“നിന്റെ പെങ്ങള് തന്നെ,നിന്നെ കാണാത്തത് എന്താന്ന് ചോദിച്ചപ്പോ ഗതി കെട്ട് പറഞ്ഞതാ. ”
ഓഫീസ് റൂമിലെ കബോർഡിലേക്ക് ബാഗ് എടുത്ത് വെച്ച് ഞാൻ തിരിഞ്ഞപ്പോഴേക്കും എന്റെ വരവ് മണത്തറിഞ്ഞ പോലെ ചിന്നു അവിടേക്ക് വന്നു.
“നീ എല്ലാം അങ്ങാടിപാട്ടാക്കിയോ
പന്നീ.. ”
ഞാൻ പാതി തമാശയിൽ അവളോട് ചോദിച്ചു
“ഇല്ലേട്ടാ ആകെ ഇയാളോട് മാത്രേ പറഞ്ഞുള്ളൂ.സോറി.. ”
അവൾ ക്ഷമാപണത്തോടെ എന്റെ കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു.
“വീട്ടീന്ന് ഇറക്കി വിട്ടു ലേ.. സാരല്ല
ഏട്ടൻ നമ്മടെ വീട്ടിലേക്ക് പോരൂ.”
“പോടീ അതൊന്നും ശരിയാവൂല.നാട്ടുകാര് തെണ്ടികള് എല്ലാം മറ്റേ കണ്ണിലെ കാണൂ.എന്റെ കുട്ടീടെ ജീവിതം കോഞ്ഞാട്ട ആയിപ്പോവും..
ഏട്ടൻ ഇവിടെ കഴിഞ്ഞോളാടീ..
നോ പ്രോബ്സ്.. ”
ഞാൻ ചിരിയോടെ അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.
അവൾ അവിടെ നിന്നും പോയതും ഞാൻ കുളിച്ചു ഫ്രഷായി ക്ലാസ്സെടുക്കാൻ കേറി.ആദ്യമായിട്ടായതിന്റെ പരിഭ്രമവും പാളിച്ചകളും ഉണ്ടായിരുന്നു.പക്ഷെ അച്ഛന്റെ മുഖം ഓർക്കും തോറും എനിക്ക് വാശി കൂടി അതോടെ ക്ലാസും നന്നായി.എല്ലാരും നല്ല അഭിപ്രായമാണ് പറഞ്ഞത്.ചിന്നുവിന്റെ വക ഫ്രീ പ്രമോഷനും ഉണ്ടായിരുന്നു.
ക്ലാസ്സ് കഴിഞ്ഞ് ലഞ്ച് ബ്രേക്കിന്റെ ടൈം ആയപ്പോൾ ഞാൻ വണ്ടി എടുത്തോണ്ട് ഹോട്ടലിലേക്ക് പോയി.ചോറ് പറഞ്ഞു.പഴയെ പോലെ ലാവിഷ് പരിപാടി നടക്കൂല. ഇനി ചെലവൊക്കെ ഒന്ന് സൂക്ഷിക്കണം !
അവിടെ വെച്ചാണ് ഫോൺ എടുത്ത് നോക്കുന്നത്.
അമ്മുവിന്റെ വക പന്ത്രണ്ട് മിസ്സ്ഡ് കോളുകൾ !
“പറയൂ മാഡം…”
ഞാൻ ചിരിയോടെ തന്നെ തുടങ്ങി
“എവിടെയാ.. ”
ഞാൻ ക്ലാസ്സ് കഴിഞ്ഞ് ഇപ്പൊ ഇറങ്ങിയേ ഒള്ളൂ
“അമ്മ എല്ലാം പറഞ്ഞു..
ഞാൻ കാരണം പെരുവഴി ആയല്ലേ…
അവളുടെ ശബ്ദം ഇടറിയിരുന്നു. കരയാൻ പിന്നെ എളുപ്പമാണല്ലോ പെണ്ണുങ്ങൾക്ക്
“അതൊന്നും സാരല്ല കുഞ്ഞൂ
ഇതല്ല ഇതിനപ്പുറം ചാടി കടന്നവനാണീ….
ഞാൻ ചിരിയോടെ പറഞ്ഞു.മറ്റൊന്നും കൊണ്ടല്ല അല്ലെങ്കി എന്നെക്കുറിച്ചോർത്ത് കരഞ്ഞോണ്ടിരിക്കും