അവൾ കണ്ണിൽ വെള്ളം നിറച്ചു ദയനീയമായി കെഞ്ചിയതോടെ ഞാൻ കയ്യിലെ പിടുത്തം വിട്ടു.അവൾ മുഖം വെട്ടിച്ചു കട്ടിലിൽ നിന്ന് എണീക്കാൻ തുടങ്ങിയതും ഞാൻ കൈ പിടിച്ച് വലിച്ചു അവളെ എന്റെ ദേഹത്തേക്ക് കിടത്തി.
“വേദനിച്ചോ..?
“നല്ലോണം വേദനിച്ചു ഇതിപ്പോ ഉണ്ണിയേട്ടനും നീയും തമ്മില് വല്യ മാറ്റം ഒന്നും ഇല്ലല്ലോ….?
സങ്കടം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു
“എടീ ദുഷ്ടേ.. എന്തൊക്കെയാ പറയ്ണെ….?
അവളുടെ വാക്കുകൾ എന്നെ വല്ലാതെ വേദനിപ്പിച്ചു. പിന്നെ സ്വയം വരുത്തി വെച്ചതാണല്ലോ എന്നോർക്കുമ്പോൾ ഒരു സമാധാനം
“കണക്കായിപ്പോയി ന്നെ വെറുതെ വേദനിപ്പിച്ചിട്ടല്ലേ.. !
പെണ്ണിന്റെ കലിപ്പ് അടങ്ങിയിട്ടില്ലാ….
“അമ്മൂ.. ചോറൊന്നും ണ്ടാക്കണ്ടേ.. വർത്താനം പറഞ്ഞിരുന്നാ മത്യോ?
വാതിലിൽ തട്ടി കൊണ്ട് അച്ഛമ്മ വിളിച്ചു ചോദിച്ചു.
“അയ്യേ.. നാണം കെടുത്തിയപ്പോ സമാധാനം ആയല്ലോ കൊരങ്ങാ.. ”
എന്റെ കവിളിൽ അമർത്തി നുള്ളി കൊണ്ട് അവൾ എണീക്കാനൊരുങ്ങി.എന്തോ അരുതാത്തത് ചെയ്ത് പിടിക്കപ്പെട്ട ഭാവം ആയിരുന്നു അവൾക്കപ്പോൾ.
“എങ്ങോട്ടാ ഈ പോണേ.. ഇന്ന് ചോറ് വെക്കണ്ടാ…. ”
അവളെ തടഞ്ഞു കൊണ്ട് ഞാൻ
പറഞ്ഞു..
“പിന്നെ രാത്രി മണ്ണ് വാരി തിന്നുവോ.. കൊഞ്ചാതെ മാറ് ചെക്കാ..”.
അവളെന്റെ കുസൃതി ആസ്വദിക്കാനുള്ള മൂഡിലായിരുന്നില്ല
“നമുക്ക് എന്തേലും പുറത്ത്ന്ന് വാങ്ങാടീ… എനിക്കെന്റെ കുഞ്ഞൂനെ കെട്ടിപിടിച്ചു മതിയായില്ല.. പ്ലീസ്.. ”
“ഇതെന്ത് ഭ്രാന്താ പൊന്നൂസേ
ഇങ്ങനെ ആണെങ്കിൽ എന്നെ ജോലിക്ക് പോവാനൊന്നും സമ്മതിക്കൂലേ…?
അവൾ കുറുമ്പൊടെ ഉണ്ടക്കണ്ണുരുട്ടി ഇടുപ്പിൽ കൈ കുത്തി എന്നെ നോക്കി.
“അതൊക്കെ എനിക്ക് തോന്നിയ പോലെ ചെയ്യും. നീ ഇവിടെ ഇരുന്നേ കുഞ്ഞൂ…. ”
ഞാൻ ശാഠ്യം പിടിച്ചു കൊണ്ട് അവളെ വരിഞ്ഞു മുറുക്കാൻ തുടങ്ങി..
“മോശാട്ടോ.. അമ്മ പുറത്തു നിക്ക്ണ്ട്…..”
എന്റെ കുറുമ്പനല്ലേ ഒന്ന് വിടെടാ ഞാൻ വാതില് തുറക്കട്ടെ… ”
അവൾ എന്റെ മുഖത്ത് തഴുകി കൊണ്ട് എന്നെ ആശ്വസിപ്പിച്ചു.ബോണസായിട്ട് ഒരുമ്മയും കിട്ടി.