“അവൾക്ക് വയറു വേദനയാണെന്ന് പറഞ്ഞിരുന്നു.ഒന്ന് പോയി കണ്ട് നോക്ക് “
“ദേ പറഞ്ഞു തീർന്നില്ലാ,അവളാ വിളിക്കുന്നെ…
ഞാൻ ഫോൺ ഉയർത്തികാട്ടി കൊണ്ട് ലച്ചുവിനോട് പറഞ്ഞു.
“എന്താടീ…..
ഞാൻ കാൾ എടുത്തുകൊണ്ടു തുടങ്ങി..
“ചാടികടിക്കണ്ട.. വിളിച്ചതിഷ്ടയില്ലെങ്കിൽ ഞാൻ വെച്ചോളാം.. “
അവൾ കെറുവിച്ചു
“ഹാ പറ പെണ്ണെ.
.
“ഒന്നൂല്ല, വല്ലാത്ത വയറു വേദന….
അവൾ പതിയെ പറഞ്ഞു
“ഡോക്ടറെ കാണിച്ചില്ലേ?
ഞാൻ തിരക്കി.
“അതൊന്നും വേണ്ടാ ഇത് ആ സമയത്ത് ഉണ്ടാവാറുണ്ട്”
അവളുടെ ശബ്ദം വളരെ ക്ഷീണിച്ചതായിരുന്നു.
“അസമയത്തോ?
ഞാൻ ചളിയടിച്ചു
അതോടെ ഫോൺ കട്ടായി.പെണ്ണ് കലിപ്പിലാണ്.അല്ലങ്കിലും സ്ത്രീകൾക്ക് ഈ സമയത്ത് ഇത്തിരി ദേഷ്യം കൂടുതലാണല്ലോ.പിന്നെ ഒന്നും ആലോചിച്ചില്ലാ
നേരെ വിട്ടു.ഒൻപത് മണിയോടെ അവളുടെ വീട്ടിലെത്തി.ലൈറ്റ് ഒന്നും കാണാനില്ല, എല്ലാവരും കിടന്നോ എന്തോ.ചെ നാണക്കേടായോ?
എന്റെ ബൈക്ക് മുറ്റത്തേക്ക് കയറിയതും റൂമിൽ ലൈറ്റ് തെളിഞ്ഞു.ഉമ്മറവാതിൽ തുറന്ന് കൊണ്ട് അസുഖക്കാരി ഹാജരായി.മൊത്തത്തിൽ വല്ലാതെ ക്ഷീണിച്ചത് പോലെയുണ്ട്.
“നീ ഒന്നും കഴിക്കാറില്ലേ പെണ്ണെ?
ഉമ്മറത്തേക്ക് കയറിഅവളെ ചേർത്ത് പിടിച്ചു കൊണ്ട് ഞാൻ ചോദിച്ചു.
“സുഖമില്ലായിരുന്നു..അതോണ്ടാവും.. !
“ആ അസുഖത്തിനുള്ള മരുന്ന് വന്നല്ലോ ഇനി ക്ഷീണം ഒക്കെ മാറും “
ചിരിയോടെ പറഞ്ഞുകൊണ്ട് അവളുടെ അമ്മ ഉമ്മറത്തേക്ക് വന്നു.
അത് കാളിക്ക് ഇഷ്ടപ്പെട്ടിട്ടില്ല, അമ്മയെ നോക്കി ദഹിപ്പിക്കുകയാണ് പെണ്ണ്.
ഞാൻ ചിരിയോടെ അവളെ ചേർത്ത് പിടിച്ചുകൊണ്ട് അകത്തേക്ക് നടന്നു.
“അമ്മൂ അവനൊരു മുണ്ട് എടുത്ത് കൊടുക്ക്.ഡ്രസ്സ് മാറ്റിക്കോട്ടെ
അവളുടെ അമ്മ പിറകിൽ നിന്നും പറഞ്ഞു.
“മുണ്ടൊന്നും വേണ്ടമ്മേ ഞാൻ കുറച്ച് കഴിഞ്ഞ പോവും.ഞാനെന്റെ കൊച്ചിനെ ഉറക്കാൻ വന്നതാ.. !
“ങ്‌ഹും നാളെ പോയാമതി “
അവൾ ചിണുങ്ങാൻ തുടങ്ങി.
“ആ നാളെയെ പോവുന്നുള്ളൂ.”
ഞാൻ അവളെ സമാധാനിപ്പിച്ചു.
അവളെയും കൂട്ടി ഞാൻ കട്ടിലിലേക്ക് കിടന്നു.കിടന്ന പാടെ പെണ്ണ് എന്റെ മണം പിടിക്കാൻ തുടങ്ങി.
“എത്ര ദിവസായി ഇങ്ങനെ കെടന്നിട്ട് “