സംസാരിക്കുമ്പോൾ കഴുത്തിലെ മസിലുകൾ ഇറുകി രക്തം കൂടുതൽ വരുന്നുണ്ടായിരുന്നു. അവൾ പിന്നെയും ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു. മരണമൊഴി പോലെ !
രക്തത്തിൽ കുളിച് എന്റെ മടിയിൽ കിടക്കുന്ന അവളെ നോക്കിയിരിക്കെ
അവളെ കണ്ട നാൾ മുതലുള്ള ഓരോരോ കാര്യങ്ങളും ഇമേജുകൾ പോലെ എന്റെ കണ്ണിലും മനസ്സിലും മിഞ്ഞിമറഞ്ഞു കൊണ്ടിരുന്നു.എന്റെ ജീവൻ എന്നിൽ നിന്നും അകന്ന് പോകുമോ എന്ന് ഞാൻ വല്ലാതെ പേടിച്ചു.നേരത്തെ കേട്ട അശരീരി എക്കോ പോലെ വീണ്ടും വീണ്ടും എന്റെ ചെവിയിൽ കേട്ടുകൊണ്ടേയിരുന്നു.
ഹോസ്പിറ്റലിലെ ക്രച്ചസിലേക്ക് അവളെ കിടത്തിയതും ബോധ രഹിതനായി ഞാൻ നിലത്തേക്ക് വീണു. പിന്നെ ബോധം വരുമ്പോൾ ഞാൻ ലച്ചുവിന്റെ മടിയിൽ തലവെച്ചു കിടക്കുകയാണ്.ചുറ്റിനും നോക്കുമ്പോൾ അച്ഛനും അച്ഛമ്മയും എല്ലാം തൊട്ടപ്പുറത്തുണ്ട്..
” അമ്മു എവിടെ…?
സ്വബോധം തിരിച്ചു കിട്ടിയപ്പോൾ പരിഭ്രാന്തനായി ഞാൻ തിരക്കി..
“അവൾക്കൊന്നും ഇല്ലാ…
നീ പേടിക്കണ്ട.. ”
കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ലച്ചു മറുപടി നൽകി.എന്തോ പന്തികേട് മണത്ത ഞാൻ ഡോക്ടറുടെ അടുത്തേക്ക് ഓടി. വാതിൽ തള്ളി തുറന്ന് കൊണ്ട് ഞാൻ അകത്തു കയറി..
“അമ്മു, അനുപമ എവടെ?
ഞാൻ ഇടറിയ ശബ്ദത്തോടെ തിരക്കി
“അഭിലാഷ് അല്ലെ?
വാ പറയാം “
അയാൾ എന്റെ തോളിലൂടെ കയ്യിട്ട് കസേരയിൽ പിടിച്ചിരുത്തി.
“നിങ്ങൾ ഭാഗ്യവാനാണ് മിസ്റ്റർ,
ജീവൻ പോവേണ്ട കേസാണ്.
ഇപ്പൊ കുഴപ്പം ഒന്നും ഇല്ലാ..!
“എന്നിട്ടവൾ എവിടെ ഡോക്ടർ ”
ജീവിതം തിരിച്ചു കിട്ടിയ സന്തോഷത്തിൽ മതിമറന്നുകൊണ്ട് ഞാൻ ചോദിച്ചു.
“താനാള് കൊള്ളാല്ലോടോ.. കുഴപ്പം ഇല്ലന്നെ പറഞ്ഞുള്ളൂ അവൾക്ക് ഇപ്പൊ തന്നെ തന്റെ കൂടെ ഓടാനും ചാടാനും ഒന്നും കഴിയില്ല.ബ്രൈനിലേക്കുള്ള നെർവ് കട്ടായിട്ടുണ്ട്അയോർട്ടക്കും ഡാമേജ് ഉണ്ട് പക്ഷെ സർജറി സക്സസ്ഫുൾ ആണ്
.സംസാരിക്കാൻ പറ്റും പക്ഷെ തലയും കഴുത്തും അനക്കാൻ പോലും പറ്റില്ല. ആറുമാസം കംപ്ലീറ്റ് ബെഡ് റെസ്‌റ്റ് വേണം. എങ്കിലേ എണീറ്റ് നടക്കാൻ പറ്റൂ !
അവൾ തളർന്നു കിടക്കുകയാണ് എന്നാണ് ലളിതമായി ഡോക്ടർ ഉദ്ദേശിച്ചത്.എന്തായാലും അവളെ എനിക്ക് നഷ്ടപ്പെട്ടില്ലല്ലോ അത് മതി. എത്ര കാലം നോക്കിയിട്ടാണെങ്കിലും ഞാനവളെ തിരിച്ചു കൊണ്ടു വരും, തീർച്ച !
“എനിക്കവളെ ഒന്ന് കാണാൻ പറ്റുവോ?