു തിരിച്ചു പോന്നു.
പിന്നീടുള്ള ദിവസങ്ങൾ എനിക്ക് വിശ്രമം ഇല്ലാത്തതായിരുന്നു.അമ്മുവിന്റെ കൂടെ തന്നെ മിക്കസമയവും അതിനിടെ ഗ്യാപ്പിൽ അവളുടെ അച്ഛനെയും അമ്മയെയും കാണാൻ പോവും.രണ്ട് പേർക്കും പൊള്ളലേറ്റിട്ടുണ്ട്.പക്ഷെ സീരിയസ് ഒന്നും അല്ലാ.അവരുടെ കാര്യങ്ങൾ പെട്ടന്ന് തീർത്തു കൊടുത്ത് ഞാൻ വേഗം അമ്മുവിന്റെ അടുത്തേക്ക് ഓടും.അച്ഛൻ ഇടയ്ക്കിടെ വീട്ടിൽ പോയി വരാറുണ്ടെങ്കിലും അമ്മ അവളെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്‌ത