ഉണ്ണിമാമയെ ക്രൗര്യത്തോടെ നോക്കി ദഹിപ്പിക്കുന്ന ആ കണ്ണുകളുടെ തീഷ്ണത നേരിടാനാവാതെ ഞാൻ നോട്ടം പിൻവലിച്ചു.ഒരു പൂച്ച കുഞ്ഞിനെ
തൂക്കിയെടുക്കുന്ന പോലെ എന്റെ കോളറിൽ പിടിച്ചുകൊണ്ട് അച്ഛൻ പിറകിലേക്കിട്ടു.സ്വതന്ത്രനായ ഹുങ്കോടെ എണീറ്റ ഉണ്ണിയുടെ നെഞ്ചിൽ അച്ഛന്റെ കനത്ത കാലുകൾ പ്രഹരമേല്പിച്ചു.ഒരു മാസ്സ് സിനിമ നായകനെ നോക്കി നിൽക്കുന്ന പോലെ ഞാൻ ആ പെർഫോമൻസിൽ അന്തം വിട്ട് നോക്കി നിൽക്കുമ്പോൾ അച്ഛൻ ഉണ്ണിയെ ഷർട്ടിന് കുത്തിപ്പിടിച്ചു പൊക്കി തലങ്ങും വിലങ്ങും തല്ലാൻ തുടങ്ങി.
“മേലാൽ എന്റെ ചെക്കനെ ശല്യപ്പെടുത്തിയ..കൊല്ലും ഞാൻ നിന്നെ !”
ഈശ്വരാ മൂർഖൻ പാമ്പിനോടാണല്ലോ ഈ ഞാഞ്ഞൂല് ഇത്രേം കാലം
നെഞ്ച് വിരിച്ചു ഡയലോഗടിച്ചത്എന്നാണ് ഞാനപ്പോൾ ചിന്തിച്ചത്.
“ഇല്ലേട്ടാ ഞാൻ പോയ്‌ക്കോളാം,
ഇനി ശല്യപ്പെടുത്തൂല.. “
അവൻ കൈകൂപ്പി കൊണ്ട് പറഞ്ഞു.അച്ഛൻ പിടി വിട്ടതോടെ അയാൾ ചുളുങ്ങിയ ഷർട്ട് ഒക്കെ നേരെയാക്കി എല്ലാവരെയും ഒന്ന് നോക്കി തലകുനിച്ചുകൊണ്ട് നടന്നു നീങ്ങി.
“ആാാാ.. പൊന്നൂസേ..,”
ഉണ്ണിമാമ അവളുടെ അടുത്തുകൂടെ പോയതും നിലവിളിയോടെ അമ്മു നിലത്തേക്ക് വീണു.
“അമ്മൂ… “
ഒറ്റക്കുതിപ്പിന് അവളെ നിലത്തുനിന്നും പൊക്കിയെടുത്തു മടിയിൽ വെച്ച എന്റെ സർവ നാഡികളും തളർത്തുന്ന കാഴ്ചയായിരുന്നു അത്. അവളുടെ കഴുത്തു മുറിഞ്ഞു ചോര ഒഴുകിക്കൊണ്ടിരിക്കുന്നു.ആ കാഴ്ച കണ്ട് അമ്മ ബോധ രഹിതയായി നിലത്ത് വീണു.
“നിന്നെ കൊല്ലുമെന്ന് പറഞ്ഞതല്ലെടീ.. പൂറി മോളെ ”
ഒരു ഭ്രാന്തനെപ്പോലെ അട്ടഹസിച്ചു കൊണ്ട് ഉണ്ണി ഇരുട്ടിലേക്ക് ഓടി മറഞ്ഞു.
“ബ്ലേഡ് കൊണ്ട് വരഞ്ഞതാ അവൻ ”
അച്ഛൻ എന്റെ തോളിൽ കൈ വെച്ചു കൊണ്ട് പറഞ്ഞു.
എന്ത് ചെയ്യണമെന്ന് ഒരു പിടിയും ഇല്ലാതെ ഒരു നിമിഷം നിസ്സഹായനായി അവളെ നോക്കി ഇരുന്ന ഞാൻ ഏതോ ഒരുൾപ്രേരണയിൽ എന്റെ കൈകളിൽ കിടന്ന് പിടയുന്ന അമ്മുവിനെയും പൊക്കിയെടുത്തു കൊണ്ട് റോഡിലേക്കോടി.ഞങ്ങൾ രണ്ട് പേരും നിലവിളിക്കുന്നുണ്ടായിരുന്നു.ദൈവ കൃപ പോലെ ഒരു ഓട്ടോ കാലിയടിച്ച് ഞങ്ങളുടെ മുന്നിലെത്തി.കാര്യം പിടികിട്ടിയ ഓട്ടോ ഡ്രൈവർ പരമാവധി സ്പീഡിൽ ഓടിച്ചു കൊണ്ടിരുന്നു..
എന്റെ ഡ്രസ്സ് മൊത്തം ചോരയായിരുന്നു.അപ്പോഴും അവളുടെ ബോധം മറഞ്ഞിട്ടില്ല..
“പൊ. ന്നൂ.. സ്സേ…
അവൾ അവ്യക്തമായി വിളിച്ചു.
“ഒന്നൂല്ലേടാ കണ്ണാ പേടിക്കണ്ടാ ട്ടോ.. “
അവളെ സമാധാനിപ്പിക്കുമ്പോ ഞാനും കരയുകയായിരുന്നു.
“ഞാൻ മരിച്ചാൽ ശ്രീകുട്ടിയെ കല്യാണം കഴിക്കണട്ടോ.. ”
“സംസാരിക്കല്ലേ വാവേ…